ഞായറാഴ്‌ച, സെപ്റ്റംബർ 19, 2021
Home > നിങ്ങൾക്കു അറിയുമോ > ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, തെളിവിന്റെ അസത്യവൽക്കരണവും

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, തെളിവിന്റെ അസത്യവൽക്കരണവും

ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച്, ശ്രീ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തെ ആസ്പദമാക്കിയുള്ള ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനമാണിത്. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) സംഘടിപ്പിച്ച നിലേഷ് ഓക്ക്-ന്റെ പ്രഭാഷണമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയസ്രോതസ്സ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം.

ആദ്യത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://goo.gl/tpf7LW

നിലേഷ് ഓക്ക് നടത്തിയ ഇതിഹാസ കാലനിർണയത്തിനെതിരെ, നിരവധി വിമർശകർ രംഗത്തുവന്നിട്ടുണ്ട്. ഈ വിമർശനങ്ങൾക്കു മറുപടി പറയണമെങ്കിൽ, ശാസ്ത്രീയ അറിവ് എങ്ങിനെ വളരുന്നു എന്ന് മനസ്സിലാക്കണം. ലളിതമായി പറഞ്ഞാൽ പ്രമാണീകരണം (Corroboration / Validation) വഴിയാണ് നാം ശാസ്ത്രീയപ്രശ്നങ്ങൾ പരിഹരിക്കുന്നത്. നിലവിൽ ശാസ്ത്രീയസത്യമായി പരിഗണിക്കുന്നവയെ (Status Quo-യെ) അസാധുവാക്കാൻ അവയുടെ അസാധുത്വം തെളിയിക്കുകയാണ്, അല്ലെങ്കിൽ അവയെ അസത്യവൽക്കരിക്കുകയാണ് (Falsification) അംഗീകരിക്കപ്പെട്ട മാർഗം. ഇതെല്ലാം സങ്കീർണ്ണമായ കാര്യങ്ങളാണ്. ശാസ്ത്രം പുരോഗമിക്കുന്നത് ഇങ്ങിനെയാണെന്ന് ലളിതമായി പറയാം.

ഒരു കാര്യം എങ്ങിനെയെന്ന് തെളിയിക്കുക വഴിയോ, അത് ഉച്ചൈസ്ഥൈര്യം ഊന്നിപ്പറഞ്ഞതു കൊണ്ടോ ശാസ്ത്രം വളർച്ച പ്രാപിക്കുന്നില്ല. ഈ രീതിയാണ് ശരി, അപ്രകാരമല്ല എന്നുള്ള വാദങ്ങളും ശാസ്ത്രത്തെ സംബന്ധിച്ച് ശരിയല്ല. മറിച്ച്, നിലവിലെ ധാരണകളും, വിശദീകരണങ്ങളും സാധുവോ അസാധുവോ ആണെന്ന് തെളിയിക്കുക വഴി ശാസ്ത്രം തീർച്ചയായും പുരോഗമിക്കും. അതിനാൽ, ‘ഇത് തീർച്ചയായും ശരിയല്ല’ എന്നു തെളിയിക്കുന്നത് പുരോഗതിയുടെ ലക്ഷണമാണ്. ഇതാണ് ശാസ്ത്രത്തിലെ അസത്യവൽക്കരണം (Falsification).

ഇവിടെ ഒരു സുപ്രധാനചോദ്യം ഉയരുന്നുണ്ട്. അസത്യവൽക്കരണ പ്രക്രിയയുടെ തെളിവിൽ അടങ്ങിയിരിക്കുന്നതെന്താണ്?വിപ്ലവകരമായ ശാസ്ത്രീയതെളിവുകളിലെ ഘടകമെന്താണ്?ഒരു ഉദാഹരണസഹിതം നമുക്കിത് മനസ്സിലാക്കാൻ ശ്രമിക്കാം.

മൂന്ന് സവിശേഷ വ്യക്തിത്വങ്ങളെ എടുക്കുക. ലോകമാന്യ ബാലഗംഗാധര തിലകൻ, സ്വാതന്ത്ര്യവീർ സവർക്കർ, മഹാത്മാഗാന്ധി. ഇനി ഒരു ‘ശരിയോ തെറ്റോ’ ചോദ്യത്തിലേക്കു നമുക്ക് കടക്കാം.

ഒരുവൻ ചോദിക്കുന്നു – “1923-ൽ പൂനയിൽ­വച്ച് ലോകമാന്യ തിലകൻ, മഹത്മാഗാന്ധി, സ്വാതന്ത്രവീർ സവർക്കർ എന്നിവർ കൂടിക്കാഴ്ച നടത്തി, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെക്കുറിച്ച് ചർച്ചചെയ്തു. ഈ പ്രസ്താവന ശരിയോ തെറ്റോ?”.

ലോകമാന്യ തിലകൻ 1920-ൽ ദിവംഗതനായെന്ന കാര്യവും ഞാൻ കൂട്ടിച്ചേർക്കുന്നു.

പ്രസ്താവന ശരിയോ തെറ്റോ എന്ന് നിർണയിക്കാനുള്ള തെളിവ് ഞാൻ തന്നുകഴിഞ്ഞു. പ്രസ്താവന തെറ്റാണ്. കൂടിക്കാഴ്ച നടന്നത് 1923, 1924, 25, 26, 1935, 36 തുടങ്ങി ഏത് കൊല്ലത്തിലാണെന്നത് കാര്യമല്ല. ഉത്തരം ‘തെറ്റ്’ തന്നെയാണ്. ഇത്തരം തീർപ്പുകൾക്കു നിദാനമായ നിർണായക തെളിവുകളെ പറ്റിയാണ് നാം സംസാരിക്കാൻ പോകുന്നത്.

രാമായണം, മഹാഭാരതം എന്നിവയെ സംബന്ധിച്ച നിർണായക, പ്രാഥമിക തെളിവുകളെ പറ്റിയാണ് ഞാൻ സംസാരിക്കാൻ പോകുന്നത്.

രണ്ടു ഇതിഹാസങ്ങളും സംഗമിച്ചിരിക്കാവുന്ന കൃത്യം കാലത്തെക്കുറിച്ച്, ഈ പ്രാഥമിക തെളിവുകൾ സൂചന നൽകുന്നില്ല. എന്നാൽ, ഈ രണ്ടു തെളിവുകളെ അടിസ്ഥാനമാക്കി, ബിസി 4500-നു ഒരുദിവസം പോലും മുമ്പല്ല മഹാഭാരതയുദ്ധം നടന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

ഇതേ പ്രാഥമിക തെളിവുകൾ ആധാരമാക്കി, രാമായണം ബിസി 10000-നു മുമ്പാണ് നടന്നതെന്നു സമർത്ഥിക്കാം. കഴിഞ്ഞ 12000 കൊല്ലത്തിനിടയിൽ രാമായണം നടന്നിട്ടില്ലെന്നു ചുരുക്കം.

ശാസ്ത്രീയ കണ്ടുപിടുത്തത്തിന്റെ യുക്തി ഇവിടെയാണ് വെളിപ്പെടുന്നത്.

ലോകമാന്യ ഗംഗാധരതിലകൻ, മഹാത്മാഗന്ധി, സ്വാതന്ത്യവീർ സവർക്കർ എന്നിവരുള്ള ഒരു ഉദാഹരണം നാം കണ്ടു. അതിൽ അവർ മൂവരും 1923-ൽ കൂടിക്കാഴ്ച നടത്തിയെന്ന ഒരു പ്രസ്താവന, അല്ലെങ്കിൽ അവകാശവാദം ഉണ്ട്. ഇത് ശരിയോ തെറ്റോ ആണെന്ന് നമുക്കറിയാം. പക്ഷേ നാമെങ്ങിനെ ഇതിൽ തീർപ്പിലെത്തും? ഉത്തരത്തിനുള്ള വിശദീകരണമെന്ത്?

പരീക്ഷണവും, കാലത്തിന്റെ ഏകദിശയിലേക്കുള്ള മുന്നേറ്റവും പരിഗണിച്ചാണ് നാം ഇതിൽ തീരുമാനമെടുക്കുന്നത്. 1923 വരുന്നത് 1920-നു ശേഷമാണ്.

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെ യുക്തി ഇങ്ങിനെയാണ്.

ഇതേ യുക്തിയാണ് രാമായണ-മഹാഭാരതത്തിന്റെ കാലനിർണയത്തിനുള്ള തെളിവായി നാം ഉപയോഗിക്കാൻ പോകുന്നത്.

slide4

പ്രൊഫസർ സി.കെ രാജു എഴുതിയ പുസ്തകത്തിൽ ശാസ്ത്രീയജ്ഞാനം, അല്ലെങ്കിൽ ശാസ്ത്രത്തിന്റെ ആധാരം പാശ്ചാത്യമാണെന്ന് പറയുന്നുണ്ട്.

മഹദ്‌വ്യക്തികളുടെ ആശയങ്ങൾ ഒരുപോലെയാണ്. ഭഗവാൻ പതജ്ഞലി, യോഗസൂത്രത്തിൽ (ഒന്നാം അദ്ധ്യായം ‘സമാധിപദ്’, ശ്ലോകം 7) പ്രത്യക്ഷം, അനുമാനം, ആഗമം, പ്രമാണം എന്നിവയെപ്പറ്റി വിവരിക്കുന്നുണ്ട്. പ്രത്യക്ഷം – അനുഭവവേദ്യമായ തെളിവും പരീക്ഷണവും. അനുമാനം – പ്രവചനം, നിഗമനം. ആഗമം – പ്രത്യക്ഷത്തിനു അനുമാനത്തിനും പശ്ചാത്തലമായി വർത്തിക്കുന്ന ജ്ഞാനം. പ്രമാണം – വിശദീകരണം/വിവരണം. നാം കുറച്ചുമുമ്പ് ഒരു ത്രികോണനിർമിതിയിലൂടെ കടന്നുപോയിരുന്നല്ലോ. ഞാൻ എങ്ങിനെയോ തട്ടിക്കൂട്ടിയ ഉദാഹരണമാണ് അവിടെ പറഞ്ഞതെന്നു നിങ്ങൾ കരുതുന്നെങ്കിൽ, നമുക്ക് സർ കാൾ പോപ്പറിന്റെ (Karl Popper) ആശയങ്ങൾ പരിശോധിക്കാം. ശാസ്ത്രത്തെ കുറിച്ചുള്ള ഫിലോസഫിയിൽ (Philosophy of Science) അദ്ദേഹം പ്രശസ്തനാണ്. എല്ലാവരും അദ്ദേഹത്തിന്റെ പുസ്തകം – The Logic of Scientific Discovery, Conjectures and Repetitions – വായിക്കാൻ ഞാൻ താല്പര്യപ്പെടുന്നു.

നമുക്ക് ഇക്കാര്യം രണ്ട് ഉദാഹരണങ്ങളുടെ സഹായത്തോടെ ചർച്ച ചെയ്യാം. നിങ്ങൾ ഒരു ബക്കറ്റ് ജലം ഉയർത്തുന്നെന്നു കരുതുക. ഉയർത്തിക്കഴിയുമ്പോൾ നിങ്ങൾ അൽഭുതപ്പെടുന്നു; കാരണം ഉയർത്തുന്നതിനു മുമ്പ് ബക്കറ്റിൽ ജലമുണ്ടെന്നാണ് നിങ്ങൾ കരുതിയത്. എന്നാൽ അത് തെറ്റായിരുന്നു. ബക്കറ്റിൽ ജലമില്ല. നിങ്ങളിൽ എത്രപേർക്കു ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്.

ഇങ്ങിനെയൊരു സാഹചര്യം നേരിട്ടിട്ടില്ലാത്തവർക്കു വേണ്ടി മറ്റൊരു ഉദാഹരണം പറയാം. നിങ്ങൾ കോണിപ്പടി ഇറങ്ങിവരികയാണ്. പെട്ടെന്നു നിങ്ങൾക്കു ഇടർച്ചയുണ്ടായി കാൽ ഉളുക്കി. നിങ്ങൾ അൽഭുതത്തോടെ തിരിഞ്ഞുനോക്കി. അവിടെ ഒരു പടി ഉണ്ടെന്നു നിങ്ങൾ കരുതിയിരുന്നു. പക്ഷേ അതു തെറ്റായിരുന്നു.

ഈ രണ്ടു ഉദാഹരണങ്ങൾ വഴി ഞാൻ പറയാൻ ശ്രമിക്കുന്നത്, ബോധപൂർണമായോ അബോധപൂർണമായോ ഇത്തരം സിദ്ധാന്തങ്ങളും പ്രതീക്ഷകളും നമ്മുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. മനസ്സിലെ ഈ പ്രതീക്ഷകൾ തെറ്റുമ്പോൾ, നാം കുഴപ്പത്തിലാകും.

അതിനാൽ, കാൾ പോപ്പർ പറയുന്ന അതേ പ്രശ്നം നമ്മളും അഭിമുഖീകരിക്കുകയാണ്. ഇതു പരിഹരിക്കാൻ നാം ഒരു സിദ്ധാന്തം മുന്നോട്ടുവയ്ക്കും; അതായത് പോപ്പർ പറയുന്ന പ്രശ്നം പരിഹരിക്കാനുള്ള ഒരു വിശദീകരണം. പിന്നീട് ഇതുപയോഗിച്ച് തെറ്റുകൾ നിർമാർജനം ചെയ്യും. അതെങ്ങിനെ ചെയ്യും? സിദ്ധാന്തത്തിന്റെ മൽസരക്ഷമത നാം പരിശോധിക്കും. പിന്നെ തെളിവുകൾ നോക്കും. ഇവ തമ്മിൽ യോജിക്കുന്നുണ്ടോ എന്നതാണ് അടുത്ത ഘട്ടം. യോജിച്ചില്ലെങ്കിൽ നമ്മൾ കൂടുതൽ പ്രശ്നങ്ങളിലേക്കാണ് എത്തുക.

നാം ഒരു വാദം കേൾക്കുമ്പോൾ നമുക്കത് സ്വീകാര്യമായി തോന്നും. മറ്റൊരു വാദം സങ്കീർണ്ണമായും തോന്നും. ഒരു വിപ്ലവകരമായ സിദ്ധാന്തം പരീക്ഷിച്ചു നോക്കുമ്പോൾ, സത്യത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയല്ല, മറിച്ച് കൂടുതൽ സങ്കീർണ്ണതയിലേക്കു പ്രശ്നം ഉയർത്തപ്പെടുകയാണ് ചെയ്യുക. ഇതാണ് ശാസ്ത്രത്തിൽ നടക്കുന്നത്, എല്ലായിടത്തും. ശാസ്ത്രീയപ്രശ്നങ്ങൾ എല്ലാം ആരംഭിക്കുന്നത് ഊഹത്തോടെയാണെന്നു റിച്ചാർഡ് ഫെയ്‌ൻമാൻ (Richard Feynman) പറയുന്നു. നിങ്ങൾ ഒരു പ്രശ്നം അഭിമുഖീകരിക്കുന്നെങ്കിൽ, നിങ്ങൾ അത് യുക്തമായ വിശദീകരണത്തോടെ പരിഹരിക്കേണ്ടതുണ്ട്. നിങ്ങൾ അനന്തരഫലത്തെ കുറിച്ചും, പ്രതീക്ഷിക്കുന്ന ഔട്ട്പുട്ടിനെക്കുറിച്ചും കണക്കുകൂട്ടുക. പിന്നെ കണക്കുകൂട്ടിയ ഫലത്തെ യഥാർത്ഥ ഔട്ട്‌പുട്ടുമായി (നിരീക്ഷണം, പരീക്ഷണം, സ്വഭാവം, അനുകരണം) താരതമ്യം ചെയ്യുക. അപ്പോൾ നാം പരിസമാപ്തിയിൽ എത്തും.

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.