ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > ചരിത്രം > നാവികചരിത്രം > ദക്ഷിണഭാരതം വെങ്കലയുഗത്തെ ഒഴിവാക്കി എങ്ങിനെ ഇരുമ്പുയുഗത്തിലേക്കു നേരിട്ടു മുന്നേറി?

ദക്ഷിണഭാരതം വെങ്കലയുഗത്തെ ഒഴിവാക്കി എങ്ങിനെ ഇരുമ്പുയുഗത്തിലേക്കു നേരിട്ടു മുന്നേറി?

             സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.

             ഗുജറാത്തിലെ തുറമുഖങ്ങളെപ്പറ്റി വിശദീകരിച്ചശേഷം, കാലാവസ്ഥ വ്യതിയാനം, ദക്ഷിണഭാരതം വിവിധ പ്രവർത്തികളാൽ സജീവമായതെങ്ങിനെ, ഇരുമ്പ്‌യുഗത്തിന്റെ ആരംഭം എന്നീ വിഷയങ്ങൾ സഞ്ജീവ് ചർച്ചാവിഷയമാക്കുന്നു.

സഞ്ജീവ് സന്യാൽ: –

            ബിസി 2000-ത്തോടടുത്ത് ലോകമെങ്ങും ഗുരുതര കാലവസ്ഥാ വ്യതിയാനമുണ്ടായെന്നു സൂചിപ്പിക്കുന്ന തെളിവുകൾ ധാരാളമുണ്ട്. പരാഗരേണുക്കളുടെ ഫോസിൽ റെക്കോർഡുകളും മറ്റു ശാസ്ത്രീയ തെളിവുകളും മാത്രമല്ല കാലാവസ്ഥ വ്യതിയാനത്തിനു ഉപോൽബലകമായുള്ളത്. അക്കാഡിയൻ രേഖകളിൽ അതിവിനാശകരമായ വെള്ളപ്പൊക്കം നടക്കുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം ഇക്കാലത്തു തന്നെ, ജലദൗർലഭ്യം മൂലം അന്നേ ഒഴുക്ക് കുറഞ്ഞ, സരസ്വതി നദി ഭൂമുഖത്തുനിന്നു അപ്രത്യക്ഷമായി. ഇതോടെ സരസ്വതി നദീതടത്തിലുണ്ടായിരുന്ന വിപുലമായ ജനവാസമേഖലകളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങി.

            ഈജിപ്തിലെ പൗരാണിക രാജവംശം ഇതേ കാലത്ത് നാമാവശേഷമായി. സരസ്വതി നദീതട ഉദ്ഘനനത്തിൽ, ഇക്കാലത്തെ അടുക്കുകളിൽനിന്നു ലഭിച്ച ഹാരപ്പൻ കരകൗശലവസ്തുക്കൾ നന്നേ കുറവായിരുന്നു. വ്യാപാരമേഖല തകരുകയായിരുന്നെന്ന് വ്യക്തം. മാത്രമല്ല പശ്ചിമേഷ്യ, മധ്യേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കൾ ഒന്നുപോലും ഹാരപ്പൻ ഉദ്ഘനന മേഖലയിൽ ഇല്ല. ഇതു നിഗൂഢമായ കാര്യമാണ്. കാരണം ഹാരപ്പൻ ജനത, വിദഗ്ധരായ തൊഴിലാളികളെ അടക്കം, വിവിധ വസ്തുക്കൾ ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു കയറ്റുമതി ചെയ്തിരുന്നെങ്കിലും, എന്താണ് അവർ ഇറക്കുമതി ചെയ്തിരുന്നതെന്ന് ഒരറിവുമില്ല.

            എന്തായാലും, ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്കു ശേഷം, ഭാരതത്തിന്റെ തെക്കുഭാഗത്തേക്കു, അതായത് നർമ്മദ തീരത്തേക്കു ജനങ്ങളുടെ പാലായനം ഉണ്ടായതിന്റെ വ്യക്തമായ സൂചനയുണ്ട്. ഗംഗാ സമതലത്തിലേക്കും പാലായനം നടന്നു. ഇവിടങ്ങളിലെ ആർക്കിയോളജിക്കൽ സൈറ്റുകൾ ഹാരപ്പൻ സംസ്കാരത്തിന്റെ തുടർച്ചയാണ്. ഹാരപ്പൻ സംസ്കാരത്തിന്റെ അന്ത്യഘട്ടമായ ഈ നാഗരികതകൾ, പിന്നീട് ഗംഗാനദീതട സംസ്കാരവുമായി കൂടിച്ചേർന്നു. ഞാൻ ഇക്കാര്യം കൂടുതൽ വിശദീകരിക്കുന്നില്ല. കാരണം സമുദ്രമേഖലയിലാണ് എനിക്കു താല്പര്യം. ഇതിപ്പോൾ കൂടുതൽ രസകരമാകാൻ പോവുകയാണ്. എന്തുകൊണ്ടെന്നാൽ ഞാൻ സംസാരിച്ച വിഷയം നിങ്ങൾക്കു വളരെ പരിചിതമാണ്.

            ജനങ്ങളുടെ ഈ പാലായനത്തോടെ മധ്യ-ദക്ഷിണ ഭാരതം പെട്ടെന്നു കൂടുതൽ സജീവമായി. ലഭ്യമായ അറിവുപ്രകാരം, ചില കാരണങ്ങളാൽ അന്നേവരെ ദക്ഷിണേന്ത്യ വെങ്കലയുഗത്തിലൂടെ കടന്നുപോയിരുന്നില്ല. ഹാരപ്പൻ സംസ്കാരമുൾപ്പെടെ ഞാൻ മുകളിൽ പറഞ്ഞ എല്ലാ സംസ്കാരങ്ങളും വെങ്കലയുഗ സംസ്കാരങ്ങളാണ്. ചില കാരണങ്ങളാൽ, ദക്ഷിണേന്ത്യയിൽ വെങ്കലയുഗം കാര്യമായി ഇല്ലായിരുന്നു. പക്ഷേ ഹാരപ്പൻ സംസ്കാരം തകർന്നു തുടങ്ങിയപ്പോൾ, ദക്ഷിണേന്ത്യയിൽ പെട്ടെന്നു ഇരുമ്പുയുഗം ആരംഭിച്ചു. അവർ വെങ്കലയുഗത്തെ ഒഴിവാക്കി നേരെ ഇരുമ്പുയുഗത്തിലേക്കു പുരോഗമിച്ചു.

            ഇത് അതിശയകരമാണ്. കാരണം, പഴയ ആശയമനുസരിച്ചു ഇരുമ്പുയുഗം ഭാരതത്തിൽ എത്തിയത്, മദ്ധ്യേഷ്യയിൽനിന്നു അതിക്രമിച്ചുവന്ന ആര്യന്മാരെന്നു പറയപ്പെടുന്നവരുടെ വരവോടെയാണ്. പക്ഷേ ഇരുമ്പ് പ്രായോഗിക ആവശ്യങ്ങൾക്കു ഉപയോഗിച്ചിരുന്നതായി ആദ്യം കണ്ടെത്തിയത് ഉത്തരേന്ത്യയിൽ അല്ല, മറിച്ച് ഇന്നത്തെ ഹൈദരാബാദിലും അതിനു ചുറ്റുമുള്ള മേഖലയിലുമാണ്. സത്യത്തിൽ, വെറും ഒരുവർഷം മുമ്പ്, ലോകത്തിൽ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള ആദ്യകാല ഇരുമ്പ് വസ്തുക്കളിൽ ചിലത് ഹൈദരാബാദിലെ യൂണിവേഴ്സിറ്റി കാമ്പസിനുള്ളിൽനിന്നു ലഭിക്കുകയുണ്ടായി. അപ്പോൾ ലളിതമായി പറഞ്ഞാൽ ഇതായിരുനു ഇത്രകാലം നടന്നു കൊണ്ടിരുന്നത്!

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: