തിങ്കളാഴ്‌ച, ജനുവരി 27, 2020
Home > ചരിത്രം > നാവികചരിത്രം > ഇറാൻ, ഒമാൻ, ബഹ്റെൻ, മെസപ്പൊട്ടാമിയ, സുമേറിയ എന്നീ രാജ്യങ്ങളുമായി ഹാരപ്പൻ/മെലൂഹൻ സംസ്കാരത്തിന്റെ വ്യാപാരബന്ധങ്ങൾ

ഇറാൻ, ഒമാൻ, ബഹ്റെൻ, മെസപ്പൊട്ടാമിയ, സുമേറിയ എന്നീ രാജ്യങ്ങളുമായി ഹാരപ്പൻ/മെലൂഹൻ സംസ്കാരത്തിന്റെ വ്യാപാരബന്ധങ്ങൾ

ശ്രീ. സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.

ഗുജറാത്തിന്റേയും സരസ്വതിനദിയുടേയും ഭൂമിശാസ്ത്രം വിശദീകരിച്ച ശേഷം, സഞ്ജീവ് വ്യാപാരബന്ധങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നു. അദ്ദേഹം ഇതിനെ ഇൻഡോ-ഇറാനിയൻ ശ്രേണി എന്നു വിശേഷിപ്പിക്കുന്നു.

സഞ്ജീവ് സന്യാൽ:-

ഹാരപ്പൻ ജനതയുടെ വ്യാപാരപങ്കാളികൾ ആരായിരുന്നു? ഈ ചോദ്യത്തിനു, രാജ്യങ്ങളുടെ പേരുകൾ നൽകി, ഉത്തരം പറയാൻ നമ്മുടെ പക്കൽ ധാരാളം തെളിവുകളുണ്ട്. കാരണം ഈ രാജ്യങ്ങളുടെ നാനാഭാഗങ്ങളിൽ നിന്നു ഹാരപ്പൻ മുദ്രകളും, ഉല്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതിലൊന്നാണ് ഒമാൻ. കൂടാതെ ഇറാന്റെ വിവിധ ഭാഗങ്ങൾ, ബഹ്റെന്റെ ഉൾപ്രദേശങ്ങൾ, ഇറാൻ കടലിടുക്കിനു ചുറ്റുമുള്ള പ്രദേശങ്ങൾ., എന്നിവിടങ്ങളിൽ നിന്നു ഹാരപ്പൻ കരകൗശല വസ്തുക്കൾ ലഭിച്ചിട്ടുണ്ട്.

കിഴക്കൻ ഇറാനിൽ പുതുതായി കണ്ടുപിടിക്കപ്പെട്ട സംസ്കാരമുണ്ട് – ജിറോഫ്‌റ്റ് സംസ്കാരം (Jiroft Civilization). അവർ സ്വന്തം സംസ്കാരത്തെ എന്തുപേരിലാണ് വിളിച്ചതെന്നു നമുക്കറിയില്ല. പക്ഷേ ആ പ്രദേശം അറിയപ്പെടുന്നത് ജിറോഫ്‌റ്റ് എന്നാണ്. അതിനാൽ ജിറോഫ്‌റ്റ് സംസ്കാരം എന്നു വിളിക്കപ്പെടുന്നു. ഇറാന്റെ ഏറ്റവും കിഴക്കൻഭാഗത്തും, ബലൂചിസ്ഥാനിലുള്ള ഹാരപ്പൻ സൈറ്റുകൾക്കു വളരെ അടുത്തുമാണ് ഈ സംസ്കാരം സ്ഥിതിചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ജിറോഫ്‌റ്റ് സംസ്കാരത്തിനു ഹാരപ്പൻ സംസ്കാരവുമായി സാംസ്കാരികബന്ധങ്ങൾ ഉണ്ടായിരുന്നിരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്ന ഒരേ ജനതകൾ ആയിരുന്നിരിക്കാനും സാധ്യതയുണ്ട്. ഞാൻ ഇതിനെ ഇൻഡോ-ഇറാനിയൻ ശ്രേണി എന്നു വിളിക്കും.

ഹാരപ്പയിൽനിന്നു മെസപ്പൊട്ടേമിയയിലേക്കു പോകുന്ന ദിശയിൽ ജനവാസമേഖലകൾ ഉണ്ടായിരുന്നു. സുമേറിയൻ ജനവാസമേഖല വരെ ഇത് നീളുന്നു. ഇത്തരം ജനവാസകേന്ദ്രങ്ങളിൽ നിന്നു ഹാരപ്പൻ കരകൗശലവസ്തുക്കളും മുദ്രകളും ലഭിച്ചിട്ടുണ്ട്. മെലൂഹ എന്ന് വിളിക്കപ്പെടുന്ന ജനങ്ങളെ പറ്റിയുള്ള രേഖകളും ഇവിടെ ധാരാളം ലഭ്യമാണ്. ഇവരുമായി സുമേറിയക്കാർ വ്യാപാരം നടത്തിയതായി പറയുന്നു. മെലൂഹയിലെ ജനങ്ങൾ ഭാരതീയരാണെന്ന പോലെ തോന്നുന്നു! മെലൂഹവാസികൾ ഹാരപ്പയിലെ ജനങ്ങളാണെന്നതിനു തെളിവുകളുണ്ട്. ഹാരപ്പൻ ജനങ്ങളുടെ ചില വാസസ്ഥലങ്ങൾ സുമേറിയയിലുണ്ടായിരുന്നെന്ന കഥകളും ഉണ്ട്.

മധ്യപൂർവ്വേഷ്യയിൽ ജീവിച്ചിരുന്ന ഭാരതീയർ, അവിടെ നടത്തിയ വ്യാപാരം ഒരു പുതിയ കാര്യമല്ല. ഏറെക്കാലം മുമ്പുതന്നെ നാം മധ്യപൂർവ്വേഷ്യയിലേക്കു പോവുകയും അവിടെ താമസമാക്കുകയും ചെയ്തിട്ടുണ്ട്. തികച്ചും മോശമായ എന്തോ ഒന്ന് സംഭവിക്കുന്നതുവരെ, കാര്യങ്ങൾ ഇതുപോലെ ശുഭകരമായി മുന്നോട്ടു പോവുകയായിരുന്നു.

Leave a Reply

%d bloggers like this: