ചൊവ്വാഴ്‌ച, സെപ്റ്റംബർ 28, 2021
Home > സംസ്ഥാനങ്ങളിലെ ഇതിവൃത്തം > കേരളം > ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ‘ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’യെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകനായ സായി ദീപക് ആയിരുന്നു പ്രഭാഷകൻ. ഇവിടെ നൽകുന്ന ചെറുവീഡിയോയിൽ സായി ദീപക് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്.


ശബരിമല പ്രശ്നത്തിൽ എനിക്ക് മറുപടി പറയേണ്ടതുണ്ട്. കാരണം, അതാണ് ഒരാൾക്കു നൽകാവുന്ന ഏറ്റവും മോശം ഉദാഹരണം. ക്ഷമിക്കണം, ഞാൻ വിമർശനത്തിൽ ദയാദാക്ഷിണ്യം കാണിക്കില്ല. ഈ അവസരത്തിൽ നിങ്ങൾ ദയവായി മനസിലാക്കണം – ശബരിമല ഒരു സാംസ്കാരിക പ്രശ്നമല്ല, ലിംഗവിവേചന പ്രശ്നമല്ല, ആരാധനാ സമ്പ്രദായത്തിലെ പാകപ്പിഴകൾ അല്ല, സ്ത്രീവിരുദ്ധതയുടെ അടയാളവുമല്ല. മറിച്ച്, സവിശേഷരീതിയിൽ ഉൽഭവിച്ച ഒരു പാരമ്പര്യത്തെ, വളച്ചൊടിച്ച് വികലമാക്കി, വ്യത്യസ്തരീതിയിൽ പൊതുമണ്ഢലത്തിൽ അവതരിപ്പിക്കുന്നതാണ് ഇവിടെ പ്രശ്നം.

ഈ പ്രശ്നത്തിൽ ഇടപെട്ടു സംസാരിക്കുന്ന ഓരോ വ്യക്തിയോടും ഒരേയൊരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു… അവർ സ്ത്രീയായാലും പുരുഷനായാലും പ്രശ്നമില്ല. നിങ്ങൾ എന്നോടു ദയവായി പറയുക, ശബരിമലയിലെ ആചാരത്തിലെ ഉൽഭവത്തെപ്പറ്റി നിങ്ങൾക്കു എന്തെല്ലാമറിയാം, ഈ ആചാരം നിലനിൽക്കാൻ കാരണമെന്ത്, ആചാരത്തിന്റെ വൈദിക അടിസ്ഥാനമെന്ത്.., ശബരിമലയിലേത് ലിംഗഅസമത്വമാണെന്നു ഉറപ്പിച്ചു പറയാൻ മാത്രം നിങ്ങൾക്കു എന്തറിവുണ്ട്? നിങ്ങൾ തീർപ്പ് ആദ്യമേ പ്രഖ്യാപിച്ച് കഴിഞ്ഞു. ഞാൻ ആവശ്യപ്പെടുന്നത്, നിങ്ങൾ നിങ്ങളുടെ ചെയ്തികളെ പുനഃപരിശോധിച്ച ശേഷം എന്നോടു പറയുക, ശബരിമല ആചാരത്തെപ്പറ്റി നിങ്ങൾക്കറിയാവുന്ന എന്ത് വിവരങ്ങളാണ്, ആചാരം സ്ത്രീവിരുദ്ധമാണെന്ന കേട്ടറിവിലേക്കു നിങ്ങളെ എത്തിച്ചത്.

ഓക്കെ. ഞാൻ പറയാം. ഈ വിഷയത്തിൽ സംസാരിക്കാൻ എനിക്കു എൻഡിടിവിയിൽ അവസരം ലഭിച്ചിരുന്നു. അത് അത്തരം കാര്യങ്ങൾ സംസാരിക്കാനുള്ള ഒരു ഫോറം ആണെന്നു ഞാൻ കരുതുന്നു. ഇനി ഞാൻ ചോദ്യത്തിനു മറുപടി പറയാം.

കേരളത്തിൽ രണ്ട് പ്രത്യേകതരം ആചാരങ്ങൾ നിലവിലുണ്ട്. ഇത് ശ്രദ്ധേയമാണ്. സ്ത്രീകൾക്കു മാത്രമായ ചില ആരാധനസ്ഥലങ്ങളുണ്ട്, പുരുഷന്മാർക്കു മാത്രമായുള്ള ആരാധനസ്ഥലങ്ങളും ഉണ്ട്, കൂടാതെ ഇരുകൂട്ടർക്കും അനുവദനീയമായ ക്ഷേത്രങ്ങളും കാണാം. നിങ്ങൾക്കു വൈവിധ്യത്തെ സംരക്ഷിക്കണമെന്നുണ്ടോ, എങ്കിൽ ഇതുപോലെ ബഹുസ്വരമായ പാരമ്പര്യങ്ങളും സംരക്ഷിക്കുക. പുരുഷന്മാർ കയറാൻ മടിക്കുന്ന ചില ക്ഷേത്രങ്ങളുണ്ട്. അത്തരം ദിവസങ്ങളിൽ പുരുഷന്മാർ വഴികളിൽ കൂടി ഇറങ്ങി നടക്കില്ല, കാരണം ആ ദിവസം സ്ത്രീകൾക്കു അവരുടെ ഇഷ്ടം പോലെ പ്രാർത്ഥിക്കാനുള്ള ദിവസമാണ്. സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള മൂർത്തികൾ വരെയുണ്ട്, ഇതൊരു കാര്യം. ഇനി രണ്ടാമത്… നിങ്ങൾക്കു ഈ ചർച്ച വേണമെന്നുണ്ടെങ്കിൽ, ഇതിന്റെയെല്ലാം അടിസ്ഥാനത്തെ പരിശോധിക്കുന്നതു വരെ, ഈ ചർച്ച തുടങ്ങാനാകില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. പാരമ്പര്യമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. എന്താണ് പാരമ്പര്യം? എല്ലാ ക്ഷേത്രങ്ങൾക്കും, പുരാണസംബന്ധമായി, അവ പിന്തുടരുന്ന ഒരു പാരമ്പര്യമുണ്ട്. ചരിത്രപ്രാധാന്യമുള്ള പാരമ്പര്യവുമുണ്ട്. ഇവയിൽ നിന്നാണ് ആചാരപാരമ്പര്യം ഉരുത്തിരിഞ്ഞു വന്നത്. ഇവിടെ, ശബരിമലയിലെ മൂർത്തിയായ സ്വാമി അയ്യപ്പൻ നൈഷ്ഠികബ്രഹ്മചര്യം സ്വയം പുലർത്തുന്നു. അതാണ് വിശ്വാസം. നൈഷ്ഠികബ്രഹ്മചര്യം എന്നത് ശാശ്വതബ്രഹ്മചര്യമാണ്. നമ്മുടെ പാരമ്പര്യത്തിലെ ധാരാളം സന്യാസിമാരും ഇതു പാലിക്കുന്നുണ്ട്. അവർ സ്ത്രീകളുമായി സമ്പർക്കത്തിൽ വരാൻ താല്പര്യമുള്ളവരല്ല. എന്നാൽ ഇത് സ്ത്രീവിരുദ്ധതയിൽ അധിഷ്ഠിതമായ സമ്പ്രദായമല്ല. ഇതിനു നേർവിപരീതമായ ആചാരനിയമങ്ങൾ സ്ത്രീകളേയും, അവരുടെ പുരുഷസമ്പർക്കത്തേയും കുറിച്ചു ഉണ്ടാകാം. ഈ ആചാരം പൂർണമായും സ്ത്രീകളെ ഉദ്ദേശിച്ചുള്ളല്ല്ലെന്നു ചുരുക്കം. ഇതാണ് ഇവർ, കാര്യങ്ങൾ വളച്ചൊടിക്കുന്ന വ്യക്തികൾ, പൊതുമണ്ഢലത്തിൽ എങ്ങിനെയോ സ്ഥാപിച്ചെടുത്ത ഏറ്റവും മോശമായ ഇല്ലാക്കഥ. നൈഷ്ഠിക ബ്രഹ്മചര്യ നിയമങ്ങൾ പ്രകാരം, നിങ്ങൾ പ്രത്യുല്പാദന ശേഷിയുള്ള സ്ത്രീകളുമായി ഇടപഴകാൻ പാടില്ല. സമൂലമായ ഈ വാദത്തെ തല്പരകക്ഷികൾ വളച്ചൊടിച്ചിരിക്കുകയാണ്, ഇപ്പോൾ ഇവിടെയുള്ളവരെല്ലാം മുതിർന്നവരായതിനാൽ എനിക്കു കാര്യം വ്യക്തമായി സൂചിപ്പിക്കേണ്ടതുണ്ട്. അതായത്, മാസമുറയോടുള്ള വെറുപ്പും അവഹേളനവും അടിസ്ഥാനമാക്കിയുള്ളതാണ് ബ്രഹ്മചര്യം എന്ന രീതിയിൽ, ഇപ്പോൾ മുഴുവൻ വാദഗതികളും വളച്ചൊടിക്കപ്പെട്ടിരിക്കുന്നു. വാദങ്ങൾ ഈ തലം വരെ എത്തിക്കഴിഞ്ഞു.

ഈ രാജ്യത്ത്, മാസമുറ എന്ന ശാരീരികപ്രക്രിയയെ ആരാധനാപാത്രമാക്കുന്ന ക്ഷേത്രങ്ങളുണ്ട്. കാമാഖ്യ ക്ഷേത്രത്തെപ്പറ്റി ആർക്കാണ് അറിയാത്തത്? അതിനാൽ, ഒരു പ്രത്യേക ക്ഷേത്രത്തിന്റെ ചരിത്രം അറിയാത്തതുമൂലം, ഒരു ഉദാഹരണം വഴി ആചാരസമ്പ്രദായത്തെ മുദ്രകുത്തി, സമൂഹത്തെ താറടിച്ചു കാണിക്കാൻ ഉപയോഗിക്കുന്നു. ഇത് ഇവിടെ നിർത്താമെന്നു ഞാൻ കരുതുന്നു. ഇതാണ് സത്യസന്ധമായ മറുപടി. ഞാനിതിൽ വൈകാരികത കലർത്തിയിട്ടില്ല.

രണ്ടാമത്, അവരുടെ വിശകലനത്തിന്റെ ഭാഗമായി, സുപ്രീംകോടതി രണ്ടു കാര്യങ്ങൾ ചെയ്യണമെന്നു നിയമം അനുശാസിക്കുന്നു. ഞാൻ ശബരിമല വിഷയത്തിൽ പ്രത്യേകമായി തന്നെ എഴുതിയിട്ടുണ്ട്. അതുകൊണ്ടാണ് സംവാദത്തിലേക്കു ക്ഷണിക്കപ്പെട്ടത്. ഞാൻ പ്രത്യേകം പറഞ്ഞിരുന്നു, ദയവായി ജാതിയും ഫെമിനിസവും എല്ലാ ചർച്ചയിലേക്കും കൊണ്ടുവരരുത്, കാരണം എല്ലാ ചർച്ചകളും അവയുമായി ബന്ധപ്പെട്ടുള്ളതല്ല. നിയമപരിധിക്കു പുറത്തുള്ള ചിലത് അവിടെയുണ്ട്. ഭരണഘടനയിലെ 165-മത്തെ ആർട്ടിക്കിൾ ഉദ്ധരിച്ചുകൊണ്ട്, മധുര മീനാക്ഷിക്ഷേത്രത്തിലെ പൂജാരി നിയമനവിഷയത്തിൽ, സുപ്രീംകോടതി പറഞ്ഞു, ക്ഷേത്രങ്ങളുമായി ബന്ധമുള്ള ‘ആഗമ-വൈദിക കൃതികളെ’ ബഹുമാനിക്കുക, അവ നെഗറ്റീവായ വിവേചനം പുലർത്താത്തിടത്തോളം.

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്നാൽ, പോസിറ്റീവായ പ്രത്യേകതകളെ അടിസ്ഥാനപ്പെടുത്തി, ക്ഷേത്രപ്രവേശന, നിർഗമന വിഷയത്തിൽ, ചില വ്യക്തികളെ തിരഞ്ഞെടുക്കാൻ നിങ്ങൾക്കു അധികാരമുണ്ട്. പക്ഷേ നിങ്ങൾ, ഇന്ന ജാതിയിൽ പെട്ട ഇന്ന വ്യക്തി ഒരു പ്രത്യേകഭാഗത്ത് പ്രവേശിക്കരുതെന്നു പറഞ്ഞാൽ, അത്തരം ആചാരത്തിനു ഭരണഘടനയിൽ അധിഷ്ഠിതമായ ആധുനിക ഇന്ത്യയിൽ ഒരു സ്ഥാനവുമില്ല. ഇക്കാര്യത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. സ്ത്രീകൾ ഒരു പ്രത്യേകയിടത്തു പ്രവേശിക്കരുതെന്ന് പറഞ്ഞാലും നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷേ ഇവിടെ, ഇക്കാര്യത്തിൽ ഒരു പ്രായപരിധി നിർണയിച്ചിട്ടുണ്ട്. ചില പ്രത്യേകഘടകങ്ങളെ ആസ്പദമാക്കിയുള്ള പാരമ്പര്യങ്ങൾ, പ്രായപരിധി നിർണയത്തെ ഇവിടെ അനുകൂലിക്കുന്നു. കൂടുതൽ ആളുകളും അവയിൽ വിശ്വസിക്കണമെന്നില്ല, ഇനി അഥവാ വിശ്വസിച്ചാൽ തന്നെയും, വിശ്വസിക്കുന്നെന്ന് സമ്മതിക്കാൻ അവർ വിമുഖരായിരിക്കും. നിങ്ങൾക്കു ‘ദേവപ്രശ്നം’ എന്ന സമ്പ്രദായത്തെക്കുറിച്ച് അറിയാമോ? ശബരിമലയിൽ അത് നടത്താറുണ്ട്. മുഖ്യപുരോഹിതൻ ക്ഷേത്രത്തിലെ മൂർത്തിയുമായി സംഭാഷണം നടത്തുന്ന രീതിശാസ്ത്രമാണിത്. ജാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വ്യക്തിയെ (ദേവപ്രശ്നകാരനെ) തിരഞ്ഞെടുക്കുന്നു. വിവിധ മഠങ്ങളുടെ ശങ്കരാചാര്യരെ തിരഞ്ഞെടുക്കുന്ന അതേപോലെ തന്നെ. ദേവപ്രശ്ന സമ്പ്രദായപ്രകാരം, ദേവഹിതമായി ദേവപ്രശ്നകാരൻ പറയുന്നതെന്താണോ, അത് നിറവേറ്റപ്പെടും.

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.