ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > അയോധ്യ രാമക്ഷേത്രം > അയോധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന ഉദ്‌ഘനനത്തിന്റെ ഫലം

അയോധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന ഉദ്‌ഘനനത്തിന്റെ ഫലം

ശ്രീജൻ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ INTACH, Lodhi Estate-ൽ വച്ച്, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. (ഭാവിയിലും ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്). ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്‌ഡി നേടിയ ഡോക്ടർ മീനാക്ഷി ജെയിൻ ആയിരുന്നു പ്രഭാഷക. സാംസ്കാരിക പഠനത്തിൽ വിദഗ്ധയായ മീനാക്ഷി ജെയിൻ, ഇപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ഭരണസമിതിയിൽ അംഗമാണ്. അവരുടെ പ്രഭാഷണത്തിന്റെ സബ്‌ടൈറ്റിൽ തർജ്ജമയാണ് (Subtitle Translation) ഇവിടെ കൊടുക്കുന്നത്. പൂർണമായ ഒറിജിനൽ വീഡിയോ താഴെ നൽകുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്.

ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും തർക്കം പരിഹരിക്കപ്പെടാത്തതിനാൽ, അവസാനം, 2003-ൽ അലഹബാദ് ഹൈക്കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടു (ASI), ജന്മസ്ഥാനിൽ ഉദ്‌ഖനനം നടത്താൻ അഭ്യർത്ഥിച്ചു. ബാബറി മസ്ജിദിനു അടിയിൽ ക്ഷേത്രമുണ്ടോയെന്നു അറിയുകയായിരുന്നു ലക്ഷ്യം. അലഹാബാദ് ഹൈക്കോടതി കർക്കശമായ നിർദ്ദേശങ്ങൾ ASI-ക്കു നൽകി. എല്ലാ ദിവസവും ബാബറി മസ്ജിദ് ആക്ഷൻ കമ്മറ്റിയുടേയും റാം ജന്മഭൂമി സംഘത്തിന്റേയും പ്രതിനിധികൾ സ്ഥലത്ത് സന്നിഹിതരായിരിക്കണം. എന്തൊക്കെയാണോ നിങ്ങൾ ദിവസവും കാണുന്നത്, അതെല്ലാം രജിസ്റ്ററിൽ രേഖപ്പെടുത്തി, ഇരുപാർട്ടികളേയും കൊണ്ട് ഒപ്പിടുവിക്കണം. ASI ഇതെല്ലാം പാലിച്ചു.

പിന്നെയുണ്ടായത് നിങ്ങൾക്കറിയാമല്ലോ. ബിസി രണ്ടായിരാമാണ്ട് മുതൽ ഈ സ്ഥലം തുടർച്ചയായ ഉപയോഗത്തിലിരുന്ന പുണ്യഭൂമി ആയിരുന്നു. ജനവാസത്തിനു ഈ സ്ഥലം ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്താണ് ASI അവിടെ കണ്ടത്? ആദിമകാലത്തെ കുറിക്കുന്ന ആർക്കിയോളജിക്കൽ കണ്ടെത്തലിലേക്കു ഞാൻ കടക്കുന്നില്ല. പക്ഷേ അവർ കണ്ടെത്തിയ ഒരു പ്രഭാവലയത്തെ കുറിച്ച് സംസാരിക്കാം. ഗുപ്തകാലത്തിനു ശേഷമുള്ളതാണ് പ്രഭാവലയം. മിക്കവാറും ഇതു അവിടെവച്ച് ആരാധിച്ചിരുന്ന പ്രത്യേകതരം ശിവലിംഗമാകാം. വെള്ളം ഒഴുകി താഴേക്കു വീഴുന്ന ചാൽ അപ്പോഴും അതിലുണ്ടായിരുന്നു.

ഇതിനുശേഷം, പത്താം നൂറ്റാണ്ടിൽ ഒരു പ്രൗഢക്ഷേത്രം ആ സ്ഥലത്തു നിർമിച്ചതായി അവർ കണ്ടെത്തി. ആ ക്ഷേത്രം, ASI-യുടെ അഭിപ്രായത്തിൽ, അധികകാലം നിലനിന്നില്ല. എന്തുകൊണ്ടാണ് അത് അധികകാലം നിലനിൽക്കാഞ്ഞത്? നശിപ്പിക്കപ്പെട്ടത് കൊണ്ടാകാൻ സാധ്യതയുണ്ട്. കാരണം സോമനാഥ ക്ഷേത്രത്തിന്റെ കാര്യം നമുക്കറിയാം. ആ ക്ഷേത്രം തുടരെത്തുടരെ നശിപ്പിക്കപ്പെട്ടു. അപ്രകാരം നശിപ്പിക്കപ്പെട്ടതാണോ 10-11 നൂറ്റാണ്ടിലെ ഈ ക്ഷേത്രം? ഇതിനു വളരെ സാധ്യതയുണ്ട്. തുർക്കികൾ അക്കാലത്തു ഈ മേഖലയിൽ സജീവമായിരുന്നു… പിന്നെ, നാമാവശേഷമായി കിടക്കുന്ന ഈ ക്ഷേത്രത്തിനു മേൽ, 12ആം നൂറ്റാണ്ടിൽ ഒരു വലിയ ക്ഷേത്രം പണികഴിപ്പിച്ചു. ഈ ക്ഷേത്രം 16ആം നൂറ്റാണ്ടുവരെ നിലനിന്നു. ബാബറി മസ്ജിദ് നിർമിക്കാനായി ക്ഷേത്രം അന്ന് തകർക്കപ്പെട്ടു. ബാബറി മസ്ജിദിനു അസ്ഥിവാരം ഇല്ല. അത് നിർമിച്ചിരിക്കുന്നത് ക്ഷേത്രച്ചുമരിനു മേൽ തന്നെയാണ്.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: