കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഢവർമ്മയുടെ വിജയം

പിന്നെ, നിങ്ങൾ കേരളത്തിൽ നിന്നുള്ള ആളല്ലെങ്കിൽ, തീർച്ചയായും നിങ്ങൾ മാർത്താണ്ഢ വർമ്മയെ കുറിച്ച് കേട്ടിരിക്കില്ല.

മാർത്താണ്ഢ വർമ്മ തികച്ചും ഉജ്വലമായ ഒരു കഥാപാത്രമാണ്. അദ്ദേഹം, അക്കാലത്ത് വളരെ ചെറിയ രാജ്യമായിരുന്ന, തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു. അദ്ദേഹം ഭരണത്തിലേറിയപ്പോൾ, ആ രാജ്യം സത്യത്തിൽ ഒരു നാട്ടുരാജ്യമായിരുന്നു; ഇന്നത്തെ ഡൽഹിയേക്കാൾ ചെറുത്. അദ്ദേഹം എതിരിടാൻ ദൃഢനിശ്ചയം ചെയ്തതോ, അന്ന് ലോകത്തിലെ തന്നെ പ്രബല സാമ്രാജ്യത്തേയും  – ഡച്ച് സാമ്രാജ്യം. ഇവർ ഇന്ന് ഏതാണ്ട് വിസ്മരിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ ഡച്ചുകാരായിരുന്നു 18-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്തു ലോകത്തിലെ ഏറ്റവും പ്രബല നാവികശക്തി. അവർ അതിനകം ഇൻഡോനേഷ്യ കയ്യടക്കിക്കഴിഞ്ഞിരുന്നു. ശ്രീലങ്കയും അവരുടെ വരുതിയിലായി. തുടർന്നു ഇന്ത്യയെ കയ്യടക്കാൻ അവർ തുനിഞ്ഞു. ഈ കാലത്താണ് മാർത്താണ്ഢവർമ്മ എന്ന രാജാവ് ഭരിക്കുന്ന കൊച്ചുരാജ്യവുമായി അവർ ഏറ്റുമുട്ടുന്നത്.

കുളച്ചൽ എന്ന സ്ഥലത്തുവച്ചു നടന്ന യുദ്ധത്തിൽ മാത്താണ്ഢവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി. കുളച്ചൽ കന്യാകുമാരിക്കു വടക്കു-പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്. അദ്ദേഹം ഡച്ചുകാരെ പരാജയപ്പെടുത്തിയിരുന്നില്ലെങ്കിൽ, ഞാനിപ്പോൾ നിങ്ങളോടു നടത്തുന്ന സംഭാഷണം ഡച്ച് ഭാഷയിലായിരിക്കാൻ സാധ്യത ഏറെയാണ്. ഇതെല്ലാമാണ്, നമ്മുടെ ചരിത്രത്തിൽ നിന്നു മുറിച്ചുനീക്കപ്പെട്ട ഭാരതീയചരിത്രത്തിലെ ചില പ്രമുഖ കഥാപാത്രങ്ങൾ.

You may also like...

Leave a Reply

%d bloggers like this: