ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > അയോധ്യ രാമക്ഷേത്രം > രാമക്ഷേത്ര ധ്വംസനത്തെ പറ്റിയുള്ള രചനാപരമായ തെളിവുകൾ എന്തെല്ലാം?

രാമക്ഷേത്ര ധ്വംസനത്തെ പറ്റിയുള്ള രചനാപരമായ തെളിവുകൾ എന്തെല്ലാം?

 

എന്തൊക്കെ തെളിവുകളാണ് നമുക്കുള്ളത്, അയോധ്യയിലെ ക്ഷേത്രധ്വംസനത്തെ കുറിച്ചുള്ള രചനാപരമായ തെളിവുകൾ? 18, 19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ധാരാളം ചരിത്രരചനകൾ നിലവിലുണ്ട്. അറബിയിൽ, പേർഷ്യനിൽ, ഉർദുവിൽ. ഇവയിലൊരു ചരിത്രവും ബാബറി മസ്ജിദ് നിർമിച്ചത് ശൂന്യമായിക്കിടന്ന സ്ഥലത്താണെന്ന് പറയുന്നില്ല. 18, 19 നൂറ്റാണ്ടിലെ പേർഷ്യൻ അറബിക്, ഉർദു ചരിത്രപുസ്തകങ്ങൾ വ്യക്തമായി പറയുന്നത്, ക്ഷേത്രം തകർത്ത് പകരം മോസ്ക് പണിയാൻ ബാബർ ഉത്തരവിട്ടു എന്നാണ്. ഒരുപുസ്തകവും ഇക്കാര്യത്തിൽ മറിച്ചു പറയുന്നില്ല. ഞാൻ പറയുന്നത് അറബിക്, പേർഷ്യൻ, ഉർദു ഉറവിടങ്ങളെ കുറിച്ചാണ്. ധാരാളം പണ്ഢിതർ ഈ ഉറവിടങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ഈ അവസരത്തിൽ, ഒരു പുസ്തകത്തെ പ്രത്യേകം എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ പേര് Tarikh-e-Avadhi എന്നാണ്. 1869-ൽ എഴുതപ്പെട്ട ഈ പുസ്തകം, നൂറുവർഷങ്ങൾക്കു ശേഷം 1969-ൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകം എഴുതിയ വ്യക്തി ഒരു ദൃക്‌സാക്ഷിയാണ്. അദ്ദേഹം ജീവിച്ചിരുന്നത് Awadh-ലെ അവസാന നവാബിന്റെ ഭരണക്കാലത്താണ്. ആൾ അവിടെ നടന്ന പല സംഭവങ്ങളുടേയും ദൃക്‌സാക്ഷിയാണ്. അദ്ദേഹം എഴുതുന്നു – “ഇപ്പോൾ ഹിന്ദുക്കൾ ബാബറി മസ്ജിദിന്റെ ചുമതലക്കാർക്കു കൈക്കൂലി കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. മസ്ജിദിന്റെ ഉള്ളിൽ അവർ ആരാധനയും ആരംഭിച്ചു”. ഇപ്രകാരം അറബിക്, പേർഷ്യൻ, ഉർദു രചനകൾ ഉൾപ്പെടെ, നമ്മുടെ കയ്യിലുള്ള എല്ലാ തെളിവുകളും പറയുന്നത് ക്ഷേത്രം തകർത്ത ശേഷം, അതിന്റെ സ്ഥാനത്തു മസ്ജിദ് പണിഞ്ഞു എന്നാണ്. മുമ്പ് പറഞ്ഞ ഗ്രന്ഥം, ഹിന്ദുക്കൾ മുസ്ലിം ഗവൺമെന്റ് ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുത്ത്, ബാബറി മസ്ജിദിനുള്ളിൽ പ്രാർത്ഥന ആരംഭിച്ചെന്നും പറയുന്നു.

മറ്റെന്തൊക്കെ പരാമർശങ്ങളാണ് പേർഷ്യനിൽ ഉള്ളത്? അബു ഫസൽ ഉണ്ട്, അക്ബറിന്റെ ഔദ്യോഗിക ചരിത്രകാരൻ. അയോധ്യ ഹിന്ദുക്കളുടെ പുണ്യദേശമാണെന്നു അദ്ദേഹം പറയുന്നു. കാരണം ശ്രീരാമൻ ജനിച്ചത് അവിടെയാണ്. രാമനവമി ഉൽസവത്തിനു ധാരാളം ഭക്തർ അയോധ്യ സന്ദർശിച്ച് പ്രാർത്ഥന നടത്താറുണ്ട്. പേർഷ്യൻ ഭാഷയിൽ അയോധ്യയെക്കുറിച്ചുള്ള പരാമർശമാണിത്. മറ്റൊരു രസകരമായ തെളിവ് കൂടിയുണ്ട്. 1600-ൽ, അക്ബർ ആറ് ബീഗ ഭൂമി ഹനുമാൻ ടീല-യിലെ ചില നിർമാണപ്രവർത്തികൾക്കു നൽകിയിരുന്നു. നൂറുകൊല്ലത്തിനു ശേഷം, അക്ബറിന്റെ ഈ ദാനം പുതുക്കേണ്ടതുണ്ടായിരുന്നു. അപ്രകാരം, 1723-ൽ എല്ലാ രേഖകളൂം പരിശോധിക്കപ്പെട്ടു. അക്കാലത്തെ മുഗൾ ഭരണാധികാരി ദാനം പുതുക്കാനും വിധിച്ചു. പകർപ്പെഴുത്തുകാരൻ പുതുക്കൽ രേഖയിൽ എഴുതി – “അക്ബർ 1600-ൽ അനുവദിച്ച ഈ ദാനം 1723-ൽ പുതുക്കുകയാണ്. പകർപ്പെഴുത്തുകാരനായ ഞാൻ ഇതെഴുതുന്നത് ശ്രീരാമ ജന്മഭൂമിയിൽ നിന്നാണ്”. 1723-ൽ, പേർഷ്യൻ ഭാഷയിൽ ഈ രേഖ എഴുതിയ പകർപ്പെഴുത്തുകാരൻ പറയുന്നത്, അദ്ദേഹം ശ്രീരാമ ജന്മഭൂമിയിൽനിന്ന് എഴുതുന്നു എന്നാണ്. ഇതുവരെ ഞാൻ പറഞ്ഞത് എന്തെന്നാൽ, അറബിക് പേർഷ്യൻ ഉർദു ഭാഷകളിലുള്ള ഒരു രചനയും, ബാബറി മസ്ജിദ് നിർമിച്ചത് ഒഴിഞ്ഞ ഭൂമിയിലാണെന്നു പറയുന്നില്ല. അബുൾ ഫസലിനെ പോലുള്ള പേർഷ്യൻ വക്താക്കളും, പകർപ്പെഴുത്തുകാരനും പറയുന്നത് അയോധ്യ പുണ്യഭൂമിയാണ്, കാരണം ശ്രീരാമൻ അവിടെ ജനിച്ചു… എന്നാണ്. ഇക്കാര്യത്തിനു അങ്ങിനെ അംഗീകാരമായി.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: