ഞായറാഴ്‌ച, സെപ്റ്റംബർ 19, 2021
Home > അയോധ്യ രാമക്ഷേത്രം > അയോധ്യയെപ്പറ്റി യൂറോപ്യൻ സഞ്ചാരികളുടെ വിവരണം

അയോധ്യയെപ്പറ്റി യൂറോപ്യൻ സഞ്ചാരികളുടെ വിവരണം

സത്യത്തിൽ എന്താണ് രാമജന്മഭൂമിയിൽ സംഭവിക്കുന്നത്. ഇതറിയാൻ, നമുക്ക് രണ്ട് യൂറോപ്യൻ രേഖകളുണ്ട്. ആദ്യത്തേത് എഴുതിയത് വില്യം ഫിഞ്ച് ആണ്. അദ്ദേഹം അയോധ്യയിലേക്കു വന്നത്, രാമക്ഷേത്രം തകർത്തിട്ടു 80 വർഷങ്ങൾക്കു ശേഷമാണ്. വില്യം ഫിഞ്ച് പറയുന്നു – ഹിന്ദുക്കൾ ഇവിടെ തീർത്ഥാടനത്തിനു വന്ന്, സരയൂനദിയിൽ സ്‌നാനം നിർവഹിക്കുന്നു. അവിടെയുള്ള ബ്രാഹ്മണർ സ്ഥലത്തെത്തി, തീർത്ഥാടനത്തിനു വന്ന എല്ലാവരുടേയും പേരുകൾ ശേഖരിക്കുന്നു”. വില്യം ഫിഞ്ച് അയോധ്യയിൽ മുസ്ലിം സാന്നിധ്യമുണ്ടെന്നോ നമാസ് നടക്കാറുണ്ടെന്നോ പറയുന്നില്ല. അദ്ദേഹം അവിടത്തെ ഹിന്ദുക്കളെ കുറിച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ.

രണ്ടാമത്തെ യൂറോപ്യൻ രേഖ ജെസ്യൂട്ട് പുരോഹിതനായ ജോസഫ് ടിഫിൻ തേള എഴുതിയതാണ്. അസാധാരണ വ്യക്തിത്വത്തിനു ഉടമയായ ടിഫിൻ തേള, 40 വർഷത്തോളം ഭാരതത്തിൽ താമസിച്ചിട്ടുണ്ട്. അദ്ദേഹം ഭാരതത്തിന്റെ മിക്കഭാഗങ്ങളിലും സഞ്ചരിച്ച്, ഭൂപ്രകൃതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വളരെ പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നു. അദ്ദേഹം അയോധ്യയിൽ (അവധ്) 7-8 വർഷം താമസിച്ചു. ടിഫിൻ തേള-യുടെ പുസ്തകത്തിൽ, അയോധ്യയിൽ അദ്ദേഹം കണ്ട കെട്ടിടത്തിന്റെ രേഖാചിത്രം വരെയുണ്ട്. പുസ്തകത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു – ഞാൻ അയോധ്യയിലാണ് ഇപ്പോൾ. ഇവിടെ ഹിന്ദുക്കൾ ഒരു Bedi/Vedi നിർമിച്ചിട്ടുണ്ട്. Bedi എന്നാൽ കൊച്ചുകുട്ടികൾക്കുള്ള തൊട്ടിൽ. ഹിന്ദുക്കൾ ഇതിനു ചുറ്റും വലംവയ്ക്കാറുണ്ട്. രാമനവമിയുടെ സമയത്ത് ധാരാളം ഭക്തർ ശ്രീരാമ ജന്മദിനം ആഘോഷിക്കാൻ വന്നെത്തും”. ഇപ്രകാരം ജോസഫ് ടിഫിൻ തേള-യും അയോധ്യയിൽ മുസ്ലിങ്ങളോ നമാസോ ഉണ്ടെന്ന് പറയുന്നില്ല.

അങ്ങിനെയാണെങ്കിൽ, ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നാമത്തെ ചോദ്യം, ബാബറോ അദ്ദേഹത്തിന്റെ സൈന്യാധിപനോ അയോധ്യയിൽ വന്ന് ക്ഷേത്രം തകർത്തു; തൽസ്ഥാനത്ത് മസ്‌ജിദ് പണിഞ്ഞു; പക്ഷേ മസ്ജിദ് ഉപയോഗിക്കാൻ അവിടെ മുസ്ലിങ്ങൾ ഇല്ലാത്തതിനാൽ അവർ സ്ഥലംവിട്ടു… നാം ഇങ്ങിനെ കരുതണോ? സത്യത്തിൽ, മസ്ജിദ് പണിഞ്ഞത് ആ ഭൂമി കയ്യേറാൻവേണ്ടി മാത്രമായിരുന്നു. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്കു മനസ്സിലായെന്നു കരുതട്ടെ. മസ്ജിദ് ഉപയോഗിക്കാൻ മുസ്ലിങ്ങൾ ഇല്ലാതിരുന്നിട്ടും, ക്ഷേത്രം തകർത്തു പള്ളി പണിതത്, ആ സ്ഥലം കയ്യടക്കാൻ വേണ്ടിയായിരുന്നു. ഇത് സംഭാവ്യമാണ്. കാരണം, രണ്ട് ദൃക്‌സാക്ഷി വിവരണം നമുക്കുണ്ട്. ഇവയുടെ സത്യാവസ്ഥയെ നമുക്ക് ചോദ്യം ചെയ്യാനാകില്ല. ഈ വിവരണങ്ങൾ അയോധ്യയിൽ ഹൈന്ദവർ ഉണ്ടെന്നു പറയുമ്പോഴും, മുസ്ലിങ്ങളെ കുറിച്ച് പരാമർശിക്കുന്നില്ല. അതിനാൽ, സ്ഥലം കയ്യടക്കാനാണ് മസ്ജിദ് പണിഞ്ഞതെന്ന നിഗമനം ശരിയാകാൻ സാധ്യതയുണ്ട്.

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.