വെള്ളിയാഴ്‌ച, ഒക്ടോബർ 22, 2021
Home > വിവാദങ്ങൾ > ക്ഷേത്രങ്ങളുടെ മോചനം > മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചരിത്രം – കേരളത്തിലെ ജിഹാദിസത്തിന്റെ നേർക്കാഴ്ച

മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചരിത്രം – കേരളത്തിലെ ജിഹാദിസത്തിന്റെ നേർക്കാഴ്ച

Source:- Narasimha Moorthy Temple Website & Kerala Haindava Darsanam.

പണ്ട്, വള്ളുവനാടൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം. അവിടെനിന്നു നാലുകിലോമീറ്റർ തെക്കു-പടിഞ്ഞാറ് മാറി, മാലാപ്പറമ്പ് എന്ന കുന്നുപ്രദേശത്താണ് ചരിത്രപ്രധാനമായ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജ്യോതിഷ കാലഗണനയനുസരിച്ച് ക്ഷേത്രത്തിനു 4000 വർഷത്തെ പൗരാണികതയുണ്ട്. ഈ പ്രദേശത്തിന്റെ ശക്തിവിശേഷം മൂലം ധാരാളം മഹർഷിമാർ തപസ്സിനും മറ്റുമായി ഇവിടേയ്‌ക്കു വന്നു ചേർന്നിരുന്നത്രെ. അത്തരമൊരു മഹർഷിക്കു നരസിംഹ അവതാരത്തിൽ മഹാവിഷ്ണുവിന്റെ ദർശനവും ലഭിച്ചു. അദ്ദേഹമാണ് അവിടെ ക്ഷേത്രനിർമാണത്തിനു മുൻകൈയെടുത്തതെന്ന് പറയപ്പെടുന്നു. ചില പാലക്കാടൻ ഗ്രാമക്കാരുടെ വായ്മൊഴി അനുസരിച്ച്, ആദി ശങ്കരാചാര്യരും മാധവാചാര്യരും പ്രാർത്ഥന അർപ്പിക്കാൻ മാട്ടുമ്മൽ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ വന്നിട്ടുണ്ട്.

കാലക്രമത്തിൽ പ്രൗഢിയിലേക്കു ഉയർന്ന ക്ഷേത്രം, ബ്രാഹ്മണരിലെ ശൈവ-വൈഷ്ണവ ചേരിതിരിവിന്റെ ഫലമായി ഇടക്കാലത്ത് നാശോന്മുഖമായി. ശേഷം കുന്ദരക്കൽ നായർ എന്ന രാജപ്രമുഖന്റെ നേതൃത്വത്തിൽ ക്ഷേത്രം അതിന്റെ ഗതകാല പ്രൗഢി വീണ്ടെടുത്തു. എന്നാൽ ടിപ്പുവിന്റെ ആക്രമണകാലത്ത് ക്ഷേത്രം തകർക്കപ്പെട്ടു. എണ്ണമറ്റ ഹൈന്ദവർ കൊല്ലപ്പെടുകയും മതംമാറ്റപ്പെടുകയും ചെയ്തു. അതിനുശേഷം ക്ഷേത്രം ആരും പരിപാലിക്കാനില്ലാതെ കാടുകയറി അനാഥമായി കിടന്നു. മാപ്പിള കലാപത്തിന്റെ കാലത്ത് ക്ഷേത്രത്തിനു വീണ്ടും അശുദ്ധി വരുത്തുകയുണ്ടായി. ഇതിനുശേഷം ക്ഷേത്രം വീണ്ടും സജീവമാകുന്നത് 1947-ലാണ്.

സ്വാതന്ത്രസമരം വിജയത്തോടു അടുക്കുന്ന കാലത്ത്, മലപ്പൂറം ടൗണിന്റെ തെക്കുഭാഗത്തായി ചെമ്മുൻകടവ് എന്ന ഗ്രാമത്തിൽ, മൊയ്തു സാഹിബ് എന്നൊരു മുസ്ലിം പ്രമാണി താമസിച്ചിരുന്നു. അദ്ദേഹത്തിനു ഉണ്യേൻ എന്നും ആലിപ്പു എന്നും പേരായ രണ്ട് പുത്രന്മാരുണ്ടായിരുന്നു. ഇതിൽ ഉണ്യേൻ സാഹിബ് മാലാപ്പറമ്പിലെ 600 ഏക്കർ ഭൂമി കുന്ദരക്കൽ നായർ കുടുംബത്തിൽ നിന്നു പാട്ടത്തിനെടുത്ത്, അവിടെ മൊയ്തു റബ്ബർ എസ്റ്റേറ്റ് എന്ന സ്ഥാപനം തുടങ്ങി. ഉണ്യേൻ സാഹിബ് വിവാഹം കഴിച്ചത് മണ്ണാർക്കാടിലെ പ്രമുഖ തടിവ്യാപാരിയായ കല്ലാടി ഉണ്ണിക്കാമുവിന്റെ മകളെയാണ്. ശേഷം മാലാപ്പറമ്പിലെ റബ്ബർ എസ്റ്റേറ്റ് ബംഗ്ലാവിൽ അവർ താമസമാക്കി. റോഡിനപ്പുറം, ബംഗ്ലാവിനു നേരെ എതിർവശത്തായിരുന്നു നാശോന്മുഖമായിക്കിടക്കുന്ന നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്.

ഉയർന്ന സാമൂഹിക സ്ഥാനമുണ്ടായിരുന്നെങ്കിലും, മതപരമായ കാര്യങ്ങളിൽ ഉണ്യേൻ സാഹിബ് മറ്റേതൊരു മുസ്ലീമിനും സമാനമയിരുന്നു. ഹൈന്ദവ ആചാരങ്ങളോടും ജീവിതരീതികളോടും അദ്ദേഹം അസഹ്യമായ വിരോധം പ്രകടിപ്പിച്ചു. മധ്യകാല ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികളെ അനുസ്മരിപ്പിച്ച്, തകർന്നുകിടന്ന ക്ഷേത്രത്തിലെ ഉപയോഗ്യവും മനോഹരവുമായ ഏതാനും ഉരുപ്പടികൾ ഉണ്യേൻ സാഹിബ് അദ്ദേഹത്തിന്റെ ബംഗ്ലാവിൽ ശൗചാലയം നിർമിക്കാൻ എടുത്തുകൊണ്ട് പോയി. ഹൈന്ദവബിംബങ്ങളെ അനാദരിക്കുക വഴി ഹിന്ദുക്കളെ അപമാനിക്കുകയായിരുന്നു ഈ പ്രവൃത്തിയുടെ ലക്ഷ്യം.

ക്ഷേത്രഫലകങ്ങൾ ശൗചാലയനിർമിതിക്കു ഉപയോഗിച്ചതിൽ പിന്നെ ഉണ്യേൻ സാഹിബ് അപശകുനങ്ങളും അപകടങ്ങളും ഒന്നിനു മേൽ ഒന്നായി നേരിട്ടു. മനസ്സമാധാനം പൂർണമായും നഷ്ടപ്പെട്ടു. ഇതിനൊപ്പം ചികിൽസകൊണ്ട് മാറാത്ത കടുത്ത വയറുവേദനയും പിടികൂടി. ദേശവാസികളായ ഹൈന്ദവരുടെ ഉപദേശ പ്രകാരം ഉണ്യേൻ സാഹിബ് ഒരു ഹിന്ദു സിദ്ധനേയും പ്രമുഖരായ ഏതാനും ജ്യോതിഷികളേയും പോയിക്കണ്ടു. മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രം പുനർനിർമിച്ച് അതിന്റെ ഗതകാല പ്രൗഢിയിലേക്കു ഉയർത്താൻ അവർ അദ്ദേഹത്തെ ഉപദേശിച്ചു.

ഹൈന്ദവ സിദ്ധന്മാരുടേയും യോഗികളുടേയും സാമീപ്യം മൂലം ഉണ്യേൻ സാഹിബിന്റെ സ്വഭാവത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വന്നു. രൂക്ഷമായ വയറുവേദന അധികം താമസിയാതെ മാറി, അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. കൂടാതെ പൂർണമായും സസ്യാഹാരിയായി തിരിഞ്ഞ്, അദ്ദേഹം യോഗ അഭ്യസിക്കാനും ധ്യാനം ശീലിക്കാനും തുടങ്ങി. സാവധാനം ഉണ്യേൻ സാഹിബ് ചിന്തയിലും പ്രവൃത്തിയിലും ഹിന്ദുവിനെ പോലെയായി. റബ്ബർ എസ്റ്റേറ്റിലെ മുസ്ലിം തൊഴിലാളികളെ മാറ്റി പകരം ഹിന്ദു തൊഴിലാളികളെ നിയമിച്ചു. ഹിന്ദു ദേവീദേവന്മാരുടെ പടങ്ങൾ അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ പലഭാഗങ്ങളിലും ഇടംപിടിച്ചു. ഒരു ഹൈന്ദവാന്തരീക്ഷം അങ്ങിനെ ഗൃഹത്തിലുണ്ടായി.

ഹൈന്ദവ പുരാണങ്ങളും തത്ത്വചിന്തയും പഠിച്ച്, പുണ്യജീവിതം നയിക്കാൻ ഉണ്യേൻ സാഹിബ് തീരുമാനിച്ചു. സഹോദരൻ ആലിപ്പുവും ഉണ്യേൻ സാഹിബും ഹിന്ദുമതം സ്വീകരിക്കാനായി കോഴിക്കോടുള്ള ആര്യസമാജത്തിൽ എത്തി. പഞ്ചാബിൽ നിന്നുള്ള ബുധസിംങിൽ നിന്നു ശുദ്ധികർമ്മം വഴി ഹിന്ദുമതത്തിൽ എത്തിയ ഉണ്യേൻ സാഹിബ്, രാമസിംഹൻ എന്ന നാമവും, ആലിപ്പു ദയാസിംഹൻ എന്ന നാമവും സ്വീകരിച്ചു. രാമസിംഹന്റെ മക്കൾ ഫത്തേ സിംങ്, ജോർവാർ സിംങ് എന്നീ പേരുകൾ കൈക്കൊണ്ടു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനു ഔറംഗസീബിനാൽ വധിക്കപ്പെട്ട ഗുരുഗോവിങ് സിംങിന്റെ മക്കളുടെ നാമങ്ങളായിരുന്നു അത്.

ഹിന്ദുവായ ശേഷം തകർന്നുകിടക്കുന്ന നരസിംഹമൂർത്തി ക്ഷേത്രം പുനർനിർമിക്കുകയെന്ന സ്വാഭാവിക ലക്ഷ്യമാണ് രാമസിംഹനുണ്ടായിരുന്നത്. ക്ഷേത്രം പുനർനിർമിച്ച്, ഗംഭീരമായ വിധം പുനഃപ്രതിഷ്ഠയും മറ്റും നടന്ന് ദിവസപൂജ ആരംഭിച്ചു. പൂർണഭക്തിയോടെ ഇത് തുടരുകയും ചെയ്തു. രാമസിംഹന്റെ കുടുംബത്തിൽ ഇതിനിടയിൽ മറ്റൊരു പ്രമുഖ സംഭവവും അരങ്ങേറി. രാമസിംഹന്റെ പ്രത്യേക അപേക്ഷപ്രകാരം വിജ്ഞാനപടുക്കളായ നമ്പൂതിരി ബ്രാഹ്മണർ ദയാസിംഹനെ ഒരു നമ്പൂതിരി ബ്രാഹ്മണനായി പരിവർത്തനം ചെയ്തു. തുടർന്ന് അദ്ദേഹം നരസിംഹൻ നമ്പൂതിരി എന്ന നാമം സ്വീകരിച്ചു.

മുസ്ലിങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് പ്രമുഖനും ധാനാഢ്യനുമായ ഒരു മുസ്ലിം ഗൃഹനാഥന്റേയും കുടുംബത്തിന്റെ മതപരിവർത്തനം അവിടത്തെ മുസ്ലിങ്ങളിൽ അൽഭുതവും അങ്കലാപ്പും സൃഷ്ടിച്ചു. തങ്ങളുടെ ഉരുക്കുമുഷ്ടിയിൽ നിന്നു ഹിന്ദുമതത്തിന്റെ സ്വാതന്ത്ര്യമുള്ള ചുറ്റുപാടിലേക്കു രക്ഷപ്പെടാൻ കൂടുതൽ മുസ്ലിങ്ങൾ മതം മാറിയേക്കുമോയെന്നു മതപൗരോഹിത്യം ഭയപ്പെട്ടു. ഹിന്ദുമതത്തിന്റെ പാരമ്പര്യവും പ്രൗഢിയും മനസ്സിലാക്കിയാൽ, തങ്ങളുടെ എണ്ണം കുറയുമെന്നു മനസ്സിലാക്കിയ ജിഹാദി മുസ്ലിങ്ങൾ രാമസിംഹനെ കൊലപ്പെടുത്താൻ തീരുമാനിച്ചു. 1947 ആഗസ്റ്റ് 2-നു അർദ്ധരാത്രിയിൽ മതവെറി പൂണ്ട ഒരുകൂട്ടം ജിഹാദികൾ ആയുധങ്ങളുമായെത്തി ഉറങ്ങിക്കിടക്കുന്ന രാമസിംഹനേയും, സഹോദരൻ നരസിംഹൻ, അദ്ദേഹത്തിന്റെ ഭാര്യ കമല അന്തർജ്ജനം, പാചകക്കാരൻ രാജു അയ്യർ എന്നിവരെ ക്രൂരമായി കൊലപ്പെടുത്തി.

രാമസിംഹൻ രക്തസാക്ഷിയായി രണ്ടാഴ്ചക്കു ശേഷം, മതഭ്രാന്തരായ ചില മുസ്ലിങ്ങൾ നരസിംഹമൂർത്തി ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുകയും വിഗ്രഹങ്ങളെ ക്ഷേത്രക്കുളത്തിൽ എറിയുകയും ചെയ്തു. സംഭവത്തിൽ ഭയന്നുപോയ ആ പ്രദേശത്തെ ഹൈന്ദവസമൂഹം രാമസിംഹന്റെ മൃതശരീരം ഹൈന്ദവാചാരപ്രകാരം സംസ്കരിക്കാൻ പോലും തുനിഞ്ഞില്ല.

മലബാർ ജില്ല പോലീസിലെ പ്രഗല്ഭ ഡിറ്റക്ടീവായ കേശവമേനോൻ എന്ന പോലീസുകാരൻ ശക്തമായ തെളിവുകളുടെ ബലത്തിൽ 9 പേരെ കസ്റ്റഡിയിൽ എടുത്ത് അവർക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തു. കൊലനടത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഒരു കുളത്തിൽ നിന്നു കണ്ടെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. പാലക്കാടിലെ ജില്ല, സെൽഷ്യസ് കോടതികൾ നാലു പേർക്ക് വധശിക്ഷ വിധിച്ചു. എന്നാൽ വിധിക്കെതിരെ മാപ്പിള മുസ്ലിം സമൂഹം ഒന്നിച്ചു അണിനിരന്ന്, ഭീമമായ ഒരു തുക സ്വരൂപിച്ച് മദ്രാസ് ഹൈക്കോടതിയിൽ അപ്പീലിനു പോയി. ഹൈക്കോടതിയിലെ ബഹുമാന്യ ചീഫ് ജസ്റ്റീസ് ജെ ഹോർവിൽ 1949 ജനുവരി 19-നു പുറപ്പെടുവിച്ച വിധിപ്രസ്താവത്തിൽ, ശക്തമായ തെളിവുകളുടെ അഭാവത്തിൽ എല്ലാ പ്രതികളേയും വിട്ടയച്ചു. എന്നാൽ നരസിംഹമൂർത്തിയുടെ കോപം മൂലം കൊലക്കേസിലെ പ്രതികളിൽ പലർക്കും അധികം താമസിയാതെ മതിഭ്രമം പിടിപെട്ടു.

ആ പ്രദേശത്തെ ഹൈന്ദവസമൂഹത്തിന്റെ കഴിവുകേടിന്റേയും ആണത്തമില്ലായ്മയുടേയും ഫലമായി 600 ഏക്കറോളം വരുന്ന ക്ഷേത്രഭൂമി അന്യാധീനപ്പെട്ട്, പല പല മുസ്ലിം വിഭാഗങ്ങൾക്കായി വിറ്റുപോയി. ക്ഷേത്രം നിലനിന്നിരുന്ന ഭൂമി സർക്കാർ തർക്കപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തു. അമ്പതുവർഷത്തോളം വസ്തുകരം അടയ്ക്കാതെ കുടിശ്ശികയുമായി.

ക്ഷേത്രഭൂമി തിരിച്ചുകിട്ടുന്നതിനു സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്തു ചൂടേറിയ വാദങ്ങൾ ആരംഭിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി വൈസ് പ്രസിഡന്റും മുൻമാതൃഭൂമി ലേഖകനുമായിരുന്ന വികെ. ബാലചന്ദ്രൻ മാസ്റ്റർ രക്ഷാധികാരിയും, സി പി ജനാർദ്ദനൻ ചെയർമാനുമായി മാലാപ്പറമ്പ് നരസിംഹമൂർത്തി ചാരിറ്റബിൾ ട്രസ്റ്റ് 2003-ൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ശേഷം കോടതിനിർദ്ദേശം അനുസരിച്ച്, അഡ്വക്കേറ്റ് ജേക്കബ് കമ്മീഷണറായി ക്ഷേത്രഭൂമി സന്ദർശിക്കുകയും, റിട്ടയേർഡ് ജില്ലാ സർവേയർ കരീം ഭൂമി അളന്ന് ക്ഷേത്രാതിർത്തി തിട്ടപ്പെടുത്തുകയും ചെയ്തു. കമ്മീഷണറുടേയും സർവേയറുടേയും റിപ്പോർട്ടുകൾ പരിശോധിച്ച്, 67 സെന്റ് ഭൂമി ക്ഷേത്രട്രസ്റ്റിനു കോടതി കൈമാറി.

Maattummal temple

നരസിംഹമൂർത്തി ക്ഷേത്രം പൂർണമായും പുനർനിർമിക്കുന്നതിനു മുമ്പ്, ഹിന്ദുക്കൾക്കു ആരാധന നടത്താനും പ്രാർത്ഥനക്കു ഒത്തുചേരാനുമായി ഒരു താൽക്കാലിക ക്ഷേത്രം (ബാല-ആലയം) 2007 മാർച്ച് 14-നു സ്ഥാപിക്കപ്പെട്ടു. ക്ഷേത്രപുനരുദ്ധാണത്തിൽ ശ്രീനരസിംഹമൂർത്തി ട്രസ്റ്റിനെ സഹായിക്കാനായി, സാമൂഹിക-ആത്മീയ രംഗത്തെ നിരവധി വിശിഷ്ടവ്യക്തികൾ ചേർന്ന് 2007 നവംബർ 30-നു പുനരുദ്ധാരണ സഹായസമിതി രൂപീകരിച്ചു. തദവസരത്തിൽ കുളത്തൂർ അദ്വൈത ആശ്രമത്തിലെ സ്വാമി ചിദാനന്ദപുരി സ്വാമിയെ മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്തു.

2008 ജനുവരി 16-നു വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ, പ്രമുഖ തച്ചുശാസ്ത്ര വിദഗ്ദനും ക്ഷേത്രനിർമാണത്തിൽ പ്രഗൽഭനുമായ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി മുഖ്യ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തി. ആദരണീയ കാഞ്ചി ശങ്കരാചാര്യർ ഈ ഉദ്യമത്തിനു അനുഗ്രഹാശിസ്സുകൾ അർപ്പിക്കുകയും, ക്ഷേത്രനിർമാണ ഫണ്ടിലേക്കു പത്ത് ലക്ഷം രൂപ നൽകുകയും ചെയ്തു. മലബാറിലെ ആറെസ്സെസ്സ് പ്രചാരകനായിരുന്ന ശ്രീ ശങ്കർ ശാസ്ത്രി ക്ഷേത്രപുനരുദ്ധാരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഒന്നര ലക്ഷം രൂപം സംഭാവന നൽകി. നിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ പ്രതിഷ്ഠയും കലശവും പുണ്യകാലമായ ഉത്തരായനത്തിന്റെ അവസാനപാദത്തിൽ (2011 ജൂലായ്) നിർവഹിക്കപ്പെട്ടു. തുടർന്ന് പതിമൂന്ന് ദിവസം നീണ്ട ഉൽസവവും കെങ്കേമമായി നടത്തി.

മട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ പുനർനിർമാണം വെറുമൊരു ക്ഷേത്രം നിർമാണത്തിൽ ഒതുങ്ങന്നതല്ല. കേരളത്തിലെ, വിശിഷ്യാ മലപ്പുറത്തെ, ഹൈന്ദവരെ സ്വധർമ്മ സംരക്ഷണത്തെപ്പറ്റി ബോധവൽക്കരിച്ച് അവർക്കു ആത്മവിശ്വാസം പകർന്നു നൽകുക കൂടി ക്ഷേത്രനിർമാണം വഴി സാധ്യമായി.

Image Courtesy:- Mattummal Narasimha Moorthy Temple Website.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: