1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. അപ്പോൾ മസ്ജിദിന്റെ ഭിത്തിയിൽനിന്നു 5 അടി നീളവും 2 അടി വീതിയുമുള്ള ഒരു ശിലാലിഖിതം തറയിലേക്കു പതിച്ചു. നാം ഇതിനെ വിഷ്‌ണുഹരി ശിലാലിഖിതം എന്നു വിളിക്കുന്നു. ഈ ലിഖിതം ക്ഷേത്രത്തിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്നുണ്ട്. അലഹാബാദ് ഹൈക്കോടതി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ASI) ശിലാലിഖിത വകുപ്പിനോടു ഈ ലിഖിതത്തിൽ എഴുതിയിരിക്കുന്നത് കണ്ടെത്തി, അത് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ശിലാലിഖിതം ഒരോരോ ശ്ലോകമായി ഉരുക്കഴിച്ചെടുത്ത്, ASI-യുടെ ചീഫ് എപിഗ്രാഫിസ്റ്റ് ആയ കെ.വി രമേഷ്, കോടതിയിൽ സമർപ്പിച്ചു. അലഹാബാദ് ഹൈക്കോടതി ഈ ശിലാലിഖിത വായന സ്വീകരിച്ചു. ഇന്നിത് വിഷ്‌ണുഹരി ശിലാലിഖിതത്തിന്റെ ഔദ്യോഗിക വ്യാഖ്യാനമാണ്.
വിഷ്‌ണുഹരി ലിഖിതം നമ്മോടു പറയുന്നത്, ക്ഷേത്രം നിർമിച്ച രാജാവാരെന്നും ക്ഷേത്രനിർമാണം എന്നാണെന്നും, പിന്നെ മറ്റു വിശദവിവരങ്ങളുമാണ്. ഇപ്പോൾ ഒരാൾ കരുതും, ഈ ലിഖിതം കണ്ടെത്തിയതിനാൽ അയോധ്യയെ പറ്റിയുള്ള എല്ലാ തർക്കങ്ങളും അവസാനിച്ചെന്ന്. കാരണം ഇടതുചരിത്രകാരന്മാർ പറഞ്ഞു കൊണ്ടിരിക്കുന്നത്, മസ്ജിദ് നിർമിച്ചത് ഒഴിഞ്ഞുകിടന്ന സ്ഥലത്താണ് എന്നാണ്. ഇപ്പോൾ മസ്ജിദിന്റെ ഭിത്തിയിൽനിന്നു ഒരു ശിലാലിഖിതം ലഭിച്ചിരിക്കുന്നു. എന്നാൽ ഇടതുചരിത്രകാരന്മാർക്കു ഇതൊന്നും പോരായിരുന്നു. അവർ വിഷ്‌ണുഹരി ലിഖിതത്തിന് എതിരെ പ്രചാരണം തുടങ്ങി. ശിലാലിഖിതം മസ്ജിദിന്റെ ഭിത്തിയിൽനിന്നു വീണതല്ല, മറിച്ച് മസ്ജിദ് തകർത്ത സമയത്ത് അവിടെ സ്ഥാപിച്ചതാണെന്ന് അവർ പറഞ്ഞു. മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. എങ്ങിനെ ഒരു ശിലാലിഖിതം അവിടെ സ്ഥാപിക്കാൻ കഴിയും. പ്രത്യേകിച്ചും ലക്ഷക്കണക്കിനു ജനങ്ങൾ അവിടെ ഉള്ളപ്പോൾ. കൂടാതെ ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങൾ പൂർണസജ്ജമായി അവിടെയുണ്ടായിരുന്നു. അതൊരു വലിയ ശിലാലിഖിതം ആണ്. പക്ഷേ അവർ പറഞ്ഞു, ഇത് പുറത്തുനിന്ന് കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന്. അപ്പോൾ ഉയരുന്ന ചോദ്യം, ഈ ലിഖിതം എവിടെനിന്നു വന്നു? പ്രൊഫസർ ഇർഫാൻ ഹബീബിന്റെ അഭിപ്രായത്തിൽ, ശിലാലിഖിതം വന്നത് ഒരുവ്യക്തിയുടെ സ്വകാര്യശേഖരത്തിൽ നിന്നാണ്. എന്നാൽ, ഇത്രയും വലിയ ലിഖിതം ആരെങ്കിലും കൈവശം വയ്ക്കുന്നതിനെപ്പറ്റി, നമ്മുടെ കയ്യിൽ രേഖയൊന്നുമില്ല.
3-4 വർഷങ്ങൾക്കു ശേഷം, പ്രൊഫസർ ഹബീബ് നിലപാട് മാറ്റി. ശിലാലിഖിതം സത്യത്തിൽ ലക്‌നൗ മ്യൂസിയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണത്രെ. ഇതാണ് മസ്ജിദിനു ഉള്ളിൽ സ്ഥാപിക്കപ്പെട്ടത്. ഇതുവരെ നമുക്ക് പ്രൊഫ. ഹബീബിന്റെ വാദം ഖണ്ഢിക്കാൻ കഴിഞ്ഞിരുന്നില്ല. നമ്മൾ പറഞ്ഞിരുന്നത് ശിലാലിഖിതം ചുമരിൽനിന്നു വീണു എന്നാണ്. പക്ഷേ നമ്മളിൽ ആരും ലക്നൗ മ്യൂസിയത്തിൽനിന്നു മോഷണം പോയ ശിലാലിഖിതം കണ്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. ലക്നൗ മ്യൂസിയത്തിൽനിന്നു മോഷണം പോയ ശിലാലിഖിതം വിളിക്കപ്പെട്ടിരുന്നത് ‘ത്രേതാ-കാ-താക്കൂർ’ എന്നാണ്. അയോധ്യയിലെ മറ്റൊരു ക്ഷേത്രം ഔറഗസീബിനാൽ തകർക്കപ്പെട്ടിരുന്നു. ഈ ക്ഷേത്രമാണ് ത്രേതാ-കാ-താക്കൂർ. ഈ ക്ഷേത്രത്തിലും ഒരു ശിലാലിഖിതമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇത് വീണ്ടെടുത്ത് ആദ്യം ഫൈസാബാദ് മ്യൂസിയത്തിൽ സൂക്ഷിച്ചു. പിന്നീട് ലക്നൗ മ്യൂസിയത്തിലേക്കു മാറ്റി.
കഴിഞ്ഞ വർഷം, കിഷോർ കുനാൽ എന്ന ബഹുമാന്യവ്യക്തി ലക്നൗ മ്യൂസിയം സന്ദർശിച്ചു. കിഷോർ കുനാൽ വിപി സിങ്, ചന്ദ്രശേഖർ മന്ത്രിസഭയുടെ കാലത്ത് അയോധ്യയിൽ പ്രത്യേകചുമതല വഹിച്ചിരുന്ന ആളായിരുന്നു. അദ്ദേഹത്തിനു ആ വിധത്തിൽ നല്ല സ്വാധീനമുണ്ട്. അദ്ദേഹം ലക്നൗ മ്യൂസിയം സന്ദർശിച്ച്, ത്രേതാ-കാ-താക്കൂർ ശിലാലിഖിതത്തിന്റെ ചിത്രം എടുത്തു. ആദ്യമായിട്ടായിരുന്നു ഇതിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നത്. ഈ ചിത്രം കിഷോറിന്റെ ശേഖരത്തിൽനിന്നു എന്റെ ബുക്കിലേക്കു ഞാൻ എടുത്തു. ത്രേതാ-കാ-താക്കൂർ ശിലാലിഖിതം വിഷ്‌ണുഹരി ലിഖിതത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ്. അതിനാൽ ലിഖിതത്തിന്റെ ചിത്രം കിഷോർ പ്രസിദ്ധീകരിച്ചിരുന്നു. ലക്നൗ മ്യൂസിയത്തിലെ പ്രവേശനരേഖകളും അദ്ദേഹം നോക്കികണ്ടു. അതിൽ ത്രേതാ-കാ-താക്കൂർ ലിഖിതത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. വിഷ്‌ണുഹരി ലിഖിതത്തിൽ നിന്നു ഈ ലിഖിതം തികച്ചും വ്യത്യസ്തമാണ്. ഒരാൾ കരുതും, ഈ വെളിപ്പെടുത്തൽ ഇടതുചരിത്രകാരന്മാരെ പരിഭ്രാന്തരാക്കുമെന്ന്. എന്നാൽ അവരുടെ തന്ത്രം നിങ്ങൾക്കു യോജിക്കാൻ കഴിയാത്തതാണ്. അവർ ഈ വെളിപ്പെടുത്തലിനെ തൃണവൽഗണിച്ചു. ഈ ശിലാലിഖിതത്തെ കണ്ടതായി നടിച്ചില്ല. അവർ രാജ്യത്തെ വഞ്ചിക്കുന്നത് എങ്ങിനെയാണെന്നു ഇത് തെളിയിക്കുന്നു.
Why is Irfan Habib not in Jail? ವೈ ಐಸ್ ಇರಫನ ಹಬೀಬ್ ನಾಟ್ ಇನ್ ಜೈಲ್ ?
സോറി, ഐ മെൻറ് ട്ടോ ആസ്ക്വൈ, ഇർഫാൻ ഹബീബ് ഈസ് നോട ഇൻ ജയിൽ?