ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ പ്രചാരണം നടത്തി, ASI-ക്ക് എതിരെ. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ ഹബീബ്., എന്നിവർ നേരിട്ടു കോടതിയിൽ ഹാജരാകില്ലത്രെ. പകരം, അവർ അവരുടെ സഹപ്രവർത്തകരേയോ വിദ്യാർത്ഥികളേയോ കോടതിയിൽ പ്രസ്താവന നടത്തുന്നതിനു അയക്കും. ഇടുങ്ങിയ ചിന്താഗതിയുള്ള അവരുടെ ഗ്രൂപ്പിനെ കുറിച്ച് നിങ്ങൾക്കു എന്തെങ്കിലും സങ്കൽപ്പിക്കാമോ.?

കോടതിയിൽ പ്രസ്താവന നൽകിയവരിൽ ഒരാൾ സുപ്രിയവർമ്മ ആണ്. അവർ പിഎച്ച്‌ഡി ചെയ്തത് ഷെരീൻ രത്നാകറിനു കീഴിലാണ്. ഷെരീൻ കോടതിയിൽ വന്നിരുന്നു. സുവിര ജയസ്വാളിന്റെ വർക്ക് മറ്റൊരു ഇടതുചരിത്രകാരനായ ആർ.എസ്.ശർമയുടെ മേൽനോട്ടത്തിലായിരുന്നു. ആർ. തക്രാൻ, സൂരജ് ഭാനിന്റേയും, സീതാറാം റോയ് ആർ.എസ്.ശർമ്മയുടേയും വിദ്യാർത്ഥിയായിരുന്നു. ഡി.എൻ.ത്സാ-യുടെ കീഴിൽ പിഎച്ച്‌ഡി ചെയ്തയാളാണ് എസ്.സി.മിശ്ര. ഇതൊരു അടഞ്ഞ ഗ്രൂപ്പാണ്. കോടതിയിൽ അരങ്ങേറിയ അതീവരസകരമായ കാര്യങ്ങൾ ഇനി പറയാം. സുവിര ജയസ്വാൾ ജെഎൻ‌യു-വിലെ പ്രൊഫസർ ആണ്. അവർ കോടതി പ്രസ്താവിച്ചത്, അവർ പൗരാണിക ഭാരതീയചരിത്രത്തിൽ വിദഗ്ധയാണ്, കോടതിയിൽ പൗരാണിക ഭാരതീയ ചരിത്രത്തെപ്പറ്റി തെളിവു നൽകാം., എന്നെല്ലാമായിരുന്നു. മുസ്ലിം ഭരണാധികാരികൾ ക്ഷേത്രം തകർത്ത്, മസ്ജിദ് നിർമിച്ചുവോയെന്ന കാര്യം താൻ പഠിച്ചിട്ടില്ലെന്നും, ഈ വിഷയത്തിലുള്ള റിപ്പോർട്ടുകൾ വായിച്ചിട്ടില്ലെന്നും സുവിര കോടതിയിൽ പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തിൽ അവർ ഒരു പ്രസ്താവന നൽകുകയാണെന്ന് സുവിര പറഞ്ഞു. വിഷയത്തിൽ അന്വേഷണം ഒന്നും നടത്താതെ, സ്വന്തം അറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രസ്താവന. ഇത് സ്വന്തം അഭിപ്രായത്തെ ആസ്പദമാക്കിയാണെന്നും, ബാബർനാമ എന്ന പുസ്തകം വായിച്ചിട്ടില്ലെന്നും സുവിര കൂട്ടിച്ചേർത്തു. സുവിരയുടെ അറിവ് പ്രകാരം, രാമക്ഷേത്രം നശിപ്പിച്ചാണ് ബാബറി മസ്ജിദ് പണിഞ്ഞതെന്നു സൂചിപ്പിക്കുന്ന ഒരുതെളിവും ലഭിച്ചിട്ടില്ല. സുവിര തുടർന്നു – “ഞാൻ ബാബറി മോസ്‌കിന്റെ ചരിത്രം പഠിച്ചിട്ടില്ല, എന്തൊക്കെ അറിവുകളാണോ തർക്കപ്രദേശത്തെ കുറിച്ച് എനിക്ക് കിട്ടിയിട്ടുള്ളത്, അതെല്ലാം വർത്തമാന പത്രങ്ങളും മറ്റുള്ളവരും പറഞ്ഞുള്ള അറിവാണ്. മറ്റുള്ളവർ പറഞ്ഞു എന്നതുകൊണ്ട് ഉദ്ദേശിച്ചത്, ഇടതുചരിത്രകാരന്മാർ രാജ്യത്തോടു നടത്തിയ ആഹ്വാനങ്ങൾ. ഞാൻ എന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ലഘുപുസ്തകം തയ്യാറാക്കി. അതിന്റെ തലക്കെട്ട് ‘രാഷ്ട്രീയ ദുരുപയോഗം: ബാബറി മസ്ജിദ് ജന്മഭൂമി വിവാദം’ എന്നാണ്. ഞാൻ ഇത് തയ്യാറാക്കിയത് ന്യൂസ്‌പേപ്പറുകൾ പ്രസിദ്ധീകരിച്ച വാർത്തകൾ ഉപയോഗിച്ചും, പിന്നെ എന്റെ ഡിപ്പാർട്ട്മെന്റിലുള്ള മധ്യകാലചരിത്രത്തിലെ വിദഗ്ധരോടു ചർച്ച ചെയ്തുമാണ്”. കോടതി ഈ മറുപടിയിൽ അൽഭുതം പ്രകടിപ്പിച്ചു. ഈ പ്രത്യേക കേസിൽ, തർക്കത്തിന്റെ വൈകാരികഭാവം പരിഗണിക്കുമ്പോൾ, സൗഹാർദ്ദാന്തരീക്ഷം സൃഷ്ടിക്കേണ്ടതിനു പകരം, വിദഗ്ധരെന്ന് അവകാശപ്പെടുന്ന വ്യക്തികൾ, മതിയായ പഠനഗവേഷണങ്ങൾ ഇല്ലാതെ പ്രസ്താവനകൾ നടത്തുന്നത് സങ്കീർണ്ണതയും സംഘർഷവും വിവാദവും കൂട്ടാനേ ഉപകരിക്കൂ… സുവിരയെ പറ്റി കോടതി പറഞ്ഞത് ഇത്രയുമാണ്. സുവിര വീണ്ടും പറഞ്ഞു, അവരുടെ പുസ്തകത്തിൽ, എഡി 1-2 നൂറ്റാണ്ടോടെ രാമൻ വിഷ്ണുവിന്റെ അവതാരമായി അംഗീകരിക്കപ്പെട്ടെന്നു അവർ എഴുതിയത് ശരിയാണെന്ന്. അതിനർത്ഥം, വിവാദം ഉണ്ടാകുന്നതിനു മുമ്പ്, സുവിര അവരുടെ Phd ചെയ്തു. അതിൽ, എഡി 1-2 നൂറ്റാണ്ടോടെ രാമൻ വിഷ്ണുവിന്റെ അവതാരമായി അംഗീകരിക്കപ്പെട്ടെന്നാണ് അവർ പറയുന്നത്. പക്ഷേ ഇപ്പോൾ ഇടതു ചരിത്രകാരന്മാർ പറയുന്നു, രാമ ആരാധന 18-19 നൂറ്റാണ്ടിൽ തുടങ്ങിയ പ്രതിഭാസമാണെന്ന്. ഇത് സുവിരയുടെ ഗവേഷണത്തിനു എതിരാണ്. സുവിര ഇതംഗീകരിക്കാൻ നിർബന്ധിതയായതാണ്.

മറ്റൊരു വ്യക്തി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന എസ്.സി മിശ്രയാണ്. എനിക്കറിയാം, വ്യക്തികളുടെ പേര് ഈവിധം പരാമർശിക്കുന്നത് നന്നല്ലെന്ന്. പക്ഷേ ഞാൻ കരുതുന്നു, നാം എല്ലാത്തിനേയും മര്യാദയോടെ സമീപിക്കേണ്ടാത്ത കാലമായെന്ന്. മിശ്ര അദ്ദേഹത്തിന്റെ ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തത് അലഹബാദ് യൂണിവേഴ്സിറ്റിയിലാണ്. ബിഎ-ക്കു പഠിക്കുമ്പോൾ മിശ്രയുടെ വിഷയങ്ങൾ ചരിത്രം, ഫിലോസഫി, സംസ്കൃതം എന്നിവയും, എംഎ-ക്ക് പൗരാണികചരിത്രവും ആയിരുന്നു. മിശ്രയുടെ അഭിപ്രായത്തിൽ, അദ്ദേഹം ബാബറി മോസ്കിനെപ്പറ്റി ആഴത്തിൽ പഠിച്ചിട്ടുണ്ട്. അതുപ്രകാരം, മോസ്ക് നിർമിച്ചത് മിർ ബാക്വി ആണ്. നിർമാണപ്രക്രിയക്കു ഇടയിൽ ഒരു തരത്തിലുമുള്ള നശീകരണവും നടന്നിട്ടില്ല. ബാബറി മസ്ജിദിനു കീഴെ ക്ഷേത്രമുണ്ടെന്നതിനു ഒരു തെളിവുമില്ല. തുടർന്നു അദ്ദേഹം കൂട്ടിച്ചേർത്തു – “ഞാൻ ശ്രീരാമന്റെ ജന്മസ്ഥലം കണ്ടുപിടിച്ചു. അത് അയോധ്യ ബ്രഹ്മകുണ്ഢിനും ഋഷിമോചൻ ഘട്ടിനും ഇടയിലാണ്”.

തുടർന്ന്, മിശ്ര അദ്ദേഹത്തിന്റെ ചരിത്രജ്ഞാനം അല്പം പങ്കുവച്ചു. അദ്ദേഹം കോടതിയിൽ പറയുന്നു – “പൃഥ്വിരാജ് ചൗഹാൻ ഗസ്‌നിയിലെ രാജാവായിരുന്നു. (ആവർത്തിക്കുന്നു). മുഹമ്മദ് ഗോറി ഗസ്നിയുടെ സമീപപ്രദേശത്തിന്റെ രാജാവായിരുന്നു. ഞാൻ ജസിയ നികുതിയെ പറ്റി കേട്ടിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് അത് ചുമത്തിയിരുന്നതെന്ന് ഞാനിപ്പോൾ ഓർക്കുന്നില്ല. ഹിന്ദുക്കൾക്കുമേൽ മാത്രമാണ് ജസിയ ചുമത്തിയതെന്ന് ഞാൻ കരുതുന്നില്ല”. ഡൽഹി യൂണിവേഴ്സിറ്റിയിൽ ചരിത്രം പഠിപ്പിക്കുന്ന ഒരു അധ്യാപകന്റെ കോടതിയിലെ പ്രസ്താവനയാണിത്. മിശ്ര തുടർന്നു – “ഔറംഗസീബ് ഗ്യാൻവാപി മോസ്ക് നിർമിച്ചത്, വിശ്വനാഥക്ഷേത്രം പകുതിയോളം തകർത്തിട്ടാണെന്ന് പറയുന്നത് തെറ്റാണ്. ക്ഷേത്രത്തിന്റെ പകുതിഭാഗം മോസ്കിനു പിന്നിൽ നമുക്ക് കാണാം. ആ ക്ഷേത്രം അവിടെയുണ്ടെന്ന് അവിടം സന്ദർശിച്ചവർക്കു അറിയാം. ഞാൻ ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട് ബാബറി മോസ്ക് നിർമാണത്തെപ്പറ്റി; ബാബർനാമ എഴുതപ്പെട്ട കാലം മുതൽ 1989 വരെയുള്ള പുസ്തകങ്ങൾ (ആവർത്തിക്കുന്നു). എന്നാൽ ഒരു പുസ്തകത്തിന്റേയും പേര് ഞാനിപ്പോൾ ഓർക്കുന്നില്ല”. ഇതെല്ലാമാണ് മിശ്ര കോടതിയിൽ പറഞ്ഞത്. കോടതി എന്ത് അഭിപ്രായപ്പെട്ടു?

മിശ്രയുടെ പ്രസ്താവനകൾ ആത്മവിശ്വാസം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടെന്നും, സ്വതന്ത്രവും പക്ഷപാതരഹിതവുമായ അഭിപ്രായം അല്ലെന്നും കോടതി പറഞ്ഞു. അടുത്തത് ഷെറീൻ മുസ്‌വി എന്ന വനിതയാണ്. അവർ BSc-യും MSc-യും ലക്നൗ യൂണിവേഴ്സിറ്റിയിൽ ചെയ്തു. ചരിത്രത്തിൽ എം.എ, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റായി ചേർന്നു പാസായി. Phd ചെയ്തതും അവിടെത്തന്നെ. ഷെറീൻ അഭിപ്രായപ്പെട്ടു – “എന്റെ പഠനകാലത്ത് ഉടനീളം, ക്ഷേത്രം തകർത്താണ് ബാബറി മോസ്ക് പണിതതെന്നു സ്ഥാപിക്കാൻ, മധ്യകാലയുഗത്തിൽനിന്നുള്ള ഒരു തെളിവും കണ്ടുകിട്ടിയിട്ടില്ല. ബാബറി മോസ്ക് മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരുന്നെന്ന് കാണിക്കുന്ന ഒരു ശിലാലിഖിതം ഉണ്ടായിരുന്നു”. ഇത്രയുമാണ് ഷെറീൻ കോടതിയിൽ പറഞ്ഞത്. കോടതിയുടെ മറുപടി, ‘ബാബറി മസ്ജിദ് മൂന്ന് ഭാഗങ്ങളാണെന്ന ലിഖിതം തന്നെ, ഈ വിഷയത്തിൽ ഷെറീനു യാതൊരു ജ്ഞാനവുമില്ലെന്ന് തെളിയിക്കുന്നു’ എന്നായിരുന്നു. അവരെ പരിഭ്രാന്തയാക്കുന്ന മറ്റൊരു കാര്യം കൂടി അവിടെയുണ്ടായിരുന്നു.

പിന്നെ സുശീൽ ശ്രീവാസ്തവയുടെ ഊഴമായിരുന്നു. അദ്ദേഹം അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നു ചരിത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിഎ പാസായി. പതിനൊന്ന് വർഷം കഴിഞ്ഞ് മുലായംസിങ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സുശീൽ Phd പൂർത്തിയാക്കുന്നത്. ഇതിൽനിന്ന് ചിലകാര്യങ്ങൾ നിങ്ങൾക്കു നിഗമിക്കാം. സുശീൽ പറയുന്നു – “ഞാൻ നടത്തിയ ഗവേഷണങ്ങളിൽ നിന്ന്, ക്ഷേത്രം തകർത്താണ് മോസ്ക് പണിഞ്ഞതെന്നു കരുതാൻ മാത്രം, തർക്കപ്രദേശത്തുനിന്ന് തെളിവൊന്നും കിട്ടിയില്ല. എനിക്ക് പേർഷ്യൻ ഭാഷ എഴുതാനോ വായിക്കാനോ അറിയില്ല. അറബി ഭാഷയും എഴുതാനോ വായിക്കാനോ അറിയില്ല. എനിക്കു സംസ്കൃതത്തിൽ നല്ല പരിജ്ഞാനം ഇല്ല. എന്റെ ഫാദർ-ഇൻ-ലാ എന്നെ പുസ്തകമെഴുത്തിലും വായനയിലും, പേർഷ്യൻ ഭാഷ വ്യാഖ്യാനിക്കുന്നതിലും സഹായിച്ചെന്നത് സത്യമാണ്.  പിന്നെ എനിക്കു പറയാൻ കഴിയില്ല, എങ്കിലും ബാബറി മോസ്കിലെ ശിലാലിഖിതം പേർഷ്യനിലോ അറബിക്കിലോ ആയിരുന്നു. ഞാൻ കാലിഗ്രാഫി പഠിച്ചിട്ടില്ല. ശിലാലിഖിതങ്ങൾ എന്ന വിഷയവും പഠിച്ചിട്ടില്ല. എന്റെ പുസ്തകത്തിൽ, ഞാൻ വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളെ പരാമർശിച്ചിട്ടുണ്ട്”. പിന്നെ കോടതിയിൽ സൂരജ് ഭാൻ-നെ പോലെയുള്ളവരുണ്ടായിരുന്നു. അദ്ദേഹം അഭിപ്രായപ്പെട്ടത്. “ഞാൻ സംസ്കൃതത്തിൽ എം.എ ആണ്. എന്നാൽ എനിക്ക് സംസ്കൃതം സംസാരിക്കാൻ കഴിയില്ല, കാരണം ഞാൻ കുറേനാളായി ആ ഭാഷ ഉപയോഗിക്കാറില്ല. സംസ്കൃതം വായിക്കാനും പ്രഭാഷണം കേട്ടു മനസ്സിലാക്കാനും എനിക്കു ബുദ്ധിമുട്ടാണ്. എനിക്ക് ആകെക്കൂടി ഓർക്കാനാകുന്നത്, പൗരാണിക ഇന്ത്യയും, മധ്യകാലപൂർവ്വ ഇന്ത്യയും എന്റെ പഠനവിഷയങ്ങളിൽ ഇല്ലായിരുന്നു എന്നാണ്” ഇങ്ങിനെയുള്ളവരാണ് വിദഗ്ധരെന്നു പറയുന്നത്! തുളസീദാസിന്റെ രാമായണത്തിലുള്ളത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം ഞാൻ നടത്തിയില്ല, സിന്ധുനദീതട സംസ്കാരം കണ്ടുപിടിച്ചെതെന്നാണെന്ന് എനിക്ക് പറയാനാകില്ല, ഞാൻ ശിലാലിഖിത വായനയിലും നാണയങ്ങളെ വിലയിരുത്തുന്നതിലും പ്രഗത്ഭനല്ല്ല, ഞാനൊരു ജിയോളജിസ്റ്റ് അല്ല, ചരിത്രവിദ്യാർത്ഥി അല്ല, തച്ചുശാസ്ത്ര വിദഗ്ധനല്ല, ശില്പകലയിൽ കാര്യമായ അറിവില്ല, ഇതൊന്നും എന്റെ ഫീൽഡ് അല്ല. ഇങ്ങിനെയൊക്കെയാണ് അവരുടെ പ്രസ്താവനകൾ. കൂടുതൽ വേണമെങ്കിൽ പറയാവുന്നതാണ്, പക്ഷേ ഞാൻ നിർത്തുന്നു.    

ഒരു ഉദാഹരണം കൂടി ഞാൻ നൽകാം. ഡി മണ്ഢൽ, ഇദ്ദേഹവും അയോധ്യപ്രശ്നത്തിൽ സജീവമായിരുന്നു. മണ്ഡൽ പറയുന്നു – “ബാബറിന്റെ ഭരണചരിത്രത്തെ കുറിച്ച് എനിക്കു പ്രത്യേക അറിവൊന്നുമില്ല. എനിക്കുള്ള നാമമാത്ര അറിവ് വച്ച് പറയാവുന്നത്, അദ്ദേഹം 16ആം നൂറ്റാണ്ടിലെ ഒരു ഭരണാധികാരിയായിരുന്നു എന്നാണ്. ഇതൊഴികെ ബാബറിനെ പറ്റി എനിക്ക് അറിവൊന്നുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ റെഡ് കാർഡുകൾ നൽകുന്നുണ്ട്. ഞാൻ അത് കൈവശമുള്ള ആളാണ്. എനിക്കു മതത്തിൽ വിശ്വാസമില്ലെന്നത് ശരിയാണ്. എനിക്ക് ആർക്കിയോളജിയിൽ ഡിഗ്രിയോ ഡിപ്ലോമയോ ഇല്ല. ആർക്കിയോളജിയിലുള്ള അറിവ് ഞാൻ സമ്പാദിച്ചതാണ്”. മണ്ഢലിന്റെ കോടതിമൊഴി ഇങ്ങിനെ പോകുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഈ വ്യക്തികൾക്കൊന്നും വിഷയത്തിൽ നല്ല ജ്ഞാനമില്ല എന്നതാണ്. അവരുടെ അഭിപ്രായങ്ങൾ പക്ഷപാതിത്വത്താൽ പ്രചോദിതമാണ്. അത് അവരെക്കൊണ്ട് ജനങ്ങൾക്കെതിരെ പ്രസ്താവനകൾ ഇറക്കിയ്ക്കുന്നു. ജനമുന്നേറ്റത്തെ അധിക്ഷേപിക്കാൻ അവർ ഏതറ്റം വരെയും പോകുന്നു. കാരണം ബാബറി മസ്ജിദ് അനുകൂലികൾ വിജയിച്ചുകാണാൻ അവർക്കു ആഗ്രഹമുണ്ട്. കാര്യങ്ങളുടെ ഇന്നത്തെ കിടപ്പിൽ, ഇടതുചരിത്രകാരന്മാർ പ്രതീക്ഷിക്കുന്നത്, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സുപ്രീംകോടതി അസാധുവാക്കി, മസ്ജിദിനു അനുകൂലമായ തീരുമാനം എടുക്കുമെന്നാണ്. ഇതാണ് അവരുടെ അവസാന പ്രതീക്ഷ. പക്ഷേ, ഹൈക്കോടതിയുടെ തീരുമാനത്തെ സുപ്രീം കോടതി എങ്ങിനെ റദ്ദാക്കുമെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. എന്തുകൊണ്ടെന്നാൽ, ശ്രീരാമജന്മഭൂമിയിൽ തുടർച്ചയായുള്ള മുസ്ലിം സാന്നിധ്യം സ്ഥിരീകരിക്കുന്നതിനു ഒരു തെളിവ് പോലുമില്ല. നേരെമറിച്ച്, നമുക്കുള്ള എല്ലാ തെളിവുകളും കാണിക്കുന്നത് ഹിന്ദുക്കളുടെ സ്ഥിരസാന്നിധ്യമാണ്. ഹിന്ദുക്കൾ ഏതെങ്കിലും പ്രത്യേകകാലത്തു ജന്മഭൂമിയിൽനിന്നു ഒഴിഞ്ഞുനിന്നതിന്റെ ഒരു തെളിവുപോലുമില്ല. മറ്റൊരു പോയിന്റ്, മുസ്ലിങ്ങൾ ഒരിക്കലും പരാതി ഫയൽ ചെയ്തിട്ടില്ല. 1949-ൽ, വിഗ്രഹങ്ങൾ കെട്ടിടത്തിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ടു. അതിന്റെ പന്ത്രണ്ടാം വാർഷികത്തിനു വെറും അഞ്ചുദിവസം മുമ്പാണ് അവർ പരാതിപ്പെട്ടത്. അഞ്ചുദിവസം കൂടി കഴിഞ്ഞാണ് പരാതിപ്പെട്ടതെങ്കിൽ, കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല. കാരണം അതാണ് കാലാവധി. ഒരു തർക്കം 12 കൊല്ലത്തിനുള്ളിൽ പരാതിപ്പെടണം. ഇവിടെ 12 വർഷത്തോളം അവർ നിശബ്ദരായി ഇരുന്നിട്ട്, 12 വർഷം തികയുന്നതിനു അഞ്ചുദിവസം മുമ്പ് മാത്രം പരാതിപ്പെട്ടിരിക്കുന്നു. അപ്പോൾ അവർക്കു സത്യത്തിൽ ആ സ്ഥലവുമായി മമത ഒന്നുമില്ല. നമുക്കെല്ലാവർക്കും അറിയാം, സ്വാതന്ത്ര്യപൂർവ്വ – സ്വാതന്ത്ര്യാനന്തര കോടതികളും നിരീക്ഷിച്ചിട്ടുണ്ട്, നമാസ് എവിടെ വേണമെങ്കിലും അർപ്പിക്കാമെന്ന്. മോസ്ക് എന്നത് ഒരു പുണ്യസ്ഥലമല്ല. പക്ഷേ ഹൈന്ദവ ആരാധന പുണ്യസ്ഥലങ്ങളെ കേന്ദ്രമാക്കിയാണ് നടക്കുക. ഇതുപോലുള്ള കാര്യങ്ങളെല്ലാം ബാബറി ഗ്രൂപ്പിനു എതിരായപ്പോൾ, ഇടതുചരിത്രകാരന്മാർ അവസാനത്തെ തുറുപ്പുചീട്ടുമായി ഇറങ്ങി. ശ്രീരാമൻ അയോധ്യയിലെ ജന്മസ്ഥാനിൽ ജനിച്ചുവെന്നതിനു തെളിവെന്താണ്? അവർ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരിക്കുകയാണ്.

ബ്രിട്ടീഷ് കാലം മുതലുള്ള കോടതികൾ പറഞ്ഞിട്ടുണ്ട്, ജനങ്ങളുടെ വിശ്വാസങ്ങളെ ശാസ്ത്രീയമോ നിയമപരമോ ആയ പരിശോധനക്കു വിധേയമാക്കുന്നത് കോടതികളുടെ ജോലിയല്ലെന്ന്. കോടതി കണക്കിലെടുക്കുന്നത്, ലക്ഷക്കണക്കിനു ജനങ്ങൾ അങ്ങിനെ വിശ്വസിക്കുന്നു എന്നത് മാത്രമാണ്. അതിനാൽ അലഹബാദ് ഹൈക്കോടതി വിധിച്ചു – “ബാബറി മസ്ജിദിന്റെ നടുവിലത്തെ താഴികക്കുടത്തിനു താഴെയുള്ള സ്ഥലം ഞങ്ങൾ ക്ഷേത്ര ഗ്രൂപ്പിനു നൽകുന്നു. എന്തുകൊണ്ടെന്നാൽ ലക്ഷക്കണക്കിനു ജനങ്ങൾ, ആ സ്ഥലം ശ്രീരാമജന്മഭൂമി ആണെന്ന് വിശ്വസിക്കുന്നു”.  അതിനാൽ എനിക്കു മനസ്സിലാകുന്നില്ല, ഹൈക്കോടതി വിധി റദ്ദാക്കാൻ സുപ്രീംകോടതിക്ക് എന്തുചെയ്യാൻ കഴിയുമെന്ന്. പക്ഷേ ചുമതലാബോധമുള്ള പൗരയെന്ന നിലയിൽ, നമുക്ക് ബാബറി കേസിന്റെ ദുർബലതയെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കാമെന്ന് ഞാൻ കരുതുന്നു.