സ്വാതന്ത്ര്യം നേടിയശേഷം ഉടൻ, ഹിന്ദുക്കൾ അയോധ്യയിൽ പ്രൗഢമായ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യമുന്നയിച്ചു. (ഇത് നമ്മളിൽ അധികം പേർക്കും അറിയില്ല). ഈ നിവേദനം യുപി സർക്കാറിനു സമർപ്പിക്കപ്പെട്ടു. യുപി സർക്കാർ അയോധ്യയിലെ ജില്ലാ അധികാരികൾക്കു ഇത് അയച്ചുകൊടുത്തു. ജില്ലാ അധികാരികളും അവർക്ക് എതിർപ്പില്ലെന്നു അറിയിച്ചു – “ഹിന്ദുസമൂഹത്തിന്റെ മനോവികാരം ക്ഷേത്രം നിർമിക്കണമെന്നാണ്; ഞങ്ങൾ അതിനെ അനുകൂലിക്കുന്നു. 1949 ഡിസംബർ 23-നു രാം ലല്ല-യുടെ (ശ്രീരാമൻ) പ്രതിഷ്ഠ ബാബറി മസ്ജിദിൽ സ്ഥാപിച്ചു. ഒരു മുസ്ലിമും FIR ഫയൽ ചെയ്യാൻ മുന്നോട്ടുവന്നില്ലെന്നത് ഇവിടെ ശ്രദ്ധേയമാണ്. ഒരു മുസ്ലിമും നമാസ് ചെയ്യാനുള്ള അവകാശം തടസപ്പെട്ടെന്നു പറഞ്ഞുമില്ല. ഇവിടേയും FIR ഫയൽ ചെയ്തത് ഒരു പോലീസുകാരനാണ്. ഈ കേസിനു മുസ്ലിംസമൂഹം വലിയ പരിഗണന കൊടുത്തതായി കാണുന്നില്ല. കാരണം മുസ്ലിങ്ങളിൽനിന്നു പ്രതിഷേധമോ, നമാസിനു അവകാശം വേണമെന്ന ആവശ്യമോ നാം കേൾക്കുന്നില്ല. എന്നാൽ, ഇത് ദേശീയതലസ്ഥാനത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു. പണ്ഢിറ്റ് ജവഹർലാൽ നെഹ്രു യുപി മുഖ്യമന്ത്രിക്ക് കത്തെഴുതി. അയോധ്യപ്രശ്നം കാശ്മീരിൽ പ്രതികൂല ഫലമുണ്ടാക്കുമെന്നും, പാക്കിസ്ഥാനുമായുള്ള ബന്ധത്തെ ബാധിക്കുമെന്നുമായിരുന്നു കത്തിൽ.

എനിക്കു മനസ്സിലാകുന്നില്ല, ഇവ തമ്മിലുള്ള ബന്ധമെന്താണെന്ന്. പക്ഷേ നെഹ്രു കത്തിൽ അങ്ങിനെ എഴുതി. ഇതിനുശേഷം തൽസ്ഥിതിയിൽ മാറ്റംവരുത്താൻ ഗൗരവതരമായ ശ്രമങ്ങൾ നടന്നു. ഫൈസാബാദിലെ കമ്മീഷണർ അവിടത്തെ ഡെപ്യൂട്ടി കമ്മീഷണറായ കെ.കെ നായരിനോടു വിഗ്രഹം രഹസ്യമായി നീക്കം ചെയ്യാം എന്നു നിർദ്ദേശിച്ചു.  കെ.കെ നായർ ചീഫ് സെക്രട്ടറിക്കും യുപി മുഖ്യമന്ത്രിക്കും എഴുതി, “ഞാൻ ഇതിനു പൂർണമായും എതിരാണ്, അയോധ്യവിഷയത്തിൽ ഹൈന്ദവ വികാരങ്ങളുടെ ആഴമറിയാത്ത ഒരുവൻ മാത്രമേ ഇങ്ങിനെ നിർദ്ദേശിക്കൂ. നായർ തുടർന്നു, “എന്തുതന്നെയായാലും ഇതിനോടു യോജിക്കുന്ന ആരേയും, പുരോഹിതൻ ഉൾപ്പെടെ, എനിക്ക് അയോധ്യയിൽ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് മറ്റൊരു മാർഗം നിർദ്ദേശിക്കാം. രാം ലല്ല വിഗ്രഹത്തെ ആരാധിക്കുന്നത് തുടരുക, എന്നാൽ ഭാഗത്തേക്കുള്ള പ്രവേശനം ഇരുവിഭാഗങ്ങൾക്കും നിഷേധിക്കുക. കോടതി എല്ലാം തീരുമാനിക്കട്ടെ”. ഇങ്ങിനെയാണ് കാര്യങ്ങൾ നടന്നത്.

ഔദ്യോഗികരേഖയിൽ കൃത്യമായും രേഖപ്പെടുത്തിയിരിക്കുന്നത്, ജന്മസ്ഥാനിൽനിന്നു രാം ലല്ല വിഗ്രഹം എടുത്തുമാറ്റാൻ ആലോചിച്ചിരുന്നു എന്നാണ്. ഇതിനു തടയിട്ടതോ കെ.കെ നായർ എന്ന വ്യക്തിയും.