ചൊവ്വാഴ്‌ച, ജനുവരി 28, 2020
Home > അയോധ്യ രാമക്ഷേത്രം > അയോധ്യയിലെ ആദ്യത്തെ സായുധ സംഘർഷം

അയോധ്യയിലെ ആദ്യത്തെ സായുധ സംഘർഷം

 

ഇനി അയോധ്യാ പ്രശ്നത്തിലേക്കു കടക്കാം. ഇക്കാര്യത്തിൽ നാം വളരെ ഭാഗ്യവാന്മാരാണ്. കാരണം, ഈ തർക്കത്തെ കുറിക്കുന്ന, 1822 മുതലുള്ള രേഖകൾ ജില്ലാ കോടതിയിൽ ഉണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ തെളിവ്, ഹഫീസുള്ള എന്ന കോടതി ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറിപ്പാണ്. ഫൈസാബാദ് ജില്ലാകോടതിയിൽ സമർപ്പിച്ച ഈ കുറിപ്പ്, ബാബറി മസ്‌ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തിട്ടാണെന്നും, സീതാ-കി-രസോയി (സീതയുടെ അടുക്കള) തൊട്ടടുത്താണെന്നും പറയുന്നു. രാമക്ഷേത്രത്തേയും സീത-കി-രസോയിയേയും കുറിച്ചുള്ള ശരിയായ പരാമർശമാണിത്. കോടതി ഉദ്യോഗസ്ഥനാണ് ഇത് ഫൈസാബാദ് കോടതിയിൽ സമർപ്പിച്ചത്.

പിന്നീട്, 1855-ൽ അതീവപ്രധാന്യമുള്ള മറ്റൊന്ന് സംഭവിച്ചു. ബ്രിട്ടീഷ് റസിഡന്റ് അയോധ്യയിലെ (Awadh) നവാബിനു ഒരു കത്തെഴുതി. നവാബ് അന്നു സ്ഥാനഭ്രഷ്ടനായിരുന്നില്ല. അത് സംഭവിക്കുന്നത് 1857-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷമാണ്. നവാബിനുള്ള കത്തിൽ ബ്രിട്ടീഷ് റസിഡന്റ് പറയുന്നു – “ഗുലാം ഹുസൈൻ എന്നൊരു സുന്നി നേതാവ് ഒരു സംഘത്തെയുണ്ടാക്കി ഹനുമാൻ ഗർഹി ആക്രമിക്കാൻ പോവുകയാണ്. അതിനാൽ സൈന്യത്തെ അയച്ച് ഹുസൈനെ തടയുക. ഹനുമാൻ ഹർഹി സംരക്ഷിക്കുക”. എന്നാൽ നവാബ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഇതേത്തുടർന്ന് ഒരു സംഘടനം ഉണ്ടായി. എന്നാൽ ജൂലൈയിൽ രൂക്ഷമായ കലാപം നടന്നു. ഗുലാം ഹുസൈനും സംഘവും ഹനുമാൻ ഗർഹി ആക്രമിച്ചു. ഹിന്ദുക്കൾ ഹനുമാൻ ഗർഹി സംരക്ഷിക്കാൻ ചെറുത്തുനിന്നു. ഇതിൽ 70 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു.

സത്യത്തിൽ, എന്തുകൊണ്ടാണ് മുസ്ലിങ്ങൾ ഹനുമാൻ ഗർഹി ആക്രമിച്ചത്? അവരുടെ അഭിപ്രായത്തിൽ, ഒരു മസ്ജിദ് ഹനുമാൻ ഗർഹിക്കു ഉള്ളിലുണ്ട്. അതുകൊണ്ട് ഹിന്ദുക്കൾ ഹനുമാൻ ഗർഹി കൈമാറണം. ഇതിനാണ് 70 പേർ കൊല്ലപ്പെട്ട രണ്ടാമത്തെ സംഘടനം നടന്നത്. സംഘടനത്തിനു ശേഷം ബ്രിട്ടീഷ് റസിഡന്റ് രണ്ട് ഉടമ്പടികൾ അയോധ്യയിലെ നവാബിനു അയച്ചു. നവാബിനു ലഭിച്ച ഈ ഉടമ്പടികളിൽ, അദ്ദേഹം ബൈരാഗികളെ (Bairagi) കൊണ്ട് ഒപ്പിടുവിച്ചു. ബൈരാഗികൾക്കാണ് ഹനുമാൻ ഗർഹിയുടെ നിയന്ത്രണം. ആദ്യത്തെ ഉടമ്പടിയിൽ ബൈരാഗികൾ, തങ്ങൾക്കു മുസ്ലിങ്ങളോടു ശത്രുതയില്ല, സൗഹാർദ്ദ മനോഭാവമാണ് ഉള്ളതെന്നു പറഞ്ഞു. തങ്ങളെ ആക്രമിച്ചെങ്കിൽ കൂടിയും, മുൻകാലങ്ങളിൽ അനുവർത്തിച്ച സൗഹൃദനിലപാട് ഇനിയും തുടർന്നുകൊള്ളാമെന്നു ബൈരാഗികൾ കൂട്ടിച്ചേർത്തു.

രണ്ടാമത്തെ ഉടമ്പടിയിൽ ബൈരാഗികൾ അഭിപ്രായപ്പെട്ടത്, ഒരു സ്വതന്ത്ര്യ അന്വേഷണം, ഹനുമാൻ ഗർഹിക്കുള്ളിൽ മസ്ജിദ് ഉണ്ടെന്ന് കണ്ടെത്തിയാൽ കെട്ടിടം മുഴുവൻ കൈമാറാം എന്നാണ്. ഇക്കാര്യത്തിൽ ഒരു ഏറ്റുമുട്ടലും ഉണ്ടാകില്ല. ഇതിനുശേഷം അവർ നവാബിനോടു പറഞ്ഞു – “താങ്കളുടെ പൂർവ്വികരാണ് ഹനുമാൻ ഗർഹിയിൽ ഞങ്ങൾക്കു സ്ഥലം തന്നത്. അവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും അങ്ങിനെ ചെയ്യില്ലായിരുന്നു. മസ്ജിദ് ഉണ്ടായിരുന്നെന്ന് അവർ പറഞ്ഞിട്ടുമില്ല”. ബൈരാഗികൾ മുൻനവാബുമാരുടെ ഉത്തരവുകളുടെ പകർപ്പ് ഹാജരാക്കി. അതോടെ അയോധ്യയിലെ നവാബിനു എന്തുചെയ്യണമെന്നു ഒരു എത്തുംപിടിയും കിട്ടിയില്ല. അതിനാൽ അദ്ദേഹം ഒരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവച്ചു – ഹനുമാൻ ഗർഹിക്ക് സമീപം ഒരു മസ്ജിദ് നിർമിക്കുക. പക്ഷേ, ഹനുമാൻ ഗർഹിയിലെ സന്യാസികൾ ഈ നിർദ്ദേശം അവർക്കു സ്വീകാര്യമല്ലെന്നു പറഞ്ഞു. അപ്പോൾ പരിഹാരത്തിനായി ഒരു സ്വതന്ത്രസമിതി രൂപീകരിക്കപ്പെട്ടു. സമിതിയുടെ കണ്ടെത്തൽ, ഹനുമാൻ ഗർഹിയിൽ ഒരിക്കലും മസ്ജിദ് ഉണ്ടായിരുന്നില്ലെന്നാണ്. സമിതിയുടെ റിപ്പോർട്ട് പരസ്യമാക്കിയപ്പോൾ, ജിഹാദി ശക്തികൾ വളരെ രോഷാകുലരായി. അമീർ അലി എന്ന അവരുടെ നേതാവ് വലിയൊരു സേനയെ ഹനുമാൻ ഗർഹി ആക്രമിക്കാനായി സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിന്തിരിപ്പിക്കാനും, വിഷയം ചർച്ച ചെയ്യാനും ശ്രമിച്ചു. എന്നാൽ അമീർ അലി വഴങ്ങിയില്ല. അതുകൊണ്ട്, അയോധ്യയെ ആക്രമിക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ വധിച്ചു. ഇതാണ് അയോധ്യനഗരത്തിൽ, 1855-ൽ രേഖപ്പെടുത്തപ്പെട്ട, ആദ്യത്തെ സായുധസംഘർഷം.

Leave a Reply

%d bloggers like this: