എന്നെ സംബന്ധിച്ച് ഈ രേഖ അതിപ്രധാനമായ വാർപ്പുമാതൃകയാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ HRCE (Hindu Religious and Charitable Endowments) നിയമനിർമാണങ്ങളിലും എന്താണ് പിഴവെന്നു സൂചിപ്പിക്കുന്ന മാതൃക. ഞാൻ നിങ്ങളോടു ഈ രേഖയുടെ പാശ്ചാത്തലത്തെ പറ്റി പറയാം, എന്നിട്ടു ബാക്കി തുടരാം.
തമിഴ്‌നാട് നിയമത്തിൽ ഒരു കുപ്രസിദ്ധമായ സെക്ഷൻ ഉണ്ട് – സെക്ഷൻ 45. ഹൈന്ദവ സ്ഥാപനങ്ങളിലേക്കു എക്‌സിക്യുട്ടീവ് ഓഫീസർമാരെ, സർക്കാർ നിയമിക്കുന്നത് ഈ സെക്ഷനിൽ പെടുന്നു. ഇവരാണ് ആ പ്രത്യേക സ്ഥാപനത്തിന്റെ ഭരണത്തിന്റെ ചുമതലയുള്ളവർ. 1965-ൽ സുപ്രീംകോടതി, തമിഴ്‌നാട്ടിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു തീരുമാനം പുറപ്പെടുവിച്ചു. ക്ഷേത്രങ്ങളെ എങ്ങിനെ നിയന്ത്രിക്കുന്നു, അവയോടു എങ്ങിനെ പെരുമാറുന്നു എന്നതിൽ ആ സംസ്ഥാനത്തിനു പ്രത്യേകരീതിയും ചരിത്രവുമുണ്ട്. കോടതി പ്രത്യേകം പറഞ്ഞത്, ഒരു സാഹചര്യത്തിലും സംസ്ഥാനഭരണകൂടം ക്ഷേത്രഭരണത്തെ പൂർണമായും അതിക്രമിച്ചു വശത്താക്കരുത്. എന്തുകൊണ്ടാണിത്? കാരണം, സംസ്ഥാനഭരണകൂടത്തിനു അധികാരം നൽകുന്ന ആർട്ടിക്കിൾ 25 2(a), സെക്യുലർ പ്രവൃത്തികളെ നിയന്ത്രിക്കാനോ, പരിമിതപ്പെടുത്താനോ മാത്രമേ പറയുന്നുള്ളൂ, പൂർണ നിയന്ത്രണമോ ഭരണമോ അനുശാസിക്കുന്നില്ല. ഒരു പ്രത്യേകലക്ഷ്യത്തിന്, അതായത് ഭുർഭരണത്തിനും പിടിപ്പുകേടിനും തടയിടാൻ വേണ്ടി നിങ്ങൾ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നാണ് ഇതിന്റെ അർത്ഥം. ഈ സംവിധാനം നടപ്പിലാക്കാൻ കഴിയുന്ന ഓഫീസർമാരെ തിരഞ്ഞെടുക്കാൻ ഹൈന്ദവസമൂഹത്തിനെ നിങ്ങൾ അനുവദിക്കും. എന്നാൽ നിങ്ങൾക്കു സ്വയം ആ സംവിധാനത്തിന്റെ ഭാഗമാകാനോ, ഭരണകൂടം നിയമിക്കുന്ന ഉദ്യോഗസ്ഥൻ സ്വയം ഈ സംവിധാനത്തിന്റെ അധിപതിയാകുന്നത് അനുവദിക്കാനോ പറ്റില്ല. കാരണം, അത് ഭരണസംവിധാനം പൂർണമായും ഏറ്റെടുക്കുന്നതിനു സമമാണ്.
വിധിപ്രസ്താവത്തിൽ സുപ്രീംകോടതി അസന്നിഗ്ദമായി മേൽനോട്ടവും, ഭരണമേറ്റെടുക്കലും തമ്മിലുള്ള വ്യത്യാസത്തിനു അടിവരയിട്ടു. 2014 ഡിസംബർ 6-നു സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചു. ഈ കേസിൽ സുബ്രമണ്യസ്വാമിയാണ് തിള്ളൈ നടരാജക്ഷേത്രത്തെ (ചിദംബരം ക്ഷേത്രം) പ്രതിനിധീകരിച്ചത്. ഇതിൽ സുപ്രീംകോടതി സുവ്യക്തമായി സെക്ഷൻ 45-നേയും ഇത്തരം നിയമനിർമാണങ്ങളുടെ പൊതുപദ്ധതിയേയും വ്യാഖ്യാനിച്ചു. അതുപ്രകാരം, ഭരണകൂടത്തിനു മതവിഭാഗങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നുണ്ടെങ്കിൽ, അതായത്, ആർട്ടിക്കിൾ 26 അനുസരിച്ച് അവർ സ്വന്തം സ്ഥാപനങ്ങൾ നിയമപ്രകാരം കൈകാര്യം ചെയ്യുന്നത് തുടരണമെങ്കിൽ, ഭരണകൂടം ആ സ്ഥാപനങ്ങളിൽ പൂർണമായും സ്വയം അവരോധിക്കരുത്. അവയെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനുമുള്ള അവകാശമല്ലാതെ, ഭരണം ഏറ്റെടുക്കാൻ ഭരണകൂടത്തിനു അധികാരമില്ല. കോടതി ഇത് അസന്നിഗ്ദമായി തന്നെ പ്രസ്താവിച്ചു. എന്ത് ഉള്ളടക്കത്തിന്റെ ആധാരത്തിലാണ് ഈ വിധി പുറപ്പെടുവിച്ചത്? 1954 മുതൽ 2014-ൽ വിധിപ്രസ്താവന വന്ന ദിവസം വരെ, തമിഴ്‌നാട് സംസ്ഥാനമെങ്ങും എക്സിക്യുട്ടീവ് ഓഫീസർമാർ നിയമിതരായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും, ഒരുലക്ഷമോ പതിനായിരമോ അതിൽ താഴെയോ വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓഫീസർമാർ നിയമിതരായി, ഭരണമാകെ ഏറ്റെടുക്കപ്പെട്ടു. എന്നാൽ, എക്സിക്യുട്ടീവ് ഓഫീസർമാരെ ഉന്നതസ്ഥാനത്ത് നിയമിച്ച്, ക്ഷേത്രങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള കാരണമോ വാക്കാലുള്ള നിർദ്ദേശമോ ഒരിക്കലും നൽകപ്പെട്ടില്ല.
ഒരു പ്രത്യേക ക്ഷേത്രത്തിനു നിങ്ങൾ എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചാൽ, (ഇക്കാര്യത്തിൽ ചില ഒളിച്ചുകളികൾ ഉണ്ടെന്നെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നണം). അത് രേഖകളിൽ വ്യക്തമാക്കണം, നിയമിക്കുന്നതിന്റെ കാരണവും നൽകണം. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വമാണിത്. ഭരണകൂടം ഒരു സ്വകാര്യം സ്ഥാപനത്തിന്റെ ഭരണത്തിൽ ഇടപെടാൻ തീരുമാനിച്ചാൽ, അതിന്റെ കാരണം, അതായത് അങ്ങിനെ ചെയ്യാനുള്ള അധികാരമുണ്ടെന്നു എന്തുകൊണ്ട് നിങ്ങൾ കരുതുന്നെന്ന് ഞങ്ങളോടു പറയുക… ഒരു കാരണം പോലും ഇതുവരെ നൽകിയിട്ടില്ല. ഇത്രമാത്രം എക്സിക്യുട്ടീവ് ഓഫീസർമാരെ തമിഴ്‌നാട്ടിൽ ഉടനീളം നിയമിക്കാൻ, ഒരു തെളിവുപോലും, സുപ്രീംകോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി, ഒരിക്കൽ എക്സിക്യുട്ടീവ് ഓഫീസർ നിയമിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ഒരു ദുഷ്പ്രവണത നിലനിൽകുന്നതു വരെ അദ്ദേഹത്തിനു തൽസ്ഥാനത്തു തുടരാനാകും.
എന്നാൽ ദുഷ്‌പ്രവണത ഒരിക്കൽ പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിനു ആ സ്ഥാനത്തു തുടരാനാകില്ല. അദ്ദേഹം പടിയിറങ്ങേണ്ടി വരും. അതല്ലാതെ വേറെ മാർഗ്ഗമില്ല, പുറത്താക്കപ്പെടുമെന്ന് നിശ്ചയം. ഈ വിഷയത്തിലുള്ള എല്ലാ വിധികളും അനിശ്ചിതകാലത്തേക്കു ഉള്ളതാണ്. എന്നുവച്ചാൽ, (ഒരിക്കൽ വിധി വന്നാൽ പിന്നെ അത് തുടരും) തൽസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാൻ ഒരു മാർഗവുമില്ല. ഇത്തരത്തിൽ…. സുപ്രീംകോടതി പ്രസ്താവിച്ചു, സെക്ഷൻ 45-നു കീഴിൽ നിങ്ങൾ നടത്തിയ എല്ലാ നിയമനങ്ങളും രണ്ട് നിബന്ധനകളെ ലംഘിക്കുന്നതാണെങ്കിൽ, അതായത് ദുഷ്‌പ്രവണതകളെ തിരിച്ചറിയാതെയും നിയമന കാലാവധി നിർണയിക്കാതെയും നടത്തിയതാണെങ്കിൽ, അതെല്ലാം ഭരണഘടനയേയും ആർട്ടിക്കിൾ 26-നേയും ലംഘിക്കുന്നവയാണ്. ഇതായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.