ഹിന്ദു എൻഡോവ്മെന്റ് ബോർഡിൽ നിന്നുള്ള ധനം രണ്ടു കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കൃസ്ത്യാനികൾക്കു വിശുദ്ധനാട്ടിലേക്കുള്ള തീർത്ഥാടനത്തിനും, പിന്നെ ഹജ്ജ് സബ്സിഡിക്കും. ഹിന്ദുക്കളുടെ പണമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഞാൻ ഒരു കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ, ഇത് അവഹേളനപരമാണ്, ഞങ്ങളുടെ കയ്യിൽ പൈസയുണ്ടല്ലോ എന്നായിരിക്കും ഞാൻ സത്യത്തിൽ പറയുക. അവരും ആദ്യം ചോദിക്കുന്നത് ഈ ചോദ്യമായിരിക്കും. ഞങ്ങൾക്കു ഈ ഔദാര്യത്തിന്റെ ആവശ്യമെന്ത്? അതായിരിക്കും അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം.
നമുക്കിത് ഭരണഘടനയുടെ വെളിച്ചത്തിൽ പരിശോധിക്കാം. അതിനു പ്രാധാന്യമുണ്ട്. ഫണ്ട് വകമാറ്റുന്ന ഈ പ്രവൃത്തി, അടിസ്ഥാനപരമായി ഭരണഘടനയിലെ ആർട്ടിക്കിൾ 27-നെ ലംഘിക്കുകയും, അതിനെതിരുമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 27 സുവ്യക്തമായി പറയുന്നത്, പൊതുജനങ്ങളുടെ ഫണ്ടുകളിൽ നിന്നോ, ഫണ്ടുകളുടേതോ ആയ നികുതികളോ മറ്റോ, ഏതെങ്കിലും പ്രത്യേക മതത്തെ പ്രോൽസാഹിപ്പിക്കാൻ ഭരണകൂടം ഉപയോഗിച്ചു കൂടാ. ആർട്ടിക്കിൾ 27, ഭരണകൂടത്തെ ക്ഷേത്രം, പള്ളി, മോസ്ക് എന്നിവയിൽനിന്നു കർക്കശമായി വേർതിരിക്കുന്നു. അപ്രകാരം, എപ്പോൾ നിങ്ങൾ ഹിന്ദു എൻഡോവ്മെന്റ് ബോർഡിൽനിന്നു ഫണ്ട് വകമാറ്റുന്നുവോ, അപ്പോളത് പേപ്പറിൽ രേഖയായിട്ടുണ്ടാകും. ഇത് ആരെങ്കിലും അനുമാനിച്ചെടുക്കുന്ന കാര്യമല്ല, അവരിത് സമ്മതിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ ആർട്ടിക്കിൾ 27 നിങ്ങൾ ലംഘിച്ചു കഴിഞ്ഞു. ഇത്തരം ആളുകളാണ് ഭരണഘടനാമൂല്യങ്ങളെ പറ്റി നമ്മളോടു പ്രഘോഷിക്കുന്നത്.