ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > വിവാദങ്ങൾ > ക്ഷേത്രങ്ങളുടെ മോചനം > ഭരണഘടനയിലെ 25 (5) (a) ആർട്ടിക്കിൾ – ഇതിന്റെ വ്യാഖ്യാനം അടിസ്ഥാനപരമായി പിഴവുള്ളതായത് എങ്ങിനെ?

ഭരണഘടനയിലെ 25 (5) (a) ആർട്ടിക്കിൾ – ഇതിന്റെ വ്യാഖ്യാനം അടിസ്ഥാനപരമായി പിഴവുള്ളതായത് എങ്ങിനെ?

മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, സർക്കാരിനു അതിൽ നിക്ഷിപ്തമായ അധികാരം ലഭിക്കുന്നത് ആർട്ടിക്കിൾ 25, 26 എന്നിവയിൽനിന്നാണ്. ആർട്ടിക്കിൾ 25, വ്യക്തിഗതമായ മതസ്വാതന്ത്ര്യവുമായി വിപുലമായി ബന്ധപ്പെട്ടതാണ്. ആർട്ടിക്കിൾ 26, വിവിധ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ളതാണ്, മതസ്ഥാപനങ്ങളെ ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 25-ഉം 26-ഉം തമ്മിൽ പരസ്പരബന്ധമുണ്ട്. ഇവ പ്രവർത്തിക്കുന്നത് പരസ്പരബന്ധത്തോടെയാണ്.

ആർട്ടിക്കിൾ 25-നു കീഴിൽ നല്ലൊരു വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ 25 2(a) അനുച്ഛേദം പ്രത്യേകം എടുത്തുപറയുന്നത്, മതേതര-സാമ്പത്തിക-രാഷ്ട്രീയ പ്രവർത്തന കാര്യങ്ങളിൽ സർക്കാറിനു നിയമനിർമാണം നടത്താനുള്ള അധികാരം ഉണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മതവിഷയങ്ങളുമായി ചിലരീതിയിലുള്ള ബന്ധങ്ങൾ ഉണ്ടാകും. ഈ നിയമനിർമാണത്തിനു പിന്നിലെ ലക്ഷ്യമെന്താണ്? ആദ്യ പടിയായി, ഇത് മനസ്സിലാക്കാം. ആശിഷ് എന്ന വ്യക്തി ഒരു നല്ല സുഹൃത്താണെന്ന് കരുതുക. അദ്ദേഹം സ്വന്തം സ്വത്തുവകകൾ ഒരു ക്ഷേത്രത്തിന്റെ പേരിൽ എഴുതിവയ്ക്കാൻ തീരുമാനിച്ചു. ക്ഷേത്രത്തിനുള്ള എന്റെ വസ്തുദാനമാണിതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹമിത് സംഭാവന നൽകാൻ തീരുമാനിച്ചു. ഈ സ്വത്തുവകകൾ എല്ലായ്പ്പോഴും ക്ഷേത്രത്തിനു ഉപകാരപ്പെടുന്ന ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാൻ ആശിഷ് താല്പര്യപ്പെടുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടതും, അതിനെ അടിസ്ഥാനമാക്കിയുള്ളതുമായ കാര്യങ്ങൾക്കേ സ്വത്തുവകകൾ ഉപയോഗിക്കാവൂ. മറ്റൊന്നിനും ഉപയോഗിച്ചുകൂടാ. ഇതാണ് അദ്ദേഹം എപ്പോഴും ആവശ്യപ്പെടുന്നത്. ക്ഷേത്രഭരണസമിതിയിലുള്ള ആരെങ്കിലും ഈ സ്വത്തുക്കൾ വകമാറ്റിയാലോ, ക്ഷേത്രബന്ധമില്ലാത്ത ആവശ്യങ്ങൾക്കു ഉപയോഗിച്ച്, വസ്തുദാനത്തിന്റെ ഉദ്ദേശത്തെ തകിടംമറിച്ചാലോ, അപ്പോൾ നിയമപരമായി പ്രയോഗിക്കേണ്ടതാണ് ഭരണഘടനയുടെ 25 2(a) അനുച്ഛേദം. ഇവിടെ ഒരു നിയമത്തിന്റെ ആവശ്യമുണ്ട്. ക്ഷേത്രാവശ്യങ്ങൾക്കായി ദാനം ചെയ്യപ്പെട്ട വസ്തുവകകൾ, അവയുടെ യഥാർത്ഥ ലക്ഷ്യത്തിനു വേണ്ടിയല്ലാതെ, മറ്റാവശ്യങ്ങൾക്കു വഴിതിരിച്ചുവിടുന്നതിൽനിന്നു ക്ഷേത്രഅധികാരികളെ വിലക്കുന്ന ഒരു നിയമം. ഇതിന്റെ ശരിയായ അർത്ഥം എന്തെന്നാൽ, ദാനം ചെയ്യപ്പെടുന്ന സ്വത്തും വസ്തുവകകളും ഹൈന്ദവസമൂഹത്തിനും ഹൈന്ദവസ്ഥാപനത്തിനും വേണ്ടിയുള്ള നിക്ഷേപമാകും; പ്രത്യേക സമൂഹത്തിന്റേയും സ്ഥാപനങ്ങളുടേയും പുരോഗതിയുടെ ചാലകശക്തിയാകാനുള്ള നിക്ഷേപം. ഇതിൽനിന്നു വ്യതിചലിക്കാനുള്ള ഏതൊരു നീക്കത്തേയും പ്രതിരോധിച്ച് തടയുകയാണ് ആർട്ടിക്കിൾ 25 2(a)-ന്റെ ലക്ഷ്യം.

ഇനി നമുക്ക്, നാം എങ്ങിനെയാണിതിനെ വ്യാഖ്യാനിച്ചതെന്നു നോക്കാം. ഇവിടെയാണ് അഭിഭാഷകർ രംഗത്തു വരുന്നത്. അവരിൽ ധാരാളം സൂഷ്മആശയങ്ങൾ ഉണ്ട്. നീതിന്യായവ്യവസ്ഥ കാര്യക്ഷമമായി ചെയ്തത്, അടിസ്ഥാനപരമായി പ്രസ്താവിക്കുകയാണ്… മുമ്പ് ഞാൻ പറഞ്ഞത്, മതാചാരവുമായി ബന്ധമുള്ള സെക്യുലർ പ്രവർത്തികളെ സംബന്ധിച്ചാണ്. എന്നുവച്ചാൽ, മതസംബന്ധിയായ പ്രവൃത്തിക്കു ധനസഹായം നൽകൽ. ഈ ബന്ധം ഒരിക്കലും നിലയ്ക്കരുത്. പൊക്കിൾകൊടി ബന്ധം വളരെ പവിത്രമാണല്ലോ. നീതിന്യായവ്യവസ്ഥ പ്രസ്താവിച്ചത് എന്തെന്നാൽ, നമുക്കിത് മുഴുവൻ നിർത്തലാക്കാം, സെക്യുലറായ പ്രവർത്തനങ്ങൾ ഒരു ഭാഗത്തും, മതാചാരങ്ങൾ മറ്റൊരു ഭാഗത്തുമായി നിർത്തി, ഒരു വിഭജനം ഉണ്ടാക്കാം. എന്തിന്? നോക്കൂ, മതത്തിൽ വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു, ഞാൻ ആ വിഭാഗത്തെ സ്പർശിക്കാൻ പോകുന്നില്ല, അത് പൂർണമായും നിങ്ങളുടെ വിശേഷാധികാരത്തിൽ പെടുന്നതാണ്. പക്ഷേ രണ്ടാമത്തെ വിഭാഗത്തെ സംബന്ധിച്ച്, അത് സെക്യുലർ ആയതിനാൽ, അതിലിടപെടാനുള്ള ഭരണഘടനാപരമായ അവകാശവും അധികാരവും ഭരണകൂടത്തിനുണ്ട്.

എന്തുകൊണ്ടാണ് ഈ വിഭജനം അടിസ്ഥാനപരമായി പിഴവുള്ളതായത്? ഞാൻ മറുപടി പറയാം. നിങ്ങൾക്കു ഒരു പൂജ നടത്താൻ കഴിയുമോ, അതും പൂജാസാമഗ്രികൾ ഇല്ലാതെ? അത്യാവശ്യം സൗകര്യങ്ങൾ ഇല്ലാതെ ക്ഷേത്രപരിസരത്ത് നിങ്ങൾക്കു ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിയുമോ? അന്നദാനം നടത്തുന്നതിനുള്ള ഫണ്ട് എവിടെനിന്നു ലഭിക്കും? പൂജക്കു വേണ്ടിയുള്ള പണം എവിടെനിന്നു കിട്ടും? അഖണ്ഢഭജനവും, നാമസങ്കീർത്തനവും നടത്തുന്നതിനുള്ള പണം എവിടെനിന്നു ലഭിക്കും? മതപരമായ ആചാരക്രിയകൾ നിവർത്തിക്കുന്നതിനുള്ള ധനം എവിടെനിന്നു കിട്ടും. ഉത്തരം – സെക്യുലർ വിഭാഗത്തിൽ നിന്ന്. എന്നാൽ ആരാണ് സെക്യുലർ വിഭാഗം നിയന്ത്രിക്കുന്നത്? ഭരണകൂടം. ഇതിന്റെയെല്ലാം അർത്ഥം, മതാചാരക്രിയകൾ മരപ്പാവകൾ പോലെയാണെങ്കിൽ, എല്ലാ സെക്യുലർ ചരടുകളും പ്രധാന പാവകളിക്കാരനായ സർക്കാരിന്റെ കയ്യിലായിരിക്കും. അപ്പോൾ ആര്, ആരുടെ താളത്തിനൊത്താണ് തുള്ളുക? മതാചാര ക്രിയകളും, മതപാരമ്പര്യവും, ആചാര-കർമ്മാദികളും ഭരണകൂടത്തിന്റെ തോന്ന്യാസത്തിനും ഭ്രാന്തകല്പനകൾക്കും അനുസരിച്ച് ആടിക്കളിക്കേണ്ടി വരും. ഭരണകൂടമാണ് യജമാനനും, പ്രധാന പാവകളിക്കാരനും, ഇക്കാര്യത്തിൽ പ്രമാണിയും. ഈ വിഭജനം രൂപപ്പെട്ടത്, മതാചരണ അവകാശം സംരക്ഷിക്കാനും, സെക്യുലറായ അവകാശങ്ങളിന്മേൽ നിയന്ത്രണം ചെലുത്താനുമാണ്. എന്നാൽ മനപ്പൂർവ്വമോ അല്ലാതെയോ, ഹൈന്ദവസമൂഹത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നായിട്ടുണ്ട് ഇത്. ഈ ഫലവിധിയിൽ നിന്ന് ഒരു ഒളിച്ചോട്ടം സാധ്യമല്ല.

എത്രമാത്രം മതപരമായിരുന്നാലും ഏതൊരു പ്രവൃത്തിക്കും സെക്യുലറായ ഒരു വശം ഉണ്ടായിരിക്കും. കാരണം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ധനവിനിയോഗം ഉണ്ടാകുമല്ലോ. ഒരു പ്രത്യേക ആചാരത്തിനു മതരഹിതമായ വശവുമുണ്ടായിരിക്കും. ഈ മതരഹിത വശങ്ങൾ എല്ലാം തന്നെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്റെ പരിധിയിൽ വന്നാൽ, ആചാരക്രിയകൾ സർക്കാർ നിയന്ത്രണത്താൽ വലയം ചെയ്യപ്പെടും. തദ്‌ഫലമായി, മതം ആചരിക്കാൻ അവകാശം നൽകുന്ന ഒരു അക്കാദമിക് പേപ്പർ മാത്രമാണ് നിങ്ങൾക്കായി അവശേഷിക്കുക. അതാണെങ്കിൽ നിങ്ങൾക്ക് ഒന്നും പ്രദാനം ചെയ്യുന്നുമില്ല.

മുഴുവൻ പ്രഭാഷണവും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: