ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > പ്രഭാഷണ ഭാഗങ്ങൾ > ആധുനിക വ്യവസായ സമൂഹത്തിലൂടെ മാത്രമേ ഒരു രാഷ്ട്രത്തിന്റെ ഉദയം സാധ്യമാകൂ എന്ന് സവർക്കർ സിദ്ധാന്തിച്ചു

ആധുനിക വ്യവസായ സമൂഹത്തിലൂടെ മാത്രമേ ഒരു രാഷ്ട്രത്തിന്റെ ഉദയം സാധ്യമാകൂ എന്ന് സവർക്കർ സിദ്ധാന്തിച്ചു

വലതുപക്ഷ ചിന്തയിലെ ഒരു വലിയ പിഴവിലേക്കാണ് ഞാൻ വരുന്നത് – നമ്മുടെ ഉൽഭവസ്ഥാനത്തെ കുറിച്ച് നാം മറന്നു. സവർക്കറെ വലതുപക്ഷത്തുള്ള, ചിട്ടയായ ഒരു രാഷ്ട്രീയ ചിന്താഗതിയായാണ് ഞാൻ കാണുന്നത്. അത് ഒരു ഗ്രാമീണ ഉട്ടോപ്യയെയല്ല മുന്നോട്ടു വെക്കുന്നത്. കാർഷിക ഉട്ടോപ്യയ്ക്കുവേണ്ടി അത് വാദിക്കുന്നില്ല. മറിച്ച് ഒരു ആധുനിക വ്യാവസായിക രാജ്യത്തിനു വേണ്ടിയാണത് നിലകൊള്ളുന്നത്. കാരണം ആധുനിക വ്യാവസായിക മേഖലയിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ പുരോഗതിയുണ്ടാകൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണത്? ഒരേ കാര്യത്തിലെ രണ്ട് ഘടകങ്ങളാണവ. നോക്കൂ, ഇന്ത്യയിൽ നിങ്ങൾക്ക് ഒരു കാർഷിക സമൂഹം ഉണ്ടായാൽ അത് ജാതിവിവേചനത്താലും, സോഷ്യലിസ്റ്റ്  വിഭജനങ്ങളാലും നയിക്കപ്പെടുന്ന ഒന്നാകും. തന്മൂലം, നിങ്ങൾക്ക് ഒരിക്കലും ഒരു രാഷ്ട്രമായി പരിണമിക്കാൻ കഴിയില്ല. അംബേദ്കറും ഇതുതന്നെയാണ് പറഞ്ഞത്. അതായത്, ഒരു രാഷ്ട്രം എന്താണെന്നതിന് സത്യത്തിൽ പല നിർവ്വചനങ്ങളുണ്ട്. പക്ഷേ ‘പരസ്പരബന്ധമുള്ള, മറ്റുള്ളവരുടെ സന്തോഷവും സന്താപവും ഓരോരുത്തർക്കും പങ്കിടാൻ സാധിക്കുന്ന ജനങ്ങളുടെ കൂട്ടായ്മ’ എന്നതാണ് ഏറ്റവും നല്ല നിർവചനം,. ഇതാണ് ലളിതമായ പ്രസ്താവം.

ജാതിയുടെയും മറ്റ് വൈജാത്യങ്ങളുടെയുംഅടിസ്ഥാനത്തിൽ വിഭജിച്ചു കിടക്കുന്ന ഒരു സമൂഹമുള്ളപ്പോൾ ഒരു രാഷ്ട്രമുണ്ടെന്ന് നിങ്ങൾക്ക് പറയാനാകില്ല. നാഗരികതയുടെയും നഗരവൽക്കരണത്തിന്റെയും ഉയർച്ച വഴി, കാർഷിക മേഖലയിൽ നിന്നു ആധുനിക മേഖലയിലേക്ക് ജനങ്ങളുടെ മാറുന്നതു വരെ രാഷ്ട്രനിർമാണം സാധ്യമാകില്ല. കാരണം ആധുനിക മേഖലയ്ക്ക് സ്വതന്ത്രമായ തൊഴിൽ ആവശ്യമാണ്. ജാതി ബന്ധിതമായ സമൂഹത്തിൽ നഗരവൽക്കരണമോ ആധുനിക വൽക്കരണമോ സാധ്യമല്ല. തൊഴിലിനെ സ്വതന്ത്രമാക്കണം. ജനങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം. സമ്പദ് വ്യവസ്ഥയിൽ തൊഴിൽപരമായ ചലനാത്മകതയുണ്ടാവണം. അപ്പോൾ മാത്രമേ നഗരവൽക്കരണവും വ്യവസായവൽക്കരണവും ഉണ്ടാകൂ. അപ്പോൾ മാത്രമേ നഗരവൽക്കരണവും വ്യവസായവൽക്കരണവും നടക്കുകയുള്ളൂ. ജനങ്ങൾ നഗര-വ്യാവസായിക കേന്ദ്രങ്ങളിലേക്കു വന്ന്, ജാതിക്കും സാഹചര്യങ്ങൾക്കും, ഭാഷയ്ക്കും അതീതമായി ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്. ഒരേ ജീവിതാനുഭവങ്ങളും വികാരങ്ങളും പങ്കിടുന്ന ഒരു പുതിയ ജനവർഗ്ഗം അപ്പോൾ രൂപപ്പെടും. ആ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രം വളരൂ. ഇത്തരം ഏകീകരണം ആധുനിക രാജ്യങ്ങളെന്നോ വികസിത രാജ്യങ്ങളെന്നോ പറയുന്നിടത്തെല്ലാം സംഭവിച്ചിട്ടുണ്ട്.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: