ചൊവ്വാഴ്‌ച, ഒക്ടോബർ 19, 2021
Home > പ്രഭാഷണ ഭാഗങ്ങൾ > സാമ്പത്തിക വലതുപക്ഷത്തിന്റെ പ്രവർത്തനം എങ്ങിനെ രാജ്യവിരുദ്ധമാകുന്നു

സാമ്പത്തിക വലതുപക്ഷത്തിന്റെ പ്രവർത്തനം എങ്ങിനെ രാജ്യവിരുദ്ധമാകുന്നു

 

ഇനി രാജ്യവിരുദ്ധരായ മറ്റൊരു വിഭാഗത്തിലേക്കു വരാം – സാമ്പത്തിക വലതുപക്ഷം.  ലിബറൽ സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണകോൺ.., നിങ്ങൾക്കറിയാമല്ലോ, അത് സുസ്ഥിരതക്കു എതിരാണ്. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ തികച്ചും വിഡ്ഢിത്തമാണ്. ഞാൻ അങ്ങിനെ കരുതുന്നു. എന്നാൽ ഇപ്പോൾ വലതുപക്ഷം പാവങ്ങൾക്ക് എതിരായി കാണപ്പെടാൻ തുടങ്ങിയിട്ടുണ്ട്. വലതുപക്ഷം പാവപ്പെട്ടവർക്കും, കർഷകർക്കും, യുവാക്കൾക്കും വിരുദ്ധമാണെന്ന് പറയപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ നാം ഒരുനിമിഷം പിൻവലിഞ്ഞു നിന്ന്, നിലപാടുകളിൽ പുനരാലോചന നടത്തണം. ജനങ്ങൾക്ക് ആരോഗ്യപരമായും വിദ്യാഭ്യാസപരമായും കിട്ടുന്ന സഹായങ്ങൾക്കെതിരെ സംസാരിക്കാൻ നമുക്ക് കഴിയില്ല. അതിലെ പല കാര്യങ്ങളോടും നിങ്ങൾ വിയോജിക്കുന്നുണ്ടാവാം. ഞാനും അവയിൽ പലതിനോടും വിയോജിക്കുന്നുണ്ട്. എന്നാൽ, നിങ്ങൾ ഒരു വലതുപക്ഷക്കാരനാണെങ്കിൽ, നിങ്ങൾ പറയുന്നതു പോലെ, ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന മിഷണറി സ്കൂളുകൾ നിർത്തണമെന്ന് നിങ്ങൾ ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നന്മയെ കരുതി, ജനങ്ങൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുക. മിഷണറി സ്കൂളുകൾ നിർത്തലാക്കാൻ ഇത്രയും ചെയ്താൽ മതിയെങ്കിൽ അതു ചെയ്യുക.

ഒരുദിവസം ഞാൻ ഒരു വ്യക്തിയോടു സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അടിയന്തിരാവശ്യങ്ങൾക്ക് വേണ്ടി അയാൾക്ക് ഒരു ആശുപത്രിയിൽ പോകേണ്ടതായി വന്നു. അവിടെ 700 രൂപ ഫീസായും, മരുന്നുകൾക്കു വീണ്ടും 100- 200 രൂപയും നൽകേണ്ടി വന്നു. നമുക്കത് വലിയ കാര്യമായിരിക്കില്ല. നമുക്കത് നൽകാൻ സാധിക്കും. എന്നാൽ, ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും അത്രയും രൂപ നൽകാൻ കഴിയില്ല. അവസാനം, ഗവൺമെന്റ് ഒരു പദ്ധതി തുടങ്ങുകയോ, അല്ലെങ്കിൽ ദുർബലവിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി സബ്സിഡി നിരക്കിൽ ആരോഗ്യപദ്ധതി തയ്യാറാക്കുകയോ ചെയ്താൽ, വലതുപക്ഷം സോഷ്യൽ മീഡിയയിലും പത്രങ്ങളിലും എല്ലായിടത്തും പോയി അതിനെ ‘ഫ്രീ ലോഡഡ് എക്കണോമി’ എന്നു വിളിക്കും. ദുർബലരായ ജനവിഭാഗങ്ങളെയാണ് ‘ഫ്രീ ലോഡർമാർ’ എന്നുവിളിച്ചു പരിഹസിക്കുന്നത്. നന്മയെ കരുതി, അത്തരം പെരുമാറ്റം നിർത്തൂ. നിങ്ങൾ ഒരു രാഷ്ട്രത്തിൽ, ദേശീയതയിൽ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങളുടെ സ്വന്തം ആളുകളെ ‘ഫ്രീ ലോഡേഴ്സ്’ എന്ന് വിളിക്കരുത്.

തീർച്ചയായും അവർ ഭരണസംവിധാനങ്ങൾക്ക് ഭാരവും ബാധ്യതയുമായിരിക്കാം. അവർ സൗജന്യം പറ്റുന്നവരായിരിക്കാം. എന്നാൽ സബ്സിഡി നിരക്കിൽ ഭക്ഷണം നൽകുമ്പോഴും, വിദ്യാഭ്യാസം കിട്ടുമ്പോഴും, ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തപ്പെടുമ്പോഴും, അവരെ ഫ്രീ ലോഡറുകൾ എന്ന് വിളിച്ചു ആക്ഷേപിക്കരുത്. വലതുപക്ഷമെന്ന നിലയിൽ യാഥാർത്ഥ്യ ബോധത്തോടെ ജീവിക്കുക. ഈ കാര്യങ്ങളൊക്കെ തികച്ചും അവശ്യമാണ്. ദരിദ്രർക്ക് മാത്രമല്ല, ദരിദ്രരിൽ ദരിദ്രരായവർക്കും നഗരത്തിലെ നവ മദ്ധ്യവർഗത്തിന് പോലും ഇത് ആവശ്യമാണ്. അത്തരം ഉയർന്ന വില നൽകിക്കൊണ്ട് അവർക്ക് ജീവിതത്തെ അതിജീവിക്കാനാവില്ല.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: