ചൊവ്വാഴ്‌ച, സെപ്റ്റംബർ 28, 2021
Home > തത്ത്വചിന്ത > ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്? ഭരണകൂടം പൗരന്മാർക്ക് പൂർണ സ്വാതന്ത്ര്യം നൽകാത്തത് എന്തുകൊണ്ട്?

ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്? ഭരണകൂടം പൗരന്മാർക്ക് പൂർണ സ്വാതന്ത്ര്യം നൽകാത്തത് എന്തുകൊണ്ട്?

 

സ്വാതന്ത്ര്യവും പരമാധികാരവും അഭിപ്രായ സ്വാതന്ത്ര്യവും പരമപ്രധാനമായ കാര്യമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും  പരിപൂർണ്ണമായ സ്വാതന്ത്ര്യം അരാജകത്വം അല്ലാതെ മറ്റൊന്നുമല്ല.  എല്ലാവരേയും അവർക്കു തോന്നുംപോലെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നവും അരാജകത്വവുമായിരിക്കും ഉണ്ടാവുക. യാഥാസ്ഥിതികരെന്ന നിലയിൽ ഇന്നത്തേതുപോലുള്ള സ്ഥിരതയുടെ കാലം അപൂർവ്വമാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു. പൊതുവെ, ചരിത്രമെന്നത് അസ്ഥിരതയുടേയും സമാധാനമില്ലായ്മയുടേയും വിളനിലമാണ്.

ഇക്കാലത്തെ ചരിത്രം നോക്കുക, ഇന്ത്യൻ ഭരണകൂടത്തിനു കീഴിൽ നാം സമാധാനം ആസ്വദിക്കുന്ന ഈ കാലഘട്ടം, ഇത് വളരെ സവിശേഷ കാലഘട്ടമാണ്. സാധാരണയായി, നിങ്ങളുടെ ചരിത്രം എല്ലായ്പ്പോഴും അക്രമാസക്തവും കലുഷിതവുമായിരുന്നു. വിവിധ ബാഹ്യശക്തികളുടെ കടന്നുകയറ്റം… നിങ്ങൾക്കറിയുമോ, അധിനിവേശങ്ങൾ തുടർക്കഥയാവുകയാണ്. ലോകത്തെ സംബന്ധിച്ച് അതെല്ലാം സാധാരണവുമാണ്. എന്നാൽ പ്രകൃതി ശാന്തമായ ഒന്നല്ല. ലോകം സമാധാനപരവുമല്ല. സുസ്ഥിരത എന്നത് സ്വാഭാവികമല്ല, അത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. അപ്പോൾ, സ്വാതന്ത്ര്യത്തെ നമ്മൾ അംഗീകരിക്കുന്നത് എന്തുകൊണ്ടാണ്? ആ വ്യവസ്ഥയും സ്ഥിരതയും തുല്യ പ്രാധാന്യമുള്ളതാണെന്നും നമ്മൾ വിശ്വസിക്കുന്നു. അതിനുവേണ്ടിയാണ് നമുക്കൊരു ഭരണകൂടം ഉള്ളത്.

ഇപ്പോൾ ആളുകൾ പറയുന്നു ഇന്ത്യയിലേത് മർദ്ദക ഭരണകൂടമാണെന്ന്. ലിബറലുകളായ നിരവധി പേർ പറയുന്നത് ഇന്ത്യൻ ഭരണകൂടം വളരെ മർദ്ദകപരമാണെന്നാണ്. ഇന്ത്യൻ ഭരണകൂടത്തെ തൂത്തെറിയണമെന്ന് ഇടതുപക്ഷം പറയുന്നു. കാരണം അതൊരു ദുഷ്-നിർമിതിയാണത്രെ. എന്നാൽ ഏത് ഭരണകൂടവും അടിസ്ഥാനപരമായി ഒരുതരത്തിലുള്ള അടിച്ചമർത്തലാണ്. എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ നിലവിൽ വന്നത്? ഇതിനു പിന്നിൽ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, ജനങ്ങളെ സംരക്ഷിക്കാൻ; വ്യത്യസ്ത വിഭാഗക്കാരായ സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ. രണ്ടാമത്തെ കാരണം പറയാൻ അത്ര സുഖമുള്ളതല്ല. അതായത്, മറ്റുള്ളവർക്ക് നേരെ യുദ്ധം ചെയ്യാൻ.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ ഇങ്ങിനെയാണ് ഭരണകൂടത്തിന്റെ ഉത്ഭവം. മറ്റു സിദ്ധാന്തങ്ങളും നിങ്ങൾ കണ്ടേക്കാം. മാർക്സിസ്റ്റുകൾ ഇതിനായി പലതും പറയും. പക്ഷേ, ഭരണകൂടത്തിന്റെ ആവശ്യം എന്റെ അഭിപ്രായത്തിൽ വളരെ ലളിതമായി ഇപ്രകാരമാണ്.

ഭരണകൂടം ആസ്തിത്വപരമായി തന്നെ അടിച്ചമർത്തുന്ന സ്വഭാവമുള്ളതാണ്. എന്നിട്ടും, നമ്മൾ ഭരണകൂടത്തോട് സഹിഷ്ണുത പുലർത്തുന്നു. ഭരണകൂടത്തെ നമുക്കു ആവശ്യമുണ്ട്. എന്തുകൊണ്ട്? സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പകരമായി ചെറിയ തോതിൽ നമുക്ക് സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും.

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.