ചൊവ്വാഴ്‌ച, സെപ്റ്റംബർ 28, 2021
Home > ചരിത്രം > ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

 

ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൈഥഗോറസ് ഇന്ത്യയിലേക്ക് പോയി എന്നും, ഇന്ത്യയിൽ നിന്നു തത്ത്വജ്ഞാനവും അറിവും മറ്റും നേടിയെന്നും പാശ്ചാത്യ പണ്ഢിതരായ ആൽബെർട്ട് ബുർക്കി, എ.എൻ മാർലോ, ജി.ആർ.എസ് മീഡ് എന്നിവർ പറയുന്നു. ഇന്ത്യക്കാരായ പണ്ഢിതരല്ല ഇത് പറയുന്നത്. പാശ്ചാത്യ ഗ്രന്ഥങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വന്ന പൈതഗോറസ് അധ്യയനം നടത്തിയത് ദക്ഷിണേന്ത്യയിൽ ആയിരുന്നെന്ന അഭിപ്രായം ഉയർന്നു വരുന്നു. അത് കാഞ്ചീപുരത്തായിരുന്നോ എന്ന ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കാഞ്ചീപുരം പല്ലവരുടെ തലസ്ഥാനമായിരുന്നു എന്നാണ് ഇക്കാലത്ത് നമ്മോടു പറയപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ കാലം രേഖപ്പെടുത്താനുള്ള സംവിധാനം വന്നത് അന്ന് മുതലായിരിക്കാം. എന്നാൽ ഇത് അതിനേക്കാൾ പഴക്കമുള്ളതാണ്. പല്ലവന്മാരെക്കാൾ മുൻപ്. അപ്പോൾ അദ്ദേഹം കാഞ്ചീപുരത്ത് വന്ന് പഠനം നടത്തിയിരുന്നോ?

പൈതഗോറസ് ഗ്രീസിലേക്ക് തിരിച്ചു പോയപ്പോൾ സസ്യാഹാരിയായി മാറിയിരുന്നതിനാൽ, അദ്ദേഹം അവിടെ ഭ്രാന്തൻ എന്ന് വിളിക്കപ്പെട്ടിരുന്നു. അദ്ദേഹം കായ്കനികളും, പഴങ്ങളും, ധാന്യങ്ങളും മാത്രമാണ് കഴിച്ചിരുന്നത്. മാംസം കഴിക്കാത്തതിനാൽ അദ്ദേഹത്തിന് കിറുക്കാണെന്നും ആളുകൾ പറഞ്ഞിരുന്നു. ഗുരുകുല സമ്പ്രദായത്തിൽ അദ്ദേഹം അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും, പ്രധാന അധ്യാപകന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അറിവിനായി അദ്ദേഹത്തിന്റെ അടുത്ത് യുവാക്കളായ വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരുന്നു. അദ്ദേഹവുമായി ബന്ധമില്ലാത്ത വിദ്യാർത്ഥികളും സാവധാനം അദ്ദേഹത്തിന്റെ ശിഷ്യവലയത്തിലേക്കു കടന്നു വന്നുകൊണ്ടിരുന്നു. ഈ ഗുരുകുല സമ്പ്രദായം അദ്ദേഹത്തിന്റെ പിൻഗാമികളായ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരും പൈതൃകമായി സ്വീകരിച്ചു. എല്ലാവരും ഗുരുകുല സമ്പ്രദായം ഒരുപോലെ പിന്തുടർന്നു. ആത്മാവിന്റെ  ദേഹാന്തരപ്രാപ്തിയിൽ പൈതഗോറസ് വിശ്വസിച്ചിരുന്നു. പൈഥഗോറസിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പ്രബന്ധം ഇവിടെയുണ്ട്, റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ദേഹാന്തരപ്രാപ്തിയുടെ സിദ്ധാന്തം. ഇപ്രകാരം, പൈതഗോറസ് പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. സുവ്യക്തമായും പൈതഗോറസിന്റെ കൃതികളിൽ ഭാരതീയചിന്തയുടെ ശക്തമായ സ്വാധീനമുണ്ടെന്നു ചുരുക്കം.

പൈതഗോറസ് എന്തിനാണ് ഇന്ത്യയിലേയ്ക്ക് വന്നതെന്ന ചോദ്യം നിങ്ങൾ ചോദിക്കേണ്ടതുണ്ട്. ഇന്ത്യ ജ്ഞാനത്തിന്റെ ഉറവിടമാണെന്ന് അദ്ദേഹത്തിന് എങ്ങിനെ അറിയാം? നാം പൈതഗോറിയൻ കാലഘട്ടത്തിനപ്പുറത്തേക്ക് പോകുമ്പോൾ, ഗ്രീക്ക് കഥകളും ഇൻഡ്യൻ പുരാണ കഥകളും തമ്മിലുള്ള സാദൃശ്യങ്ങൾ കാണാം. പരസ്പരം ഒത്തുപോകുന്ന നിരവധി ഭാഗങ്ങൾ ഈ രണ്ടു കൃതിസഞ്ചയത്തിലുണ്ട്. ഇവ തമ്മിലുള്ള പുരാതന ബന്ധത്തിനു തെളിവാണിത്. മസീനിയൻ (Mycenaean) കാലഘട്ടം, ഗ്രീക്കുകാർക്ക് മിറ്റാനികളും ഹിറ്റൈറ്റ്സും ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളുമായി ബന്ധമുള്ള കാലമായിരുന്നു. അതുവഴി അവർ കൂടുതൽ അറിവ് നേടി. അവിടെയാണ് വിജ്ഞാന കൈമാറ്റം നടന്നത്.

Featured Image Credit — https://www.ancient-origins.net/history-famous-people/pythagoras-one-greatest-minds-his-time-007169

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.