ശനിയാഴ്‌ച, ജനുവരി 25, 2020
Home > പ്രഭാഷണ ഭാഗങ്ങൾ > ഭാരതീയജ്ഞാനം പാശ്ചാത്യർ അപഹരിച്ച് സ്വന്തമാക്കിയത് എങ്ങിനെ?

ഭാരതീയജ്ഞാനം പാശ്ചാത്യർ അപഹരിച്ച് സ്വന്തമാക്കിയത് എങ്ങിനെ?

 

ഈ വിജ്ഞാനത്തിന്റെ മധ്യകാല യൂറോപ്പിലേക്കുള്ള കൈമാറ്റത്തെപ്പറ്റി നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ടോലിഡോയിൽ, ഒരു ക്രിസ്ത്യൻ സ്പെയിനും മുസ്ലീം സ്പെയിനും ഉണ്ടായിരുന്നെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാവും. മുസ്ലീം സ്പെയിന് കോർഡോബയും, ക്രിസ്ത്യൻ ഭാഗത്തിന് ടോലിഡോയുമായിരുന്നു തലസ്ഥാനം. ടോലിഡോയിൽ അറബിയിൽ നിന്ന് ലാറ്റിനിലേക്ക് കൃതികൾ വിവർത്തനം ചെയ്യാൻ മാത്രമായി ഒരു ആശ്രമം ഉണ്ടായിരുന്നു. ക്രെമോണയിലെ ജെരാർഡ് എന്ന പേര് ഭൂതലാകത്തുനിന്ന് നമ്മിലേക്കു എത്തുന്നത് ഇങ്ങിനെയാണ്. അദ്ദേഹം ലാറ്റിനിൽ നിന്ന് 87 അറബി കൃതികൾ വിവർത്തനം ചെയ്തു — ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം. കോൺസ്റ്റന്റൈൻ ദ ആഫ്രിക്കൻ.., അദ്ദേഹം അറേബ്യൻ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത ഇറ്റലിയിലെ ഒരു ക്രിസ്തീയ സന്യാസിയാണ്. ഇവിടെ ഞാനൊരു ചെറിയ ഗ്രാഫ് നൽകിയിട്ടുണ്ട്. ഭാരതീയജ്ഞാനം ആദ്യം ഗ്രീക്കുകാരിലേക്കും റോമാക്കാരിലേക്കുമാണ് എത്തിയതെന്ന് ഈ ഗ്രാഫ് സൂചിപ്പിക്കുന്നു.

അവയിൽ ഭൂരിഭാഗവും, പേഗന്മാരുടെ ജ്ഞാനം അവിടെ വളരാൻ ആഗ്രഹിക്കാത്ത ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കീഴിലുള്ള ക്രിസ്ത്യൻ ഭരണാധികാരികൾ നശിപ്പിച്ചു. ആ അറിവുകൾ അങ്ങിനെ അവിടെ വച്ച് മണ്ണടിഞ്ഞു. എന്നിരുന്നാലും ഇസ്ലാമിക ദേശങ്ങളിൽ ആ വിജ്ഞാനത്തിന്റെ ചില ഭാഗങ്ങൾ നിലനിന്നു, ഇസ്ലാം വ്യാപിക്കുന്നതിനു മുൻപുള്ള അറേബ്യയിലും, ലബനണിലും സിറിയയിലുമെല്ലാം… ഭാരതത്തിൽ നിന്ന് ആക്രമണം വഴി മുസ്ലിങ്ങൾ കടത്തിക്കൊണ്ടു പോയ അറിവുകളാണ് ഇവ. മുസ്ലിങ്ങൾ ഈ വിജ്ഞാനശൃംഖലകൾ സംരക്ഷിക്കുകയും ഏകീകരിക്കുകയും ചെയ്തു. പിന്നീട് ഞാൻ മുമ്പു പറഞ്ഞ തർജ്ജമ ടീമുകൾ ലാറ്റിൻ വിവർത്തനത്തിലൂടെ അവ യൂറോപ്പിലേക്ക് പകർന്നു. മാത്രമല്ല, ഓരോ കാലഘട്ടത്തിലും ഉണ്ടായിരുന്ന, കൊളോണിയൽ ജനങ്ങൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ, ഭാരതീയജ്ഞാനം യൂറോപ്പിനു നേരിട്ട് പകർന്നു നൽകി. ഇന്ന് ഈ അറിവുകളെല്ലാം ഉദ്ധരണികളിലൂടെയും മറ്റും, റഫറൻസില്ലാതെ, നമ്മിലേക്കു തന്നെ തിരിച്ചെത്തുകയാണ്. അവ കൂടുതൽ മെച്ചപ്പെട്ട അറിവുള്ള സംവിധാനങ്ങളായി പുനർനിർമ്മിക്കപ്പെട്ടിരിക്കുകയാണ് ഇക്കാലത്ത്. നിർഭാഗ്യവശാൽ, ഈ അറിവ് എവിടെനിന്നു വന്നെന്ന കാര്യം നാം മറന്നിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തോട് ആഭിമുഖ്യമുള്ളവരായി നാം മാറിയപ്പോൾ, അവർ ഇത്തരം അതിശയകരമായ അറിവുകൾ മനസ്സിലാക്കിയതും അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോയതും നമ്മുടെ പൂർവ്വികന്മാരുടെ ചുമലിൽ കയറിയാണെന്ന് നാം മറന്നു.

1200-കൾ മുതൽ 1300 വരെ, മാർക്കോ പോളോ, ജോർദാനുസ് ഖത്താലാനി തുടങ്ങിയവരിലൂടെ, ഈ വിജ്ഞാനവ്യാപനത്തിന്റെ ഉദാഹരണങ്ങൾ നിലവിലുണ്ട്. ഈ പുസ്തകം നിങ്ങൾക്ക് ഗൂഗിളിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഈ കാലയളവിൽ നടന്ന ഭാരതീയ വിജ്ഞാനത്തിന്റെ വ്യാപനം അത് കാണിക്കുന്നു. 1400-കളിൽ യൂറോപ്യന്മാർ, പ്രത്യേകിച്ചും നിക്കോളോ ഡാ കോണ്ടി, അദ്ദേഹം വളരെ പ്രസിദ്ധനായത് വിജയനഗര സന്ദർശനത്തിലൂടെയായിരുന്നു. ആ കാലഘട്ടത്തിൽ വിജയനഗരം എങ്ങിനെയായിരുന്നെന്ന് അദ്ദേഹം നേരിട്ടുകണ്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 15-ആം നൂറ്റാണ്ടിലെ ഭൂപടനിർമാണത്തിൽ അദ്ദേഹത്തിന്റെ കൃതികൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

റഷ്യയിലെ അഫാനീസ് നിക്കിറ്റിൻ, വാസ്കോ ഡ ഗാമ എന്നിവർ ഇവിടെ സന്ദർശകരായിരുന്നു. ഈ പുസ്തകത്തിൽ അദ്ദേഹം 15-ആം നൂറ്റാണ്ടിൽ ഭാരതത്തിലേക്കുള്ള യാത്രകൾ, വിജ്ഞാന കൈമാറ്റങ്ങൾ എന്നിവയെക്കുറിച്ച് പറയുന്നു. 1500-കളിൽ പോർച്ചുഗീസുകാർ പട്ടാളവും, 13 കപ്പലുകളും 1500 പേരുമായാണ് വന്നത്. അക്കാലത്ത് അനേകം സന്ദർശകരുണ്ടായിരുന്നു. അവരിൽ പലരും സന്ദർശകരായിരുന്നില്ല, മറിച്ച് ആധിനിവേശ ശക്തികളായിരുന്നു. ചില പോർച്ചുഗീസുകാർ ശാസ്ത്രജ്ഞരായിരുന്നു. പെഡ്രോ ന്യൂൻസ്, പിന്നെ ഡെ കാസ്ട്രോ, അദ്ദേഹം ഭാരതത്തിലെ  നാലാമത്തെ വൈസ്രോയി ആയിരുന്നു. ഇവരെല്ലാം ശാസ്ത്രജ്ഞന്മാരായിരുന്നു. അവർ ഭാരതത്തിലേക്ക് വന്ന് ഭാരതീയ കൃതികൾ പഠിച്ച്, അത് വിവർത്തനം ചെയ്തു കൈവശപ്പെടുത്തി. ലിസ്ബണിലെ ഈ പ്രതിമ സൂചിപ്പിക്കുന്ന പോലെ,  പോർച്ചുഗീസ് സമൂഹത്തിലെ ഈ പ്രമുഖ വ്യക്തികൾ സമുദ്രത്തിനു പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്നത്, അവരുടെ അറിവുകൾ ആ ദിശയിൽനിന്നു, അതായത് ഭാരതത്തിൽ നിന്നു നേടിയതിനാലാണ്. ലിസ്ബണിലെ ഈ സ്മാരകം, ആ വസ്തുതയാണ് സൂചിപ്പിക്കുന്നത്.

ഒടുവിൽ യൂറോപ്പ് അതിന്റെ പ്രവർത്തനങ്ങൾ ഒന്നിപ്പിച്ചപ്പോൾ യോദ്ധാക്കളും, പടയാളികളും പോപ്പിന്റെ അനുഗ്രഹങ്ങളും എല്ലാം വാങ്ങി, അവർ ഒടുവിൽ സ്പെയിൻ കീഴടക്കി. മതദ്രോഹ വിചാരണയുടെ കാലഘട്ടത്തിൽ, അവർ മൂറുകളുടെ (Moor) സ്വാധീനം അടിച്ചമർത്തി, അതായത് സ്പെയിനിലെ മുസ്ലിം സ്വാധീനം. അക്കാലത്ത്, മുസ്ലീംജ്ഞാനം നേടുന്നത് സാത്താൻറെ അറിവ് നേടുന്നതു പോലെയും, കടുത്ത ദൈവശിക്ഷയ്ക്കു വഴിവയ്ക്കുന്നവയായും കരുതപ്പെട്ടു. അക്കാലം വരെ യൂറോപ്പിലെ പ്രമാണിമാർ അവരുടെ മൂത്തപുത്രന്മാരെ, മുസ്ലിം സ്പെയിനിലെ മൂറുകളുടെ അടുക്കലേക്ക് പഠിക്കാൻ അയക്കുമായിരുന്നു. മൂറുകൾക്കു കൂടുതൽ അറിവുണ്ടായിരുന്നതിനാൽ പുത്രന്മാർ അവിടെ പോയി പഠിച്ചു.

എന്നാൽ അതിനുശേഷം മതദ്രോഹവിചാരണയുടെ കാലമായിരുന്നു. നവോത്ഥാനകാലത്ത് യൂറോപ്യൻ പണ്ഡിതർ അവരുടെ സ്രോതസ്സുകൾ മറച്ചുവച്ച്, ഗ്രീക്ക് – ഭാരതീയ ജ്ഞാനം അവരുടെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചു. വളരെ പെട്ടെന്നു ഇരുണ്ടയുഗത്തിൽ നിന്നു പുറത്തുവന്ന്, രോഗങ്ങൾ, നിരക്ഷരത, സഭയുടെ അടിച്ചമർത്തൽ എന്നിവയെ മറികടന്ന്, ‘ഞാൻ ഇത് കണ്ടെത്തി, ഞാൻ അത് കണ്ടെത്തി’ എന്നിങ്ങനെ യൂറോപ്യന്മാർ പറയാൻ തുടങ്ങി. ഈ അവകാശവാദങ്ങളുടെ സത്യസന്ധത നാം അപൂർവ്വമായേ ചോദ്യം ചെയ്തിരുന്നുള്ളൂ. അതാണ് ഇവിടെ നടന്നുകൊണ്ടിരുന്നത്. ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം തുടങ്ങിയവയെക്കുറിച്ചുള്ള യൂറോപ്യൻ കൃതികൾ ഇന്ത്യൻ ഗ്രീക്ക് ചിന്തകളെ ആശ്രയിച്ചായിരുന്നു. എന്നാൽ മൂലകൃതികളെ ഉദ്ധരിച്ചെഴുതാൻ അവർ തയ്യാറായില്ല. അതുകൊണ്ട് ഞാനവരെ ആശയചോരണം നടത്തിയവർ എന്നു വിളിക്കും.

Leave a Reply

%d bloggers like this: