ഹിപ്പാർക്കസ്, ത്രികോണമിതി എന്നിവയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു മുൻപ്.., രേഖീയ മാനകങ്ങൾ സൂര്യസിദ്ധാന്തത്തിൽ അടങ്ങിയിട്ടുണ്ട്. ആര്യഭട്ട 3.5 ° സെഗ്‌മെൻറുകളിൽ സൈൻ ടേബിൾ നിർമിച്ചിട്ടുണ്ട് – Gian സൈനും കോസൈനും. 400 BCE-ൽ പിംഗളയും ചന്ദ്രശാസ്ത്രയും കോമ്പിനാറ്ററിക്‌സ്, ബൈനോമിയൽ എന്നീ മേഖലയിൽ പഠനം നടത്തി. BCE 500-ൽ (Before Current Era – BCE) വൃദ്ധിഗർഗ ഭൂമിയുടെ അച്ചുതണ്ടിൽ വ്യതിയാനം ഉണ്ടാകുന്നെന്ന കാര്യം മുന്നോട്ടുവച്ചു. വ്യതിയാനം നൂറ് വർഷത്തിൽ ഒരു ഡിഗ്രിയാണെന്നു അദ്ദേഹം പറഞ്ഞു. 25,500 വർഷമാണെന്ന് ഞാൻ പറഞ്ഞ അതുതന്നെ. വൃദ്ധിഗർഗ അത് 36,000 വർഷം വരെയാണെന്നു അഭിപ്രായപ്പെട്ടു. ഇപ്രകാരം ജൈനർ, സംസ്കൃത പണ്ഡിതർ, വേദാന്തികൾ എന്നിവരിൽ ശക്തമായ നിർദ്ദേശാങ്കര യുക്തി നിലനിന്നിരുന്നു. ഈ വിജ്ഞാനം പാശ്ചാത്യരിലേക്കു പ്രവഹിച്ചത് അരിസ്റ്റോട്ടിലും അലക്സാണ്ട്രിയയും വഴിയാണ്.
ബിസിഇ 190- 120 വർഷങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ഹിപ്പാർക്കസ് 7.5 ° സെഗ്‌മെന്റിലെ രേഖീയ മാനകങ്ങളെ കുറിച്ച് പഠിച്ചു. വൃദ്ധിഗാർഗ് കണ്ടുപിടിച്ച 36,000 വർഷത്തെ അച്ചുതണ്ട് വ്യതിയാനം തന്നെ ഹിപ്പാർക്കസും മുന്നോട്ടുവച്ചു. പിംഗള വളരെക്കാലം മുൻപേ തന്നെ ചെയ്തുകഴിഞ്ഞ എന്യൂമറേറ്റീവ് കോംബിനേറ്ററിക്സ് എന്നു വിശേഷിപ്പിക്കാവുന്ന ഗണിതക്രിയ ഹിപ്പാർക്കസിന് അറിയാമായിന്നെന്ന് പ്ലൂട്ടാർക്ക് പറയുന്നു. ഇത് പിംഗളയുടെ ക്രിയ തന്നെയാണ്. ഈ നിർദ്ദേശാങ്കര യുക്തി സ്റ്റോയിക് വാദമാണ്. സ്റ്റിയോക്കിസമാവട്ടെ പ്ലേറ്റോണിക് ചിന്തകളുടെ വകഭേദമാണ്. അത് വേദാന്തം, ബ്രഹ്മം എന്നീ ചിന്തകളിൽ വേരുറപ്പിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഹിപ്പാർക്കസിൽ നിങ്ങൾക്ക് ഭാരതീയ ചിന്തയുടെ പ്രതിഫലനം കാണാം. ഹിപ്പാർക്കസ് തന്റെ ത്രികോണമിതി സിദ്ധാന്തങ്ങൾ ഭാരതീയർക്ക് പകർന്നു നൽകി എന്നാണ് പടിഞ്ഞാറൻ നിലപാട്. അതായത്, ആര്യഭട്ട ഹിപ്പാർക്കസിന്റെ കൃതികളിൽ നിന്ന് ത്രികോണമിതി പഠിച്ചെന്ന്! അതാണ് അവരുടെ പക്ഷം.
ടോളമിയും ആര്യഭട്ടന്റെ കൃതിയുടെ ഉറവിടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. റോബർട്ട് ന്യൂട്ടൺ എഴുതിയ ഈ പുസ്തകത്തിൽ ടോളമിയുടെ എല്ലാ നിരീക്ഷണങ്ങളും കെട്ടിച്ചമച്ചതാണെന്നു അദ്ദേഹം പറയുന്നു. ടോളമി നുണയനും മോഷ്ടാവും ആണ്, ടോളമിയുടെ ത്രികോണമിതി പട്ടികകൾ യഥാർഥത്തിൽ ഈജിപ്തിലെ എററ്റോസ്റ്റേനസ് മുമ്പേ കണ്ടുപിടിച്ചതാണ് എന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു. അപ്പോൾ ഈ എററ്റോസ്റ്റേനസ് ആരാണെന്നു നമുക്കറിയണം.
എററ്റോസ്റ്റേൻസ് ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, കവിയും, സംഗീത വിദ്വാനുമായിരുന്നു. അലക്സാണ്ട്രിയയിലെ മുഖ്യ ഗ്രന്ഥശാലയുടെ സൂക്ഷിപ്പുകാരനായിരുന്നു അദ്ദേഹം. അവിടെ, ഭാരതത്തിൽ നിന്നുള്ള കൈയ്യെഴുത്തുപ്രതികൾ വായിക്കാനും, ഭാരതത്തെക്കുറിച്ച് അറിയാനും, അവിടെ എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കാനും അദ്ദേഹത്തിന് ധാരാളം സമയമുണ്ടായിരുന്നു. അലക്സാണ്ട്രിയയിലെ ലൈബ്രറിയിലും, അതിന് മുൻപും അദ്ദേഹം ഭൂമിയുടെ ചുറ്റളവ്, ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്, ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം, ഭൂമിയുടെയും സൂര്യന്റെയും വ്യാസം., തുടങ്ങിയവയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. ബി.സി.ഇ 3000-ൽ യാജ്ഞവൽക്യൻ ചെയ്ത അതേ കാര്യം തന്നെ. പ്ലേറ്റോയുടെ സ്റ്റോയിക്കിസവും അദ്ദേഹം പഠിച്ചു. BCE 40-ൽ ജൂലിയസ് സീസർ ഈ ലൈബ്രറി തകർത്തു. തുടർന്ന് യൂറോപ്പ് ക്രൈസ്തവവൽക്കരിക്കപ്പെട്ടപ്പോൾ ഏകദേശം ബിസി 341 കാലഘട്ടത്തിൽ പോപ്പും ലൈബ്രറിയുടെ ബാക്കിയായ ഭാഗങ്ങൾ നശിപ്പിച്ച്, അവിശ്വാസികളുടെ രചനകൾ ഉന്മൂലനം ചെയ്തു. 690 CE (CE – Current Era) യിൽ മുസ്ലീങ്ങളും ഈ ലൈബ്രറി നശിപ്പിച്ചു. ഈ ലൈബ്രറി, പൗരസ്‌ത്യനാടുകളിലെ അറിവുകൾ സ്വീകരിച്ച്, പാശ്ചാത്യരാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.