ചൊവ്വാഴ്‌ച, ഒക്ടോബർ 19, 2021
Home > ആര്യൻ അധിനിവേശ ബോഗി > ദക്ഷിണേന്ത്യൻ നാഗരികത BCE 500-ൽ കൂടുതൽ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട് ഖനനങ്ങൾ സൂചിപ്പിക്കുന്നു

ദക്ഷിണേന്ത്യൻ നാഗരികത BCE 500-ൽ കൂടുതൽ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട് ഖനനങ്ങൾ സൂചിപ്പിക്കുന്നു

 

ഈ അടുത്ത കാലത്ത് കീഴടിയുടെ കാര്യം നമ്മോട് പറയപ്പെട്ടിട്ടുണ്ട്. കീഴടിക്കു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്. പുരാവസ്തു ഗവേഷകർ ഖനനം ചെയ്യാൻ ആഗ്രഹിച്ചത് മധുരയിൽ ആയിരുന്നു. എന്നാൽ മധുര മറ്റേത് ഭാരതീയ നഗരത്തെയും പോലെ ജനവാസനിബിഢവും വിലപിടിപ്പുള്ള ഭൂമിയുമായതിനാൽ പുരാവസ്തു ഗവേഷണത്തിനുള്ള ഭൂമി ലഭ്യമായില്ല. ആയതിനാൽ അവർ കൂലംകുഷമായി ആലോചിച്ചു. പ്രാചീന മധുരയിൽ അവശ്യവസ്തുക്കളുടെ വിതരണം ലഭ്യമായിരുന്നുവെങ്കിൽ അതു വന്നിരുന്ന പ്രധാനപാതകൾ എവിടെയായിരുന്നിരിക്കണം, മധുരയിൽ നിന്ന് ഒരു ദിവസത്തെ യാത്ര കൊണ്ട് എത്തിച്ചേരാവുന്ന സ്ഥലം ഏതാണ്, അവിടെയായിരിക്കണം താവളം, എന്നെല്ലാം ഊഹിച്ച് അദ്ദേഹം കീഴടിയിലേക്കു പോയി. അവിടെ അദ്ദേഹം വിജയം കണ്ടു. കീഴടിയിൽ അദ്ദേഹം ഒരു നാഗരിക അധിവാസം കണ്ടെത്തി. ഈ പുരാവസ്തു ഗവേഷകർ ആധുനിക മാർഗ്ഗങ്ങളാണ് ഉപയോഗിച്ചത്. അവിടെയവർ ധാരാളം പുരാവസ്തുക്കൾ കണ്ടെത്തി. എന്നിരിക്കിലും, ഇതിന്റെ ശരിയായ ചിത്രം ഇതു മാത്രമല്ല. അവർ 4.5 മീറ്റർ ആഴത്തിൽ ഖനനം നടത്തിയെന്നാണ് പുറത്തു പറഞ്ഞത്.

എന്നിരുന്നാലും 2 മീറ്റർ ആഴത്തിൽ നിന്നു ലഭിച്ച പുരാവസ്തുക്കളാണ് കാലനിർണ്ണയത്തിനു അവർ അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് അയച്ചത്. BCE 300-ന് അടുത്ത കാലത്തെ പുരാവസ്തുക്കളാണെന്നായിരുന്നു ഫലം. എല്ലാവരും ഇതിൽ ആഹ്ലാദിച്ചു. കാരണം ഫലം നിലവിലുള്ള പൊതു പരിപ്രേക്ഷ്യവുമായി നന്നായി യോജിച്ചല്ലോ. ആരുമിതിനെ ചോദ്യം ചെയ്യാൻ പോയില്ല. പക്ഷേ, ഞാൻ സംശയഗ്രസ്തനായിരുന്നു. എന്താണിവിടെ സംഭവിക്കുന്നത്? ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 4.5 മീറ്റർ ആഴത്തിലുള്ള ഖനനമാണ് റിപ്പോർട്ട് ചെയ്തത്. മുകളിലത്തെ പാളി 2017-ലേതാണെങ്കിൽ, 2 മീറ്റർ താഴെയുള്ള പാളിയുടെ കാലം 2200 വർഷമാണ്. അതിനാൽ, ഓരോ മീറ്റർ ആഴവും രേഖീയമാനകം പ്രകാരം 1100 വർഷങ്ങൾക്ക് തുല്യമായിരിക്കണം. ഇതിന്റെ അർത്ഥമെന്തെന്നാൽ 4.5 മീറ്റർ ആഴമെന്നത് ഇന്നത്തേക്കാളും ഏകദേശം 5000 വർഷം മുമ്പാണ് എന്നാണ്. എന്നുവച്ചാൽ BCE 3000. അപ്പോൾ എ.എസ്.ഐ എന്തുകൊണ്ട് മധ്യപാളിയുടെ ഫലം മാത്രം പ്രസിദ്ധപ്പെടുത്തണം? എന്തുകൊണ്ട് അവർ പറയുന്നില്ല, “ഞങ്ങൾ ഏറ്റവും അടിത്തട്ടിലുള്ള പാളിയിൽ നിന്നു BCE 3000 വരെയും, പിന്നെ BCE 500 വരെയുമുള്ള കാലത്തെ പുരാവസ്തുകൾ കണ്ടെടുത്തു” എന്ന്. ഖനനത്തിന്റെ ഫലത്തെക്കുറിച്ചുള്ള കുറച്ചുകൂടി സത്യസന്ധമായ വിവരണമാകുമായിരുന്നു അത്.

എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ വളരെ അൽഭുതപ്പെടേണ്ട കാര്യമൊന്നുമില്ല. നോക്കൂ, 2017 ഒക്ടോബറിൽ തമിഴ്നാട് സർക്കാർ കീഴടി ഉത്ഖനനം ഏറ്റെടുക്കുകയും, അതിൽ ഉൾപ്പെട്ട പുരാവസ്തു ഗവേഷകരെ അവിടെനിന്നു സ്ഥലം മാറ്റുകയും ചെയ്തു. അപ്പോൾ, കീഴടിയിൽ നിന്നും പുറത്തു വരുന്ന ഫലത്തെ നിയന്ത്രിക്കാനുള്ള ശ്രമം തീർച്ചയായും നടക്കുന്നുണ്ടെന്നു കാണാം. കീഴടിക്ക് 3000 BCE വർഷം പഴക്കമുണ്ടെന്നു ജനങ്ങൾ പറഞ്ഞു തുടങ്ങിയാൽ, എന്താണ് നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുന്നതെന്നു വിശദീകരിക്കാൻ അവർക്കു ബുദ്ധിമുട്ടാണ്. എന്തിനാണ് നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികൾ, ദ്രാവിഡർ BCE 500-ലാണ് ആദ്യമായി രേഖപ്പെടുത്തപ്പെട്ടതെന്നും, വൈദിക സമ്പ്രദായം അവർക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്നും ഇപ്പോഴും പഠിക്കുന്നത്? ഇപ്രകാരം, ദക്ഷിണേന്ത്യയിലെ ഏത് നാഗരികതയ്ക്കും BCE 300 വർഷത്തെ പഴക്കമേയുള്ളൂ, അതിൽ അധികം പഴക്കമുണ്ടെങ്കിൽ, അവർക്കത് ബുദ്ധിമുട്ടി വിശദീകരിക്കണ്ടതുണ്ട്. അവർ എളുപ്പവഴി സ്വീകരിക്കുകയായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു. എനിക്ക് തെറ്റുപറ്റിയതാകാൻ ഞാൻ സത്യമായും ആഗ്രഹിക്കുന്നു. പക്ഷേ ഇത് എളുപ്പത്തിൽ നമ്മുടെ ശ്രദ്ധയിൽ പെടുന്ന കാലഗണന കണക്കുകൂട്ടലാണ്.

അരിക്കമേടിലെ സ്ഫടിക നിർമ്മാണശാലകളാണ് അടുത്തത്. പുതുച്ചേരിയിൽ വളരെ രഹസ്യമായി സൂക്ഷിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് അരിക്കമേട്. നിങ്ങൾ പുതുച്ചേരിയിൽ പോയി, ഒരു റിക്ഷാക്കാരനോട് അരിക്കമേട് വരെ പോകണം എന്ന് പറഞ്ഞുനോക്കൂ, അദ്ദേഹം അപ്പോൾ തല ചൊറിയും. അദ്ദേഹത്തിന് ഇക്കാര്യത്തിൽ ഒരറിവും ഉണ്ടാകില്ല. പക്ഷേ എനിക്കൊരു അരിക്കമെട് വാസിയെ കണ്ടെത്താനായി. അദ്ദേഹത്തിന് ഇതെവിടെയാണെന്ന് അറിയാമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ പുറപ്പെട്ടു, കുറച്ച് സമയം വഴിയും തിരക്കി… അവിടേക്ക് പോകാൻ നിരത്തുകളില്ല. നിങ്ങൾക്ക് കുറച്ച് പാടങ്ങൾ കടക്കേണ്ടി വരും. അങ്ങിനെയൊക്കെ ഞങ്ങൾ അരിക്കമേടിൽ എത്തി. അവിടെ എന്റെ ഒരു പടമുണ്ട്. ഇത് “പെരിപ്ലസ് ഓഫ് ദി എറിട്രിയൻ സീ”-യിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. “പെരിപ്ലസ് ഓഫ് ദി എറിട്രിയൻ സീ” റോമൻ നാവികർക്കുള്ള വ്യാപാര തുറമുഖങ്ങൾ എവിടെയൊക്കെയാണെന്ന് പറയുന്ന ഒരു നാവികപത്രമാണ്. അതിൽ അരിക്കമേട്  പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. അവർ നേർത്ത മസ്ലിൻ തുണിയും സ്ഫടിക മുത്തുകളും വ്യാപാരം ചെയ്തിരുന്നു. മോർടിമെർ വീലർ, അദ്ദേഹമായിരുന്നു അവിടെ ആദ്യമായി ഖനനം ചെയ്തത്. അദ്ദേഹം അതിനു BCE 100 മുതൽ CE 100 വരെ കാലഗണന നൽകി. ഇതിനു കാരണം അഗസ്റ്റസ് സീസറുടെ ഒരു അർദ്ധകായ പ്രതിമ അദ്ദേഹം അവിടെ നിന്നു കണ്ടെടുത്തതാണ്. അദ്ദേഹം അത് CE 30 കാലത്തേതാണെന്ന് പറഞ്ഞു. അതിനാൽ, നമുക്ക് അരിക്കമേടിനു BCE 100 മുതൽ CE 100 വരെയുള്ള കാലഗണന നൽകാം. അതാണ് അദ്ദേഹം നൽകിയത്.

വിമല ബെഗ്ലേ 1989 മുതൽ 1992 വരെ ഖനനം ചെയ്ത പുരാവസ്തു ഗവേഷകരിൽ ഒരാളായിരുന്നു. BCE 200 മുതൽ CE 700 വരെയുള്ള കാലയളവ് തന്നെയായിരിക്കണമെന്ന് അവർ പറഞ്ഞു. ഇപ്പോൾ ഇന്തോ-പസഫിക് മേഖല മുഴുവൻ നിങ്ങൾക്കു സ്ഫടികമുത്തുകൾ കണ്ടെത്താൻ കഴിയും. ഇന്തോ – പസഫിക് സ്ഫടിക മുത്തുകൾക്ക് വേണ്ടി നിങ്ങൾ ഗൂഗിളിൽ തിരയുകയാണെങ്കിൽ വളരെയധികം പ്രബന്ധങ്ങൾ നിങ്ങൾക്കു കണ്ടെത്താനാകും. ഈ സ്ഫടികമുത്തുകൾ ജപ്പാൻ, കൊറിയ, ചൈന, ബാലി, ഇന്തോനേഷ്യ എന്നിവിടങ്ങളിലൊക്കെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം അരിക്കമേടിലെ നിർമ്മാണശാലകളുടെ കെമിക്കൽ നൈപുണ്യം തെളിയിക്കുന്നു. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, സിലിക്ക നിർമ്മിക്കുന്നതിനുള്ള ധാതുക്കൾ ഉൾപ്പെടെയുള്ള വസ്തുക്കളിൽ അരികമേടിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു.

ഇവയൊക്കെ BCE 300 വരെ കാലനിർണയം ചെയ്യപ്പെട്ടവയാണ്. അപ്പോൾ, അവർ നമ്മോട് പറയുന്നതിലും പഴക്കമുള്ളതാണോ അവയുടെ കാലമെന്നു അറിയാനുള്ള ആകാംക്ഷ അതു നമുക്ക് നൽകും… വിമല ബെഗ്ലേയുടെ ഈ ഡയറി ഞാൻ കണ്ടെത്തി. അവർ പറയുന്നത്, ഏറ്റവും പഴക്കമുള്ള BCE രണ്ടാം നൂറ്റാണ്ടിലെ പുരാവസ്തു ലഭിച്ചത് ഏഴാമത്തെ കുഴിയിൽ നിന്നാണെന്നാണ്. അതൊടെ അവർക്ക് ജോലി നിർത്തേണ്ടി വന്നു. കാരണം ഖനനം ജലനിരപ്പിന് താഴെയായിരുന്നു. വലിയ പമ്പിനു പോലും ജലം നീക്കം ചെയ്യാനായില്ല. ചുരുക്കിപ്പറഞ്ഞാൽ, BCE 200-യിലെ പുരാവസ്തുക്കൾ അല്ലായിരുന്നു ഏറ്റവും താഴെ. മറിച്ച്, ഒരു സാങ്കേതികപ്രശ്നം മൂലം കൂടുതൽ ആഴത്തിൽ കുഴിക്കാൻ അവർക്കു കഴിഞ്ഞില്ലെന്നതാണ് കാര്യം. അതുകൊണ്ട്, എ.എസ്.ഐ ആ ഭാഗമെല്ലാം ചെളിയും മറ്റും കൊണ്ട് ഇക്കാലത്തു മൂടിയിട്ടിരിക്കുകയാണ്. ചിത്രത്തിലുള്ള എനിക്കു പിറകിൽ ഒരു മതിലുണ്ട്, ഒരു തെങ്ങിൻതോപ്പും കാണാം. തെങ്ങിൻ തോപ്പിനടിയിലാണ് അരിക്കമേടിന്റെ അവശിഷ്ടങ്ങൾ. അതിന്ന് നിങ്ങൾക്കു കാണാനാകില്ല.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: