ചൊവ്വാഴ്‌ച, ഒക്ടോബർ 26, 2021
Home > പ്രഭാഷണ ഭാഗങ്ങൾ > ഗോവൻ മതദ്രോഹ വിചാരണയിലെ പീഡനമുറകൾ

ഗോവൻ മതദ്രോഹ വിചാരണയിലെ പീഡനമുറകൾ

 

മതദ്രോഹവിചാരണ നടന്ന കൊട്ടാരം വളരെ ഭയാനകവും ഗാംഭീര്യവും ഉള്ള കെട്ടിടമായിരുന്നെന്ന് ചാൾസ് ഡെല്ലൻ വിവരിക്കുന്നു. അതിലുള്ള 200 ജയിലറകളിൽ പലതും ഇരുട്ടു നിറഞ്ഞ ജനാലകളില്ലാത്തവ ആയിരുന്നു. 2 മതദ്രോഹ വിചാരണ നടത്തുന്ന 2 പേരുടെ താമസസ്ഥവും ആരാധനാലയവും കൊട്ടാരത്തിലുണ്ടായിരുന്നെന്ന് ഡെല്ലൻ പറയുന്നു. മതവിചാരണക്കാരെയെല്ലാം (Inquisitors) പോപ്പിന്റെ അംഗീകാരത്തോടെ രാജാവ് നാമനിർദേശം ചെയ്തവരായിരുന്നു. അവർക്ക് ആർച്ച്ബിഷപ്പിനേക്കാളും വൈസ്രോയിയെക്കാളും വലിയ പരിഗണന ലഭിച്ചിരുന്നു. ഫിലിപ്പ് റെനെ വൈക്ക്, 1903 ൽ പുറത്തിറങ്ങിയ തന്റെ പുസ്തകത്തിൽ പറയുന്നത്, മതദ്രോഹവിചാരണയുടെ ഭയാനകവും ഭീകരവുമായ പ്രവൃത്തികൾ ജനമനസ്സുകളിൽ ആഴത്തിൽ വേരൂന്നിയതു മൂലം, ആരും ആ കെട്ടിടത്തെ മതദ്രോഹ വിചാരണക്കോടതി (Court of Inquisition) എന്നു വിളിച്ചില്ലെന്നാണ്. പകരം അവരതിന് ‘ഹോഡിൽ ഘർ'(Hodle Ghar) എന്ന ദുരൂഹമായ പേരാണ് നൽകിയത്.

ചാൾസ് ഡെല്ലൺ മതദ്രോഹ വിചാരണ നടപടികൾ വിശദീകരിച്ചിട്ടുണ്ട്. മതനിന്ദകരെ ജീവനോടെ ചുട്ടുകൊല്ലുന്ന ഭയാനക പരിപാടിയാണത്. വിചാരണയ്ക്ക് വിധിക്കപ്പെട്ടവർക്ക്, മുന്നിലും പിന്നിലും സെന്റ് ആൻഡ്രൂവിന്റെ ചുവന്ന നിറത്തിലുള്ള കുരിശടയാളങ്ങൾ പെയിന്റ് ചെയ്ത മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ നൽകിയിരുന്നു. ഈ വസ്ത്രങ്ങൾ സാംവെനെറ്റോസ് (Samvenitos) എന്നാണ് അറിയപ്പെട്ടിരുന്നത്. ശിക്ഷിക്കപ്പെട്ടവർ ധരിക്കുന്ന വസ്ത്രങ്ങൾ സമര (Samara) എന്ന്  വിശേഷിപ്പിക്കപ്പെട്ടു. അതിൽ അവരെക്കുറിച്ചുള്ള വിവരണമുണ്ടായിരുന്നു. മതദ്രോഹികളെ കുറിച്ചുള്ള വിവരങ്ങൾ വസ്ത്രത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിരുന്നു. അവിടെ, ഉയരുന്ന തീജ്വാലയും നരകത്തിലേക്ക് പോകുക എന്ന് ആക്രോശിച്ചു കൊണ്ട് ആ ഹതഭാഗ്യരെ അതിലേക്ക് തള്ളിയിടാൻ ദുഷ്ശക്തികളും ഉണ്ടായിരുന്നു.

ജീവനോടെ ദഹിപ്പിക്കപ്പെടുന്നതിന് മുൻപ് അവരോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ‘നിങ്ങൾ ഒരു ക്രിസ്ത്യാനിയായി മരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ?’. ക്രിസ്ത്യാനിയായി മരിക്കാൻ ആഗ്രഹിക്കുന്നെന്ന് പറഞ്ഞാൽ ദയാപൂവ്വമെന്നോണം ആദ്യം അവരെ കഴുത്തുഞെരിച്ച് കൊല്ലും. പിന്നീട് ദഹിപ്പിക്കപ്പെടും. കൃസ്ത്യാനിയായി മരിക്കേണ്ടെന്ന് പറയുന്നവരെ ജീവനോടെ തന്നെ ചുട്ടെരിക്കും.

കൂടാതെ, മതവിചാരണയുടെ അധികാരപരിധിയിൽ ജീവനുള്ളവരും മരിച്ചവരും ഉൾപ്പെടുന്നു. മരിച്ചുപോയ ഒരാളുടെ മതപരമായ കൂറിനെപ്പറ്റി ചിലർക്കു സംശയമുണ്ടായാൽ… സമ്പന്നരായവരെയാണ് സാധാരണ സംശയിക്കുക…, 3 വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഒരാൾ ജൂതമതമോ ഹിന്ദുമതമോ ആചരിച്ചിരുന്നെന്ന് ചിലർ സാക്ഷി പറഞ്ഞാൽ മതദ്രോഹ വിചാരണ കോടതിക്കു ആ വ്യക്തിയുടെ അസ്ഥികൾ കുഴിമാടത്തിൽ നിന്നു കുഴിച്ചെടുക്കാൻ അധികാരമുണ്ടായിരുന്നു. അസ്ഥികളെ വിചാരണ ചെയ്ത് കത്തിച്ചു കളയും. തീർച്ചയായും, അവരിത് ചെയ്തു കഴിയുന്ന നിമിഷം തന്നെ, മരിച്ചയാളുടെ സ്വത്ത്  മുഴുവൻ സഭയിലേക്കു കണ്ടുകെട്ടും. ഒരുപാട് ധനികരായ ആളുകൾ ഇപ്രകാരം വിചാരണ ചെയ്യപ്പെട്ടിട്ടുണ്ട്. അവിചാരിതവും നിഗൂഢവുമായ രീതിയിൽ അവരെല്ലാം യഹൂദമതവും ഹിന്ദുമതവും അനുഷ്ഠിച്ചിരുന്നെന്ന് സഭ കണ്ടെത്തും.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: