വ്യാഴാഴ്‌ച, സെപ്റ്റംബർ 16, 2021
Home > നിങ്ങൾക്കു അറിയുമോ > ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പോർച്ചുഗീസുകാർ സ്വീകരിച്ച നയങ്ങൾ

ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പോർച്ചുഗീസുകാർ സ്വീകരിച്ച നയങ്ങൾ

 

ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പ്രധാനമായും രണ്ട് രീതികളാണ് പോർച്ചുഗീസുകാർ സ്വീകരിച്ചത്. ഒന്ന്‌ ഹിന്ദുക്കളുടെ ജീവിതം അത്യധികം ദുസ്സഹമാക്കുക എന്നതായിരുന്നു. ഹിന്ദുവായി തുടർന്നും ജീവിക്കാൻ ഒരുപാട് പ്രതിസന്ധികൾ മറികടക്കേണ്ടതായും, എന്നാൽ ക്രിസ്തുമതം സ്വീകരിച്ചാൽ സാമ്പത്തികവും, സാമൂഹികവും എന്നുവേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുമെന്ന അവസ്ഥയും ഉണ്ടായി. ഹിന്ദുവിരുദ്ധമായ നിയമങ്ങൾ ഹൈന്ദവരുടെ ജീവിതം നരകതുല്യമാക്കി.

1560-ൽ മതപരിവർത്തനത്തിന് തയ്യാറാവാത്ത ഹിന്ദുക്കളെ പോർച്ചുഗീസ് അധീന പ്രവിശ്യകളിൽ നിന്ന് പുറത്താക്കാൻ വൈസ്രോയി ഉത്തരവിട്ടു. വസ്തുവകകൾ വിൽക്കാൻ അവർക്കു ഒരുമാസം അനുവദിച്ചു; എന്നിട്ടും ഒഴിഞ്ഞു പോയില്ലെങ്കിൽ സ്വത്തുക്കൾ രാജാവിലേക്കു കണ്ടുകെട്ടുമായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ വാങ്ങാൻ തയ്യാറായി വരുന്നവർക്ക് സ്വത്ത് വിൽക്കുകയല്ലാതെ ഹിന്ദുക്കൾക്ക് മറ്റ് നിവൃത്തിയുണ്ടായിരുന്നില്ല. സ്വാഭാവികമായും ഇതെല്ലാം വാങ്ങി കൈവശപ്പെടുത്തിയത് കൃസ്തുമതത്തിലേക്കു മതപരിവർത്തനം ചെയ്തവരായിരുന്നു. പൂണൂൽ ധരിക്കുന്നതിൽ നിന്ന് പോലും ഹിന്ദുക്കളെ വിലക്കിയിരുന്നു. മാത്രമല്ല സർക്കാർ ജോലികൾ, കരാർ പണികൾ, ഭരണസംബന്ധമായ ജോലികൾ, ഇവയിൽ നിന്നെല്ലാം ഹിന്ദുക്കളെ ഒഴിച്ചു നിർത്തി.

അക്കാലത്ത് ഗ്രാമസംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാനും, പ്രധാന തീരുമാനങ്ങൾ എടുക്കാനും ഗ്രാമസഭകൾ ഉണ്ടായിരുന്നു. ഗ്രാമവാസികളായ ഗോയങ്കർമാരാണ് ഇത്തരം ഗ്രാമസഭകൾ നടത്തിയിരുന്നത്. ചില ഗോയങ്കർമാർ ആനുകൂല്യങ്ങൾക്കായി മതപരിവർത്തനം ചെയ്തു. അപ്പോൾ, ക്രിസ്ത്യാനികളായ ഗോയങ്കർമാർ അംഗങ്ങളായി ഇല്ലെങ്കിൽ, ഗ്രാമസഭകൾ നടത്താൻ പാടില്ലെന്നു പോർച്ചുഗീസുകാർ ഉത്തരവിറക്കി. ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള ഗ്രാമങ്ങളിൽ പോലും, ക്രിസ്ത്യൻ ഗോയങ്കരില്ലാതെ ഗ്രാമസഭ രൂപീകരിക്കാൻ സാധിക്കാതെയായി. മറിച്ച് ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമങ്ങളിൽ ഹൈന്ദവരായ ഗോയ്യങ്കർമാർക്കു പ്രാതിനിധ്യം തന്നെ നിഷേധിക്കപ്പെട്ടിരുന്നു.  ഇപ്രകാരം ഗ്രാമസഭകളീൽ കൃസ്ത്യൻ യോഗങ്കന്മാർക്കു മേധാവിത്വം ലഭിച്ചു. ചില ഗ്രാമസഭകളിൽ ഹിന്ദു ഗോയങ്കന്മാർ ഉണ്ടായിരുന്നാൽ തന്നെയും, അവരോടു ‘സഭയിൽ പങ്കെടുക്കാൻ പറ്റില്ലെന്നു’ പറഞ്ഞിരുന്നു.

സ്വത്തുവകകൾ സംബന്ധിക്കുന്ന തർക്കങ്ങളിൽ തീരുമാനം പറയാനുള്ള അധികാരം ഹിന്ദു ഗോയങ്കർക്ക് നഷ്ടമായി. ഇത്തരത്തിൽ ഗ്രാമകാര്യങ്ങളിൽ ഒന്നും പ്രാതിനിധ്യം ഇല്ലാതിരിക്കുകയും, തഴയപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം വന്നപ്പോൾ, താലപര്യമില്ലാത്തിരുന്നിട്ടും ചില ഹൈന്ദവർ  ക്രിസ്തുമതം സ്വീകരിക്കാൻ നിർബന്ധിതരായി. മതപരിവർത്തനത്തിന് പോർച്ചുഗീസുകാർ കൈക്കൊണ്ട പ്രധാന നയങ്ങൾ ഇവയാണ്.

Leave a Reply

%d bloggers like this:

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.