1620-ൽ വൈസ്രോയി, ഹിന്ദുക്കൾ പോർച്ചുഗീസ് പ്രദേശങ്ങളിൽ നിന്ന് വിവാഹം കഴിക്കാൻ പാടില്ല എന്നൊരു കൽപ്പന പുറപ്പെടുവിച്ചു. നദി കടന്ന് ആദിൽ ഷായുടെ ഭരണ പ്രദേശത്തെ പ്രധാന ദ്വീപിലേക്കു പോയി വിവാഹം ചെയ്യാൻ ഹിന്ദുക്കൾ നിർബന്ധിതരായി. അവർക്ക് ബന്ധുക്കളുടെ മൃതദേഹം പോലും അവിടെ സംസ്കരിക്കാൻ സാധിച്ചിരുന്നില്ല. നദിയുടെ മധ്യഭാഗത്തായി ബോട്ടുകളിൽ മൃതദേഹം സംസ്കരിക്കണമായിരുന്നു. ഹിന്ദു ആചാരമായതിനാൽ മൃതദേഹം ദ്വീപിൽ ദഹിപ്പിക്കാൻ കഴിയുമായിരുന്നില്ല. അത് മതനിന്ദയായി കണക്കാക്കപ്പെട്ടിരുന്നു. അക്കാലത്തെ ഹിന്ദുക്കളുടെ വേദന ഒരു കൊങ്കണി നാടൻപാട്ടിൽ പ്രതിഫലിക്കുന്നുണ്ട്. ഈ പാട്ടിനെക്കുറിച്ച് നിങ്ങളിൽ എത്രപേർ കേട്ടിട്ടുണ്ടെന്ന് എനിക്കറിയില്ല, ബോബി സിനിമയിൽ ഈ പാട്ടുണ്ട്.
“ഹൗ സാഹിബ പോൾഡോഡി വോട്ട ദാമു നാ ലഗാനി കോയിട …”
“ആവോ സാഹിബ പോൾട്ടോഡി വോയ്, പോൾഡോ വോയി”
‘എനിക്ക് നദി മുറിച്ചുകടക്കണം’ എന്നാണ് അർത്ഥം. “നദി മുറിച്ചു കടക്കണം” എന്ന പ്രയോഗത്തിന് ഗോവയിൽ വളരെ ദു:ഖകരമായ അർഥമാണുള്ളത്. കാരണം പോർട്ടുഗീസ് പ്രദേശങ്ങളിൽ നിന്നും ഞാൻ രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. ‘ഞാൻ നദി മുറിച്ചുകടക്കാൻ ആഗ്രഹിക്കുന്നു, സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നു’.
അതുകൊണ്ടാണ് “ഹൗ സെഹിബ, പോൾട്ടോഡി വോയ്യ്ടാ ദാമു ലാ ലഗ്നാനി കോയ്ടാ” എന്ന് പറയുന്നത്.
ദാമു എന്നത് ഹിന്ദുവിനെ കുറിക്കുന്ന ഒരു രൂപകമാണ്. ‘ദാമുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടിയാണ് നദി മുറിച്ചു കടക്കുന്നത്’.
എനിക്ക് സുരക്ഷിതമായ ഒരു സ്ഥലത്തേക്കു പോകണം,
“മാക സായ്ബ വാറ്റ് കൽന”.
‘ഞാൻ നദി കടക്കുന്നത് തടയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രിയപ്പെട്ട ബോട്ടുമാൻ എന്നെ അവിടേക്കു കൊണ്ടുപോകുക’.
“ഇല്ല” എന്ന് ബോട്ടുമാൻ പറയുന്നു.
“ഗെ ഗെ ഗെ രെ സാഹിബ”.
കാരണം അയാൾ പോർച്ചുഗീസുകാരെ ഭയക്കുന്നു.
ഞാൻ എന്റെ വളകൾ തരും, എന്റെ മൂക്കുത്തി ഞാൻ നിനക്കു തരും, എന്റെ paon ka paigan ഞാൻ നിനക്കു തരും, എന്റെ എല്ലാ സ്വർണ്ണവും ഞാൻ നിനക്കു തരും, ദയവായി എന്നെ പോൾട്ടാഡിയിലേക്ക് (Poltadi) കൊണ്ടുപോകൂ. എനിക്കു എന്റെ ധർമ്മത്തെ നിലനിർത്തണം. ഇതാണ് ഈ പാട്ടിന്റെ അർഥം. എന്നാലിപ്പോൾ ഇത് സന്തോഷകരമായ ഒരു നാടോടിഗാനം ആയിട്ടുണ്ട്. പക്ഷേ അതിൽ കനത്ത ദുഃഖം അടങ്ങിയിട്ടുണ്ട്.
1669-ൽ രാജാവിന്റെ ഏറ്റവും മോശപ്പെട്ട, ഏറ്റവും കർശനമായ ഉത്തരവ് വന്നു. ഹിന്ദു കുടുംബങ്ങളിൽ നിന്നുള്ള എല്ലാ അനാഥരെയും ജസ്വീറ്റ് പുരോഹിതന്മാർക്ക് കൈമാറുക. മാമോദീസ മുക്കി വിദ്യാഭ്യാസവും, മതവിശ്വാസവും പുരോഹിതർ വഴി കുത്തിവയ്ക്കാനാണിത്. മാതാപിതാക്കളും, മുത്തച്ഛനും, മുത്തശ്ശിയും ഉൾപ്പെടെ മരിച്ച കുട്ടികളെയാണ് ജെസ്യൂട്ട് പുരോഹിതർക്കു കൈമാറേണ്ടതെന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഒന്നാമതായി, ഈ സമ്പ്രദായം തന്നെ ശരിയല്ലായിരുന്നു. എന്നിട്ടും അതൊരു ലിഖിതനിയമമായി. എന്നാൽ സത്യത്തിൽ സംഭവിച്ചതെന്താണെന്നു വച്ചാൽ… മാതാവ്, പിതാവ്, മുത്തച്ഛൻ, മുത്തശ്ശി എന്നിവരിൽ ആരുടെയെങ്കിലും മരണം സംഭവിക്കുന്നതോടെ കുട്ടികൾ ജസ്യൂട്ട് പുരോഹിതർക്കു കൈമാറ്റം ചെയ്യപ്പെട്ടു.
അവർ കുട്ടികളെ എന്താണ് ചെയ്തത്? അവർ ആദ്യം തന്നെ കുട്ടിയുടെ ശിഖ മുറിച്ചു കളയും. അപ്പോൾ പിന്നീട് കുട്ടിക്ക് തിരിച്ചുപോകാൻ കഴിയില്ല, കാരണം ആ യാഥാസ്ഥിതിക കാലത്ത് ശിഖ മുറിച്ചു കളഞ്ഞ ഒരു കുട്ടിയെ കുടുംബമോ അയൽവാസികളോ സമൂഹമോ വീണ്ടും സ്വീകരിക്കുകയില്ല. അതുകൊണ്ട് കുട്ടിക്ക് മറ്റൊരു മാർഗവും ഇല്ല. പിന്നീട്, അവർ കുട്ടിക്ക് എന്തെങ്കിലും ഭക്ഷണം കൊടുത്ത ശേഷം, ഒരു ക്രിസ്ത്യാനിയുമൊത്ത് അവൻ ഭക്ഷണം കഴിച്ചെന്നും, അതുകൊണ്ട് അവൻ ഇപ്പോൾത്തന്നെ ഒരു ക്രിസ്ത്യാനിയായെന്നും പറയും. അപ്പോൾ നിങ്ങൾക്കിനി പ്രത്യേകിച്ചൊന്നും ചെയ്യാൻ പറ്റില്ല. ചിലപ്പോൾ നാലോ, അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടി ഇത്തരത്തിൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ടാൽ ആ കുഞ്ഞുമായി ബന്ധമുള്ളവർ, അമ്മ, അച്ഛൻ, അല്ലെങ്കിൽ മുത്തശ്ശിയോ മുത്തച്ചനോ, ചിലപ്പോൾ കുഞ്ഞിനെ സ്നേഹിക്കുന്നതുകൊണ്ട് മാത്രം സ്വേച്ഛയോടെ മതപരിവർത്തനം ചെയ്യും.
‘നിങ്ങളുടെ മകൻ ഒരു ക്രിസ്ത്യാനിയായി, അതിനാൽ അവനെ ഉപേക്ഷിക്കുക’ എന്ന് ഒരു അമ്മയോടും നിങ്ങൾക്ക് പറയാനാവില്ല. അഥവാ അങ്ങനെ പറഞ്ഞാൽ അമ്മ പറയും, ‘ശരി, ഞാൻ എന്റെ കുട്ടിയോടൊപ്പം കഴിയും.’ ഇങ്ങനെയാണ് അവർ വളരെയധികം ആളുകളെ മതപരിവർത്തനം ചെയ്തത്. പിന്നീട് സ്വത്തും പണവും നൽകി നിരവധി ആളുകളെ അവർ പരിവർത്തനം ചെയ്തിട്ടുണ്ട്. ഹിന്ദുനിയമം അനുസരിച്ച്, ഒരാൾ മരണപ്പെട്ടാൽ അയാളുടെ മകൾക്ക് സ്വത്തവകാശം ലഭിക്കില്ല. കാരണം അവളുടെ വിവാഹ സമയത്ത് അവൾക്ക് കന്യാധനം (Kanya dhan) നൽകപ്പെട്ടിരുന്നു. പോർട്ടുഗീസുകാർ ചെയ്തത് എന്തെന്നാൽ ഒരു ഹിന്ദു മരിച്ചാൽ, അയാളുടെ മകളോ വിധവയോ ക്രിസ്ത്യാനിയായി മതംമാറാൻ തയ്യാറായാൽ മുഴുവൻ സ്വത്തും അവർക്കു ലഭിക്കുന്നതായിരിക്കും. ഭാര്യയും മകളും വിസമ്മതിക്കുകയും, എന്നാൽ മകൻ ക്രിസ്ത്യാനിയാവാൻ തയ്യാറാണെങ്കിൽ മുഴുവൻ സ്വത്തും മകനു ലഭിക്കും. ഇനി അഥവാ മകൻ വിസമ്മതിച്ചാൽ അടുത്ത ബന്ധുക്കളിൽ ആരെങ്കിലും ക്രിസ്ത്യാനിയാവുമെങ്കിൽ സ്വത്തവകാശം അയാൾക്ക് ലഭിക്കും. ഇങ്ങനെയാണ് ക്രിസ്തുമതത്തിലേക്കുള്ള മതപരിവർത്തനം ലാഭകരമായ ഒന്നായിത്തീർന്നത്.
ഗോവയിൽ അക്കാലത്ത് അടിമത്തം നിലനിന്നിരുന്നു. അന്നു നിങ്ങൾ ഒരു ഹിന്ദുവിന്റെ അടിമയോ, മുസ്ലീമിന്റെ അടിമയോ ആണെങ്കിൽ, ക്രിസ്ത്യാനി ആയി മതം മാറുന്നതോടെ നിങ്ങളുടെ അടിമത്തം അവസാനിക്കും. തീർച്ചയായും, അടിമത്തത്തിൽ നിന്ന് രക്ഷപ്പെടാൻ നിരവധി പേർ ക്രിസ്തുമതം സ്വീകരിച്ചു. ഇങ്ങനെയാണ് ക്രിസ്തുമതം പ്രചരിച്ചത്. കൂടാതെ, അവർ ഒരു സമുദായത്തിന്റെ കിണറോ തടാകമോ പോലുള്ള പൊതുജലാശയത്തിൽ ഒരു കഷണം റൊട്ടിയും ഗോമാംസവും കലർത്തും. ജനങ്ങൾ ഈ വെള്ളം കുടിച്ചു കഴിഞ്ഞാൽ അവർ പറയും, “ഇപ്പോൾ നിങ്ങൾ ഗോമാംസമുള്ള വെള്ളം കുടിച്ചു. അതിനാൽ നിങ്ങൾക്കു ഇനി ഒരിക്കലും ഒരു ഹിന്ദുവാകാനാകില്ല. നിന്റെ ജനങ്ങൾ നിന്നെ സ്വീകരിക്കില്ല. അതുകൊണ്ട് നിനക്ക് ഒരു വഴിയേ ഇനിയുള്ളൂ – ക്രിസ്ത്യാനിയാവുക”.