ചൊവ്വാഴ്‌ച, ഒക്ടോബർ 26, 2021
Home > പ്രഭാഷണ ഭാഗങ്ങൾ > ഗോവയിലെ മതവിചാരണാ സമ്പ്രദായം – അതിന്റെ ഘടന, ഉദ്ദേശ്യം, പ്രവർത്തനം

ഗോവയിലെ മതവിചാരണാ സമ്പ്രദായം – അതിന്റെ ഘടന, ഉദ്ദേശ്യം, പ്രവർത്തനം

എങ്ങിനെയാണ് മതവിചാരണ കോടതി രൂപീകരിക്കപ്പെട്ടത്? മതവിചാരണ കോടതിയിൽ രണ്ട് മതവിചാരണക്കാർ ഉണ്ടായിരുന്നു. ഇരുവർക്കും ഉത്തരവാദിത്വം രാജാവിനോട് മാത്രമായിരുന്നു. അവർ പോർച്ചുഗൽ രാജാവിനാൽ  നിയമിക്കപ്പെട്ടവരായിരുന്നു. ഗോവയിലെ ആർച്ച് ബിഷപ്പുമാരോടു അവർ ഉത്തരം പറയേണ്ടിയിരുന്നില്ല. ഗോവയിലെ ഏറ്റവും ഉയർന്ന, മതാതീത അധികാരിയായ വൈസ്രോയിയോടു പോലും അവർ ഉത്തരം പറയേണ്ടതില്ലായിരുന്നു. അവരെ നിയമിക്കാനുള്ള അവകാശം പോപ്പിനായിരുന്നെങ്കിലും, അവരുടെ നിയന്ത്രണം രാജാവിന് മാത്രമായിരുന്നു.

മതവിചാരണ കോടതിയുടെ ലക്ഷ്യം, മുൻപ് യഹൂദരോ, മുസ്ലീംങ്ങളോ, ഹിന്ദുക്കളോ ആയിരുന്ന, തങ്ങളുടെ പഴയ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന, പുതിയ ക്രിസ്ത്യാനികളെ ശിക്ഷിക്കുക എന്നതായിരുന്നു. തങ്ങളുടെ മുൻവിശ്വാസത്തിന്റെ വഴിയേ പോകാൻ ശ്രമിച്ച പുതുക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമായിരുന്നു മതവിചാരണ കോടതി എന്ന കാര്യം സത്യമാണെങ്കിലും, മതപരിവർത്തനം തടയാൻ ശ്രമിക്കുന്നതോ, അതിനു തുനിഞ്ഞെന്നു സംശയിക്കപ്പെടുന്നതോ ആയ ഒരു ഹിന്ദുവിനെ ശിക്ഷിക്കുവാൻ കോടതിക്ക് അധികാരമുണ്ടായിരുന്നു. ഇപ്രകാരം, തന്റെ പേരക്കുട്ടി ക്രിസ്തീയ നിർദേശങ്ങൾ സ്വീകരിക്കുന്നതിനോട്  താത്പര്യമില്ലാത്ത ഒരു മുത്തച്ഛൻ, പേരക്കുട്ടിയെ ഇന്ത്യൻ മെയിൻലാൻഡിലേക്കു അയച്ചാൽ, ആ മുത്തച്ഛനെ, ഹിന്ദുവായ മുത്തച്ഛനെ മതവിചാരണക്കാർ അറസ്റ്റ് ചെയ്ത് തടവിലാക്കും. അങ്ങിനെയുള്ള ഹിന്ദുക്കളെ കൊല്ലുകയില്ല. പക്ഷേ ക്രിസ്ത്യാനികളും, ക്രിസ്തുമതം സ്വീകരിച്ച ജൂതന്മാരും, കൃസ്തുമതം സ്വീകരിച്ച മുസ്ലീങ്ങളും കൊല്ലപ്പെടാമായിരുന്നു. എന്നാൽ ഈ ആളുകളെ, ഹിന്ദുക്കളെ, മതവിചാരണക്കാർ പീഡിപ്പിച്ചേക്കാം, അവരെ മർദ്ദിക്കാം, അല്ലെങ്കിൽ പോർച്ചുഗീസ് കോളനികളിലേക്ക് അടിമകളായി അയക്കാമായിരുന്നു.

വിചാരണ കോടതിയാൽ പിടികൂടപ്പെടാൻ മാത്രം എന്ത് കുറ്റങ്ങളാണ് ഈ പുതുകൃസ്ത്യാനികൾ ചെയ്തത്? നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവും. അല്ലേ? എന്തെല്ലാമായിരുന്നു ആ വലിയ കുറ്റങ്ങൾ? വിചാരണക്കോടതി പ്രസിദ്ധീകരിച്ച ഒരു രേഖയുണ്ടായിരുന്നു. അതിൽ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൻപ്രകാരം 56 കുറ്റങ്ങൾ ഉണ്ട്. എനിക്ക് അവയെല്ലാം പരാമർശിക്കാനാകില്ല. എന്നാൽ അവയിൽ ചിലത് ഞാൻ വിവരിക്കാം. ആ പട്ടിക വളരെ സമഗ്രമാണ്. വെറ്റില വിതരണം പോലുള്ള കുറ്റകൃത്യങ്ങൾ പോലും അത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവച്ചാൽ, ഏതൊരു മംഗളകരമായ ചടങ്ങിലും ഹിന്ദുക്കൾ വെറ്റിലകൾ വിതരണം ചെയ്യും. എന്നാൽ ക്രിസ്ത്യാനികളായിത്തീർന്ന ഹിന്ദുക്കൾ ഏതെങ്കിലും തരത്തിലുള്ള വെറ്റിലകൾ ഉപയോഗിക്കാൻ പാടില്ല. അവർ അങ്ങനെ ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, വിചാരണക്കോടതി അവരെ അറസ്റ്റ് ചെയ്യും. അവരുടെ മുഴുവൻ ഭൂമിയിൽ എവിടെയെങ്കിലും ഒരു തുളസി ചെടി വളരുന്നത്.., പൂന്തോട്ടത്തിലും വീടിനു പുറത്തും മാത്രമല്ല, മറിച്ച് അവരുടെ പറമ്പിൽ എവിടെയെങ്കിലും ഒരു കാട്ടുതുളസി വളരുന്നുണ്ടെങ്കിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെടും.

വിവാഹവേളയിൽ ഹൈന്ദവർ പാടുന്ന വോവിവോ (Vovivo) എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത ഗാനാലപനം, വരന്റേയും വധുവിന്റേയും ശരീരത്തിൽ മഞ്ഞൾ, തേങ്ങാപ്പാൽ എന്നിവ പുരട്ടുന്ന ചടങ്ങ്,  ഇന്നും ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ള കുട്ടി ജനിച്ചശേഷമുള്ള ആറാം ദിവസത്തെ ചടങ്ങുകൾ.., അന്ന് വിധി ദേവത വന്ന് കുട്ടികളുടെ ഭാവി നിർണയിക്കും എന്നാണ് വിശ്വാസം. അതിനാൽ, ഒരു നവജാതശിശു ജനിച്ചു കഴിഞ്ഞാൽ ജനങ്ങൾ ജാഗ്രത പാലിക്കാറുണ്ട്. ശിശു ജനിച്ചതിന്റെ ആറാം ദിവസം ഉറക്കമിളക്കുന്നവർ അറസ്റ്റ് ചെയ്യപ്പെടും. മരിച്ചുപോയ പൂർവ്വികരുടെ ഓർമ്മയിൽ സദ്യ നടത്തുന്നത് (ശ്രാദ്ധം), വീടിന്റെ നിലവും ചുമരുകളും മിനുക്കാൻ  ചാണകം ഉപയോഗിക്കുന്നത്, ഉപ്പ് ചേർക്കാതെ അരി പാകം ചെയ്യുന്നത്,  ആഴ്ചയിൽ വിശേഷദിവസങ്ങളിലോ ഗ്രഹണ സമയങ്ങളിലോ ഉപവാസം അനുഷ്ഠിക്കുന്നത്, പരസ്യമോ രഹസ്യമോ ആയി പുരുഷന്മാർ മുണ്ട് ധരിക്കുന്നത്, സാരി, മുണ്ട് പോലുള്ള ഹൈന്ദവ വേഷങ്ങൾ ധരിച്ച് ക്രിസ്ത്യൻ ആഘോഷങ്ങളിലും ഘോഷയാത്രയിലും പങ്കെടുക്കുന്നത്, നെറ്റിയിൽ പൊട്ടോ ചന്ദനമോ തൊടുന്നത്, മഞ്ജീര ഉൾപ്പെടെയുള്ള ഹൈന്ദവ സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നത്, ഷിഗ്മോ പോലുള്ള പരമ്പരാഗത കൊയ്ത്തുത്സവങ്ങൾ ആഘോഷിക്കുന്നത്., ഇവയെല്ലാം വലിയ കുറ്റങ്ങളായി കണക്കാക്കുകയും, ഈ കുറ്റകൃത്യങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ പേരിൽ പോലും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്യാം.

മതനിന്ദയിലേക്ക് അധ:പതിച്ചിരിക്കുന്ന ക്രിസ്ത്യാനികളെ   അപലപിക്കാൻ സാക്ഷികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു. മതനിന്ദ തെളിയിക്കാൻ സാക്ഷികൾക്ക് ഒരു തെളിവും ആവശ്യമായിരുന്നില്ല. നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ, നിങ്ങൾക്ക് വിചാരണക്കോടതിയിൽ പോയി അയാൾ വിഗ്രഹങ്ങളെ വന്ദിക്കുന്നെന്നോ മറ്റോ പറയാം. അപ്പോൾ മതവിചാരണക്കോടതി അയാളെ പിടികൂടും. ഏതൊരാൾക്കും ഒരു പുതുകൃസ്ത്യാനി ഇവയിൽ ഏതെങ്കിലുമൊരു കുറ്റം ചെയ്യുന്നതായി വിവരം അറിയിക്കാൻ സാധിക്കും. സാക്ഷികൾക്കു അവരുടെ അരോപണം തെളിയിക്കേണ്ട ഒരു തെളിവും ഹാജരാക്കേണ്ടതില്ല. ഫലത്തിൽ, ആർക്കും ആരുടെ മേലിലും കുറ്റം ആരോപിക്കാം. പിന്നെ വിചാരക്കോടതി അയാളെ പിടികൂടി കുടുംബത്തിൽ നിന്നും വേർപെടുത്തും. അവർ ആദ്യം തന്നെ ചെയ്യുക കുറ്റാരോപിതന്റെ സ്വത്തുക്കൾ പിടിച്ചെടുക്കുകയാണ്. സ്വത്തിന്റെ ഒരു ഭാഗം, ആ വ്യക്തിയെ ചൂണ്ടിക്കാണിച്ച സാക്ഷിയിലേക്ക് പോകുന്നു. മറ്റൊരു ഭാഗം രാജാവിലേക്കും.

കുറ്റസമ്മതം ലഭിക്കുന്നതിനു മതവിചാരണ കോടതിയിൽ കൊടിയപീഡനം നടന്നിരുന്നു. പ്രധാനമായും രണ്ട് തരത്തിലുള്ള പീഢനങ്ങളാണ് നടന്നിരുന്നത്. ഒന്നാമത്, കപ്പി ഉപയോഗിച്ചുള്ള പീഢനമാണ്. ഇതിൽ പീഢിതനെ, കാലിൽ ചേർത്തിട്ടുള്ള ഭാരത്തോടൊപ്പം വായുവിൽ തൂക്കിയിടും. കുറ്റം സമ്മതിക്കുന്നതു വരെ കാലിലെ ഭാരം ഒന്നിനൊന്ന് കൂട്ടും.

രണ്ടാമത്തേത്, ജലപീഡനം ആയിരുന്നു. അതിൽ പീഢിതനെ ഒരു വാതിലിലോ, വക്രമായ ചവിട്ടുപടിയിലോ കിടത്തും. പീഢിതന്റെ ശിരസ്സ് ശരീരത്തേക്കാൾ താഴ്ന്ന നിലയിലായിരിക്കും. കഴുത്തിനു ചുറ്റുമുള്ള ഇരുമ്പ് വളയം പീഢിതന്റെ ശിരസ്സിനെ ചലനരഹിതമായി നിർത്തും. മുറുക്കമുള്ള ഞാണുകളാൽ കഴുത്ത് വലയം ചെയ്യപ്പെട്ടിരിക്കും. ഒരു ഇരുമ്പ് ശൂലത്താൽ വായ ബലമായി തുറന്നു പിടിപ്പിച്ചിട്ടുണ്ടാകും. തുടർന്ന്, പീഢിതനെ ശ്വാസം മുട്ടിച്ച് അവശനാക്കാൻ വേണ്ടി, വായിലും മൂക്കിലും വെള്ളമൊഴിക്കും. പീഢിതൻ കുറ്റം സമ്മതിക്കുന്നത് വരെ പലതവണ ഇത് ആവർത്തിച്ചിരുന്നു. കക്ഷത്തിൽ മെഴുക് ഒഴിക്കുക, കാലിൽ മർദ്ദിക്കുക, തുടങ്ങിയ മറ്റു പീഡനങ്ങളും ഉണ്ടായിരുന്നു. നിങ്ങൾ തന്നെ ഇതിനെയെല്ലാം നാമകരണം ചെയ്യുക. എല്ലാം അവിടെ ഉണ്ടായിരുന്നു. സ്ത്രീകൾ കുറേക്കൂടി മോശപ്പെട്ട പീഡനങ്ങൾക്ക് വിധേയമാക്കപ്പെട്ടിരുന്നു. അവ എപ്രകാരമായിരുന്നെന്ന് നിങ്ങൾക്കു ഊഹിക്കാവുന്നതാണ്.

മതവിചാരണക്കാർ തങ്ങളുടെ ഇംഗിതങ്ങൾക്കു വഴങ്ങാത്ത സ്ത്രീകളെ ജയിലിൽ തടവിലിട്ടു പീഢിപ്പിക്കുകയും, പിന്നീട് മതനിന്ദാ കുറ്റം ചുമത്തി ചുട്ടുകൊല്ലാൻ ഉത്തരവിടുകയും ചെയ്തിരുന്നതായി അവേരയിലെ (പോർച്ചുഗീസ്) ആർച്ച്ബിഷപ്പ് ഒരു പ്രസംഗത്തിൽ പരാമർശിച്ചിട്ടുണ്ട്. ഏറ്റവും ക്രൂരമായ പീഢനം, അവസാനത്തെ പീഢനം, ‘അഗ്നി വിചാരണ’ (Trial by fire) എന്നറിയപ്പെടുന്ന ഓട്ടോ ഡാ ഫേ (Auto Da Fe) ആയിരുന്നു. പൊതുജനമധ്യത്തിൽ വച്ച് ജീവനോടെ ചുട്ടുകൊല്ലുന്നതായിരുന്നു അത്. വർഷത്തിൽ ഒന്നോ, രണ്ട് വർഷത്തിൽ ഒരിക്കലോ നടക്കുന്ന ഈ വിചാരണയിൽ കുറ്റസമ്മതം നടത്താത്തവരെയും, മതനിന്ദ ആരോപിക്കപ്പെട്ടവരെയും ഒരു കുറ്റിയിൽ കെട്ടിയിട്ടു തീവച്ചു കൊല്ലുമായിരുന്നു.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: