വ്യാഴാഴ്‌ച, ഡിസംബർ 13, 2018
Home > പ്രഭാഷണ ഭാഗങ്ങൾ > 1800-ലെ ഭാരതീയ വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് റിപ്പോർട്ടുകൾ

1800-ലെ ഭാരതീയ വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് റിപ്പോർട്ടുകൾ

മറ്റൊരു കാര്യത്തിനായി ലണ്ടനിൽ പോയ ധർമപാൽ അവിടത്തെ വായനശാലയിൽ ധാരാളം സമയം ചിലവഴിച്ചു. അപ്പോൾ വളരെ പ്രധാനപ്പെട്ട ചില ആർക്കൈവ് രേഖകൾ അദ്ദേഹം കണ്ടു. ഭാരതത്തിന്റെ തനത് വിദ്യാഭ്യാസ വ്യവസ്ഥയെ കുറിച്ചുള്ള ബ്രിട്ടീഷ് സർക്കാരിന്റെ സർവേകളായിരുന്നു അവ. ബ്രിട്ടീഷുകാർ പഠനം നടത്തിയത് വളരെ വ്യവസ്ഥാപിതമായ രീതിയിലായിരുന്നു. അവർ ആദ്യം അറിയാൻ ശ്രമിച്ചത്, ഭാരതത്തിൽ വിദ്യാഭ്യാസത്തിന്റെ അളവ് എത്രത്തോളം ഉണ്ടെന്നു അറിയാനായിരുന്നു. അതിനു ബംഗാൾ, പഞ്ചാബ്, മദ്രാസ് തുടങ്ങി പല സ്ഥലങ്ങളിലും അവർ വിവിധ സർവേകൾ നടത്തി.

അവർ എന്തു കണ്ടുപിടിചു? എല്ലാ ഗ്രാമങ്ങളിലും ഒരു പാഠശാല ഉണ്ടെന്നും, ബീഹാർ ബംഗാൾ സംസ്ഥാനങ്ങളിൽ മാത്രം ഒരു ലക്ഷത്തിൽ പരം ‘ചല്ല’കൾ ഉണ്ടെന്നു അവർ മനസിലാക്കി. ഇതു വളരെ വിസ്മയകരമാണ്. അവിടെ എന്തൊക്കെ പഠിപ്പിച്ചിരുന്നു? വായന, എഴുത്ത്, ഇതിഹാസം, രാമായണം , മഹാഭാരതം, ഗീത, അങ്കഗണിതം തുടങ്ങിയ വിഷയങ്ങൾ നിർബന്ധമായി പഠിപ്പിച്ചിരുന്നു, എന്നു മാത്രമല്ല സമൂഹത്തിൽ സാക്ഷരത നല്ല തോതിൽ  ഉണ്ടായിരുന്നു. കുറച്ചു നിരക്ഷരരേ ഉണ്ടായിരുന്നുള്ളൂ. തമിഴർ തമിഴും തെലുങ്കർ തെലുങ്കും പ്രത്യേകമായി പഠിച്ചിരുന്നു. അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും, വിശിഷ്ടമായ പഠനപദ്ധതികളും, നല്ല ശതമാനം ഹാജറും അന്നുണ്ടായിരുന്നു. ഇതെല്ലാം മേൽപറഞ്ഞ സർവേകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു പ്രത്യേകത, ഇതാകട്ടെ സ്റ്റീരിയോടൈപ്പുകൾക്കു വിരുദ്ധവും, നിരവധി പാഠശാലകളിൽ ശൂദ്രവിഭാഗത്തിലെ കുട്ടികളായിരുന്നു ഭൂരിപക്ഷം, ബ്രാഹ്മണരേക്കാളൂം. ചില പാഠശാലകളിൽ 70ഉം 50ഉം ശതമാനത്തോളം വിദ്യാർഥികൾ ശുദ്രരായിരുന്നു. കേരളത്തിലെ പാഠശാലകളിൽ ധാരാളം പെൺകുട്ടികളും പഠിച്ചിരുന്നു. ആയതിനാൽ ഇസ്ലാമിക ആക്രമണത്തിൽ സർവകലാശാലകൾ നശിച്ചു പോയിരുന്നെങ്കിലും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ വലിയ തോതിൽ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് സർവേകൾ രേഖപ്പെടുത്തുന്നു.

Leave a Reply

%d bloggers like this: