ബുധനാഴ്‌ച, ഒക്ടോബർ 20, 2021
Home > ഇസ്ലാമിക അധിനിവേശങ്ങൾ > എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ബൃഹത്തായ ക്ഷേത്രങ്ങൾ ഇല്ലാത്തത് ?

എന്തുകൊണ്ടാണ് വടക്കേ ഇന്ത്യയിൽ ബൃഹത്തായ ക്ഷേത്രങ്ങൾ ഇല്ലാത്തത് ?

ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഷോൺ ലോൺടൈസ് ഇൻറ അഭിപ്രായത്തിൽ നമ്മെ ചൂഴ്ന്നു നിൽക്കുന്ന ഓർമ്മകളാണ് നമ്മളെ നിർവചിക്കുന്നത്. മതവിശ്വാസങ്ങളുടെ ഒരു അടിസ്ഥാനതത്വം ആണിത്. മിലൻ കുന്ദേരയുടെ അഭിപ്രായത്തിൽ അധികാരസ്ഥാപനങ്ങളുടെ നേരെയുള്ള സമരങ്ങൾ മറവിക്കെതിരെയുള്ള ഓർമ്മകളുടെ പ്രതിരോധമാണ്. വളരെ ശക്തമായ വാക്കുകളാണിത്. ഓർമ്മകൾ ആണ് നമ്മളെ മറവിയിൽ നിന്നും സംരക്ഷിക്കുന്നത്, ഓർമ്മകൾക്ക് മരണമില്ല, അതാണ് അവയുടെ സൗന്ദര്യവും. ഞാൻ എൻറെ മക്കളോട് ഇതിനെപ്പറ്റി സംസാരിക്കണം എന്നില്ല, ഞാൻ പറയാൻ ഉദ്ദേശിച്ചത് അവർ സ്വയം മനസ്സിലാക്കി മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കും, അതായത് ഓർമ്മകൾ നിശബ്ദമായി കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഇത് നിങ്ങൾക്കെല്ലാം പരിചിതമായ അനുഭവമായിരിക്കും അല്ലേ? എനിക്ക് ഒരു കഥ പറയുവാനുണ്ട് അതിലൂടെയാണ് ഞാൻ ആദ്യമായി ദുരന്തം എന്താണെന്ന് മനസ്സിലാക്കുന്നത്. എൻറെ അച്ഛൻ പഠിപ്പിച്ചിരുന്നത് അടുത്തുള്ള ബംഗാളി റസീന സ്കൂളിൽ. ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ അവിടെ പോയി കളിക്കുകയും പണ്ഡിറ്റ് കയ്യിൽ നിന്ന് പ്രസാദം വാങ്ങി കഴിക്കുകയും ചെയ്തിരുന്നു, രാജ്യത്താകമാനമുള്ള മറ്റു കുട്ടികളെ പോലെ തന്നെ. ഞങ്ങൾ പോകുന്നു, കളിക്കുന്നു, പ്രസാദം വാങ്ങിക്കഴിക്കുന്നു, തിരിച്ചു പോരുന്നു. സ്കൂളിൻറെ ഓരോ മുക്കും മൂലയും ഞങ്ങൾക്ക് പരിചിതമായിരുന്നു.
              ഒരിക്കൽ ഞാൻ അവിടെ വെള്ളക്കാരായ ദമ്പതിമാർ അവരുടെ ഗൈഡും ആയി കലഹിക്കുന്നത് കണ്ടു. ഗൈഡ് പറഞ്ഞുകൊണ്ടിരുന്നത് ഇതാണ് ഈ ഭാഗത്തുള്ള ഏറ്റവും വലുതും മനോഹരമായ ക്ഷേത്രം എന്നാണ്. പക്ഷേ അവർ സമ്മതിച്ചു കൊടുക്കാൻ തയാറായിരുന്നില്ല അവർ അവരുടെ ഗൈഡ് പുസ്തകം നോക്കിക്കൊണ്ട് ഈ ക്ഷേത്രം വളരെ പുതിയതാണെന്ന് 1939 പണിതത് ആണെന്നും പറഞ്ഞുകൊണ്ടിരുന്നു. അവർ തങ്ങൾക്ക് ദക്ഷിണേന്ത്യയിൽ കണ്ടതു പോലെയുള്ള പുരാതനവും, മഹത്തരവുമായ ക്ഷേത്രങ്ങൾ കാണാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഗൈഡ് പറഞ്ഞു അങ്ങനെയുള്ള ക്ഷേത്രങ്ങൾ ഇവിടെയില്ല ആകെയുള്ളത് ഒരു യോഗമായ ക്ഷേത്രമാണ് അത് ചെറുതാണ് എന്നും. വെള്ളക്കാർ പറഞ്ഞത് ദില്ലി ഒരു ഹിന്ദു നഗരം ആണല്ലോ എന്തുകൊണ്ടാണ് പുരാതനമായ ക്ഷേത്രങ്ങളും ഇല്ലാത്തത്. ഞങ്ങൾ നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾ കണ്ടല്ലോ ഉദാഹരണത്തിന് ജുമാമസ്ജിദിന് 300 വർഷത്തെ പഴക്കം സുമേറി മസ്ജിദ്, അങ്ങനെ പലതും. പുരാതന ക്ഷേത്രങ്ങൾ ഒന്നും കാണാനില്ല മധ്യകാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ടത്. അതിൻറെ അർത്ഥം എന്താണ് ഹിന്ദുക്കൾ മധ്യകാലഘട്ടത്തിൽ ക്ഷേത്രങ്ങൾ ഒന്നും പണിതില്ല എന്നാണോ? ഗൈഡ് പറഞ്ഞു ശരിയാണ് ആയിരിക്കാം. നൂറ്റാണ്ടുകൾ ആയി ഞങ്ങൾ മഹാക്ഷേത്രങ്ങൾ നിർമ്മിച്ച വരുന്നില്ല. നിയമം ഉണ്ടായിരുന്നത് ക്ഷേത്രത്തിൻറെ ഗോപുരങ്ങൾ മുകളിൽ കാണപ്പെടാൻ പാടില്ലായിരുന്നു. ഇപ്പോൾ അവർ ചോദിച്ചത് നിങ്ങൾ നിങ്ങളുടെ നാട്ടിൽ തന്നെ രണ്ടാംതരം പൗരന്മാരായി ഇരുന്നു അല്ലേ, എന്തൊരു അനുഭവമായിരുന്നു അത്? ആരാണ് ഈ ചോദ്യം ചോദിച്ചത് എന്ന ഓർമ്മ വരുന്നില്ല പുരുഷനോ സ്ത്രീയോ എന്ന്. നിങ്ങൾ പുറത്തു പോകുമ്പോൾ മറ്റുള്ളവരുടെ പ്രൗഢമായ ആരാധനാലയങ്ങൾ കാണുമ്പോൾ നിങ്ങൾക ലജ്ജ തോന്നിയിരുന്നില്ല എങ്ങനെ സഹിച്ചു അത് അന്നത്തെ ആളുകൾ? ഗൈഡിന് ഉത്തരമില്ലായിരുന്നു, ദമ്പതികൾ തിരിച്ചുപോയി. എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശരിയായി ഓർക്കുന്നില്ല, എന്തായാലും അവർ എഴുന്നേറ്റു, സ്ഥലംവിടുകയും ചെയ്തു. ഇത് ഞാൻ പിന്നീട് എൻറെ അച്ഛനുമായി ചർച്ച ചെയ്യുകയുണ്ടായി.
        അധ്യാപകനായ എൻറെ അച്ഛൻ പറഞ്ഞത് ഇത്തരം കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ല എന്നാണ്. ഈ വിഷയത്തിൽ കൂടുതൽ സംസാരം വേണ്ട. ഞാൻ ചോദിച്ചു, “അച്ഛാ അതിൻറെ അർത്ഥം ഏതാണ്ട് 800 -900 വർഷങ്ങളോളം നമ്മൾ ഒരു മഹാക്ഷേത്രങ്ങളും പണിതില്ല എന്നാണോ പണിയാൻ നമ്മൾ ഭയപ്പെട്ടിരുന്നു എന്നോ പണിതാൽ അതിൻറെ പ്രത്യാഘാതങ്ങൾ..” അച്ഛൻ പറഞ്ഞു,”അതെ, ഒരുപക്ഷേ…ഇതിനെക്കുറിച്ച് ഇനി സംസാരിക്കേണ്ട, നീ ആരുമായും ചർച്ച ചെയ്യാനും പോകണ്ട”.  ഞാനും ആ വിഷയം ഉപേക്ഷിച്ചു. പക്ഷേ നമ്മൾ ഇപ്പോഴും ആരെയാണ് ഭയക്കുന്നത്? എന്തിനാണ് ഭയക്കുന്നത്? വളർന്നപ്പോൾ ഇത് എനിക്ക് ഒരു സമസ്യ ആയി മാറി.ഈ വിഷയത്തെപ്പറ്റി ഞാൻ എൻറെ ഒരു സുഹൃത്ത്, അദ്ദേഹം ഒരു പ്രൊഫസർ ആണ് ആയി സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇന്ന് ദേശീയതയുടെ വളർച്ച കൊണ്ടാണ് നമുക്ക് ഇത് ചർച്ച ചെയ്യാൻ സാധിക്കുന്നത്.
             അടുത്തയിടെ പണിത ഒരു മഹാക്ഷേത്രത്തിലെ ശില്പി പണി തീർന്നു കഴിഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞ് തായി കേട്ടിരുന്നു. അതായത് നൂറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടുമൊരു മഹാക്ഷേത്രം പൂർത്തീകരിക്കാൻ സാധിക്കുന്നത് എന്നുള്ള ബോധം വന്നതുകൊണ്ടുള്ള ആഹ്ലാദ അശ്രുക്കൾ.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: