ബുധനാഴ്‌ച, ജനുവരി 29, 2020
Home > കമ്മ്യൂണിസ്റ്റ് വഞ്ചനകൾ > ശബരിമലയിൽ ഹൈന്ദവർ തീർത്ത പ്രതിരോധം: ഒരു മനശാസ്ത്ര വിശകലനം

ശബരിമലയിൽ ഹൈന്ദവർ തീർത്ത പ്രതിരോധം: ഒരു മനശാസ്ത്ര വിശകലനം

ഞാൻ ഇന്ന് ശബരിമല പ്രക്ഷോഭത്തെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. ഒരു മനഃശാസ്ത്രജ്ഞൻ എന്ന നിലയിൽ എന്നെ ഏറ്റവും  അത്ഭുതപ്പെടുത്തിയ ഒരു ഒരു കാര്യം ഹിന്ദുക്കൾ ആദ്യമായി ഒരുമിച്ച് നിന്ന് അവരുടെ അമ്പലം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ ഇറങ്ങിയതാണ്. ഒരുപക്ഷേ നമ്മുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടുള്ള ഒരു സംഭവം ആയിരിക്കാം ഇത്. ഹിന്ദുക്കളുടെ അടിച്ചമർത്തപ്പെട്ട വികാരങ്ങളും അമർഷവും ഒരു പ്രസ്ഥാനമായി രൂപപ്പെട്ടിരിക്കുന്നു. എനിക്ക് തോന്നുന്നത് ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒരു നാഴികക്കല്ലായിരിക്കും എന്നാണ്. ഈ ശബരിമല പ്രക്ഷോഭത്തെ നമുക്കൊന്ന് മനശാസ്ത്രപരമായി അപഗ്രഥിക്കാം. ഒരു സംഭവത്തോട് നമുക്ക് വിമുഖത വരുന്നത് അതിൽ ഒരു വേർപിരിയൽ ഉണ്ടാകുമ്പോഴാണ്. വ്യക്തിഗതമായി ചിന്തിച്ചാൽ നമുക്ക് വേർപിരിയൽ ഇഷ്ടമല്ല. പക്ഷേ സമൂഹത്തിൻറെ കാര്യം എങ്ങനെയാണ് സമൂഹം എങ്ങനെയാണ് ഉരുത്തിരിയുന്നു. നമ്മൾ ഒരു സമൂഹമായി മാറുന്നത് ചെറിയ ചെറിയ കൂട്ടായ്മകൾ ഒത്തൊരുമിക്കാം പോഴാണ്. ബെനഡിക്ട് ആൻഡേഴ്സൺ എന്ന മനഃശാസ്ത്രജ്ഞൻ പുസ്തകം വായിച്ചിട്ടുള്ളവർക്കറിയാം നമ്മൾ ഒരുമിച്ചു ചേരുന്നു പരസ്പരം അടുക്കുന്നു അതിനുശേഷം വേർപാടിനെ ഒരു ഘട്ടം വന്നുചേരുന്നു.ലോകത്തുള്ള എല്ലാ വേർപാടുകളും അടിച്ചേൽപ്പിക്കപ്പെടുന്നതാണ് താല്പര്യപ്പെട്ടു വരുന്നതല്ല, അതും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ കാണാം 99% വേർപാടുകളും അപ്രതീക്ഷിതമായി, ഒരു മുന്നറിയിപ്പുമില്ലാതെ സംഭവിക്കുന്നു. ഇതുതന്നെയാണ് ഇപ്പോൾ ശബരിമലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
                500 വർഷമായി നിലവിലുള്ള ഒരു സംസ്കാരത്തിൽ നിന്നും ഹിന്ദു അപ്രതീക്ഷിതമായി പറിച്ചുനീക്കി പെട്ടിരിക്കുന്നു. ഇത് ബലപ്രയോഗത്തിലൂടെ സംഭവിച്ചതാണ്. ഈ നടപടിയുടെ ശരിതെറ്റുകളിലേക്ക് കടക്കാതെ എനിക്ക് പറയാൻ സാധിക്കും ഇത് വളരെ അപ്രതീക്ഷിതവും ഒരു മുന്നറിയിപ്പുമില്ലാതെ ബലപ്രയോഗത്തിലൂടെ സംഭവിച്ചതാണ്. ആരുടെയും താൽപര്യപ്രകാരം അല്ല, ആർക്കും വേണ്ടിയുമല്ല. ഈ വേർപാടിനെ ആണ് നമ്മൾ മനശാസ്ത്രത്തിൽ ദുഃഖം എന്ന് വിശേഷിപ്പിക്കുന്നത്. എന്നും വേർപാടുമൂലം ദുഃഖിക്കാനിടവരും. ഇതാണ് നമുക്ക് ഒരു സമൂഹമായി ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ പറിച്ച് എറിയ പെട്ടിരിക്കുന്നു. ഹിന്ദു വളരെക്കാലത്തേക്കു വലിയ പറിച്ചുനടൽകൾക്ക് വിധേയനായ വനാണ്, നമ്മുടെ ക്ഷേത്രം ങ്ങളിൽനിന്ന്, നമ്മുടെ പുണ്യ ഭൂമിയിൽ നിന്ന്, നമ്മുടെ സംസ്കാരത്തിൽ നിന്ന്, എന്തിന് നമ്മുടെ പാഠശാലകളിൽ നിന്നുവരെ. നമ്മുടെ ഭാരതീയ സംസ്കാരം അനുസരിച്ച് നാം നടത്തിക്കൊണ്ടിരുന്ന നമ്മുടെ ഗുരുകുലങ്ങൾ ബ്രിട്ടീഷുകാർ നിർത്തലാക്കുകയും ഇനി നിങ്ങൾ ഞങ്ങൾ സ്ഥാപിക്കുന്ന സ്കൂളുകളിൽ പഠിച്ചാൽ മതി എന്ന ഉത്തരവിടുകയും ചെയ്തു. അങ്ങനെ നമ്മൾ ഒന്നിനുപുറകെ ഒന്നായി ഓരോരു വേർപാടുകൾ ക്ക് വിധേയരായിക്കൊണ്ടിരിന്നു, പക്ഷേ നമ്മൾ ഒരിക്കലും ദുഃഖിച്ച് ഇരുന്നില്ല. ഹിന്ദു അവൻറെ അമർഷം എല്ലാം ഉള്ളിലടക്കി മുന്നോട്ടു പോയി കൊണ്ടിരുന്നു. ഇപ്പോൾ ഇത് പുറത്തുവരാൻ കാരണം ഉയർന്നുവരുന്ന ദേശീയതയാണ്. ഈ ദേശീയ വികാരം സമൂഹത്തിൽ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്നു.
           ഇനി അടുത്തത് ദുഃഖത്തിന് വിവിധഘട്ടങ്ങളെ നോക്കാം. ചുരുക്കത്തിൽ പറയാം ദുഃഖത്തിന് ആദ്യഘട്ടം അതിൻറെ നിരാകരണമാണ്. നിരാകരണം എന്താണെന്ന് നമുക്കെല്ലാം അറിയാം. ഒരു ദുരന്ത വാർത്ത അറിഞ്ഞു കഴിഞ്ഞാൽ നമ്മുടെ ആദ്യപ്രതികരണം, ഇത് സത്യം ആകാൻ വഴിയില്ല അങ്ങനെ സംഭവിക്കാൻ പാടില്ല എന്നാണ്. ഈ നിരാകരണം അതിലൂടെ നമ്മൾ സ്വയം പ്രതിരോധിക്കുന്നു, അതിനുശേഷം അമർഷം ഉടലെടുക്കുന്നു ദുഃഖവും. നമ്മുടെ ഹിന്ദുസമൂഹത്തെ എടുത്താൽ നമ്മുടെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ട പ്പഴും പുണ്യസ്ഥലങ്ങൾ മലിനീകരണ പെട്ടപ്പോൾ നമുക്ക് പ്രതികരിക്കാൻ സാധിച്ചില്ല, നമ്മള് ഉള്ളിലൊതുക്കി. ഉദാഹരണത്തിന് ഔറംഗസീബ് നിൻറെ ഭരണകാലഘട്ടത്തിൽ നമുക്ക് പ്രതികരിക്കാൻ സാധിക്കുമായിരുന്നില്ല, ശരിയല്ലേ. അപ്പോൾ ഈ ദുഃഖത്തിൽ എന്ത് സംഭവിച്ചു നമ്മൾ അത് ഉൾക്കൊണ്ടു, അടിച്ചമർത്തി സഹിച്ചു. നമ്മൾ സ്വയം ഉൾവലിഞ്ഞു കൊണ്ട് അതിനെ എങ്ങിനെയോ ന്യായീകരിച്ചു. നമ്മൾ നമ്മുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സ്വന്തം ഗൃഹത്തിന്ടെ ചുവരുകൾക്കുള്ളിൽ ഒതുക്കി, അങ്ങനെ ആശ്വസിച്ചു. അതിലേക്ക് വിശദമായി ഞാൻ പിന്നീട് വരാം. അങ്ങിനെ നമുക്ക് ദുഃഖത്തിന് പല ഘട്ടങ്ങൾ എല്ലാം അങ്ങിനെയേ ഉപേക്ഷിക്കേണ്ടിവന്നു, കോപം, ദുഃഖം, ഭയം എന്നിവയെല്ലാം. പക്ഷേ, ബലപ്രയോഗവും വേർപാടുകളും വീണ്ടും സംഭവിക്കുമ്പോൾ ഇതെല്ലാം പുനർ ആവർത്തിക്കപ്പെടുന്നു, ദുഃഖം, പ്രതിഷേധം,  അമർഷം. ഇതാണ് ഇപ്പോൾ നമ്മൾ ശബരിമലയിൽ കണ്ടുകൊണ്ടിരിക്കുന്നത്.

Leave a Reply

%d bloggers like this: