വെള്ളിയാഴ്‌ച, ഒക്ടോബർ 22, 2021
Home > പ്രഭാഷണ ഭാഗങ്ങൾ > ഭാരതത്തിൻറെ ഭരണഘടന ശില്പി ആരാണ് ?

ഭാരതത്തിൻറെ ഭരണഘടന ശില്പി ആരാണ് ?

ബ്രിട്ടീഷ് ഇന്ത്യ ആക്ട് അന്നുണ്ടായിരുന്നു അതിലെ കോഡ് പ്രകാരം നമുക്കൊരു ഭരണഘടന ഉണ്ടായിരുന്നു അങ്ങനെ 1950 ഇൽ നമ്മൾ ഒരു റിപ്പബ്ലിക്കായി അതോടെ ആ ഭരണഘടനയും അംഗീകരിക്കപ്പെട്ടു.

ഇനി നമുക്ക് നമ്മുടെ ഭരണഘടനയുടെ ചരിത്രത്തിലേക്ക് വരാം. ആരാണ് ഈ ഭരണഘടന എഴുതി ഉണ്ടാക്കിയത്. പൊതുവെയുള്ള ധാരണ ഏതു കുട്ടിയോട് ചോദിച്ചാലും പറയും, അംബേദ്കർ ആണ് ഭരണഘടന എഴുതിയത് എന്ന്. അംബേദ്കർ ആയിരുന്നു ഭരണഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ. പക്ഷേ ഈ ഭഗീരഥ കർമ്മത്തിന് സിംഹഭാഗവും ചെയ്തത് മറ്റൊരാൾ ആയിരുന്നു അദ്ദേഹത്തിൻറെ പേര് നമുക്ക് അടുത്തിടെ വരെ അറിയാൻ പാടില്ലായിരുന്നു അദ്ദേഹത്തിൻറെ പേരാണ് സർ ബെനഗൾ നർസിംങ് റാവു. ഇദ്ദേഹമാണ് നമ്മുടെ ഭരണഘടന ശരിക്കും എഴുതിയുണ്ടാക്കിയത്.

ഇദ്ദേഹം ആരായിരുന്നു? അദ്ദേഹം ഇന്ത്യ ഗവൺമെൻറ് സർവീസിൽ വളരെ കാലമുണ്ടായിരുന്നു, ഐസിഎസ്സും ഉണ്ടായിരുന്നു. ഇദ്ദേഹമാണ് ഭരണഘടനയുടെ മുഴുവൻ എഴുത്തും പൂർത്തീകരിച്ചത്. ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയ്തതോ? അവിടെ കുറച്ചു മാറ്റങ്ങൾ, ചെറിയ പരാമർശങ്ങൾ അത്രമാത്രം. ഇതു കൂടാതെ ഒരു കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി ഉണ്ടായിരുന്നു. പക്ഷേ എഴുത്ത് പൂർത്തിയാക്കിയതിന് അവകാശം അദ്ദേഹത്തിനു മാത്രം. അദ്ദേഹം ആരായിരുന്നു? അദ്ദേഹം ഇന്ത്യ ഗവൺമെൻറിൻറെ ഒരു ഐ സി എസ് ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന് പിന്നീട് ആദരം ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന് ബ്രിട്ടീഷ് ഗവൺമെൻറിൻറെ പുരസ്കാരമായ നൈറ്റ്ഡ് ലഭിക്കുകയും ചെയ്തു. ആർക്കാണ് ഈ നൈറ്റ്ഡ് കൊടുത്തു വന്നിരുന്നത്? ബ്രിട്ടീഷ് ഗവൺമെൻറിൻറെ ഏറ്റവും വേണ്ടപ്പെട്ട ജീവനക്കാർക്ക് മാത്രം.

അദ്ദേഹം 1946-ൽ ഭരണഘടന ഉപദേശകനായിരുന്നു പിന്നീട് 1948-ൽ ഭരണഘടന എഴുതാനുള്ള ചുമതലയും ലഭിച്ചിരുന്നു. അദ്ദേഹം അതിനുവേണ്ടി അമേരിക്ക പോലുള്ള പല രാജ്യങ്ങളും സന്ദർശിച്ചു. അവരുടെ ഭരണഘടനകൾ പഠിച്ചു. 1948-ൽ ഭരണഘടനയുടെ ആദ്യ പതിപ്പ് പുറത്തിറക്കുകയും ചെയ്തു. അദ്ദേഹമാണ് നമ്മുടെ ഭരണഘടനയുടെ ഉപജ്ഞാതാവ് എന്നുള്ളത് യാതൊരു സംശയവുമില്ല. മറ്റുള്ളവർ ചെറിയ നിർദ്ദേശങ്ങളും മാറ്റങ്ങളും നിർദ്ദേശിച്ചു എന്ന് മാത്രം.

ഇനി അദ്ദേഹം എന്താണ് മാനദണ്ഡമായി ഉപയോഗിച്ചതെന്നു നമുക്ക് പരിശോധിക്കാം. 1935 പാസാക്കിയ ബ്രിട്ടീഷ് ഇന്ത്യ ആക്ട് ആണ് അദ്ദേഹം മാനദണ്ഡം ആക്കിയത്. ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഏറ്റവും വലിയ നിയമനിർമാണം ആയിരുന്നു 1935 ലെ ബ്രിട്ടീഷ് ഇന്ത്യ ആക്ട്. ഏതാണ്ട് 4000 പേജുകളുള്ള ഈ ബൃഹത്തായ നിയമം ഏതാണ്ട് ഇന്ത്യയെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യ പോലെയുള്ള ഒരു ബൃഹത്തായ രാജ്യത്തെ ഭരിക്കണമെങ്കിൽ ഈ നാടിനെ പറ്റി ഉള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുന്ന ഒരു ബൃഹത്തായ നിയമനിർമാണം തന്നെ വേണ്ടിവരും. അതാണ് ബ്രിട്ടീഷ് ഇന്ത്യ ആക്ട് 1935.

ഇനി നമ്മൾ ഇതിനെ ഭരണഘടനയുമായി താരതമ്യപ്പെടുത്തി നോക്കിയാൽ… അമേരിക്കൻ ഭരണഘടന വളരെ ചെറുതാണ് വളരെ ചെറിയ ഒരു പുസ്തകം മാത്രം. കാരണം അവിടെ അധികാരം ജനങ്ങളിൽ കേന്ദ്രീകൃതമായിരുന്നു. സംസ്കാരസമ്പന്നരും ബുദ്ധിമാന്മാരുമാണെന്ന് കരുതപ്പെട്ടിരുന്ന ഒരു ജനതയ്ക്ക് അത്ര വലിയ ബൃഹത്തായ ഭരണഘടന ആവശ്യമില്ല. ഏതാനും ചില നിർദേശങ്ങൾ മാത്രം! പക്ഷേ ഇന്ത്യയിൽ അവർ ഒരു ജനതയെ ഉദ്ധരിക്കാൻ പോകുന്ന യജ്ഞത്തിൽ ആയിരുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും വളരെ വിശദമായിത്തന്നെ നിർദേശിക്കപ്പെട്ടിരുന്നു! അങ്ങനെയാണ് ഈ നർസിങ് റാവു ഭരണഘടന പൂർത്തീകരിച്ചത്. പിന്നീടുള്ളത്, മറ്റാരോ തയ്യാറാക്കിയ മറ്റൊരു കോഡ് ഉള്ളതായി കേൾക്കുന്നു.., ഉണ്ടായിരുന്നിരിക്കാം. അതിൽ അല്പസ്വല്പം കാര്യവും ഉണ്ടായിരുന്നിരിക്കാം. പക്ഷേ എന്തായാലും എനിക്ക് അസന്നിഗ്ധമായി പറയാൻ സാധിക്കും, സർ ബെനഗൾ നർസിങ് ആണ് നമ്മുടെ ഭരണഘടനയുടെ ഉപജ്ഞാതാവ്.

പിന്നീട് മറ്റൊരു കാര്യമുള്ളത് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി എന്നു പറയുന്നത് ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സഭ ഒന്നുമായിരുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കു മുൻപ് പുനഃസ്ഥാപിക്കപ്പെട്ട ഒരു സഭയാണ് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം തങ്ങൾ ജനങ്ങളുടെ പ്രതിനിധികൾ ആണെന്ന് അവർ വാദിക്കുകയുണ്ടായി. പാകിസ്ഥാനിൽ ഉണ്ടായതുപോലെ. എന്തായാലും സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള, ഒരു സാമ്രാജ്യത്തെ നിയമപ്രകാരമുള്ള ഒരു സഭ, ജനങ്ങളാൽ അംഗീകരിക്കപ്പെട്ടതല്ല. മാത്രവുമല്ല സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭരണഘടന ജനങ്ങളാൽ അംഗീകരിക്കപ്പെടുകയും ഉണ്ടായിട്ടില്ല. ഭരണഘടനയെ പറ്റി ഒരു പൊതുജന അഭിപ്രായവും ഹിതപരിശോധനയും നടന്നിട്ടില്ല.

ഞാൻ മുമ്പു പറഞ്ഞതുപോലെ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നില്ല. അതുകൊണ്ടു തന്നെ ഇത് ഭാരതീയ പൊതു സമൂഹത്തിൻറെ പൈതൃകം എന്നു പറയാനും സാധിക്കില്.ല ഏറ്റവും കുറഞ്ഞത് അതിൽ പ്രതിപാദിക്കാൻ വേണ്ടിയിരുന്നത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സാമ്രാജ്യത്വശക്തികളുടെ നിർദ്ദേശപ്രകാരം കൊണ്ടുവന്ന ഒരു ഭരണഘടന എന്ന് മാത്രമായിരുന്നു. അതായിരുന്നു ഒരു ഭരണഘടനയുടെ മുഖവുര ആയിട്ട് വേണ്ടിയിരുന്നth. അതായത് മറ്റു രാജ്യങ്ങളിൽ, ഉദാഹരണത്തിന്, ബ്രസീലിലും അമേരിക്കയിലും നടന്നതുപോലെ ഭരണഘടന പൊതുജനങ്ങളുടെ അംഗീകാരം നേടിയിരുന്നു.

ഇവിടെ രസകരമായ ഒരു വസ്തുത കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ ഭരണഘടന നിർമ്മിക്കുകയും അവർ തന്നെ അത് അംഗീകരിക്കുകയും ചെയ്തിരുന്നു എന്തൊരു വിരോധാഭാസമാണ്. ഉദാഹരണത്തിന് “ഒരു കുട്ടിക്ക് ഹോംവർക്ക് കൊടുത്തിട്ട് നീ അത് ചെയ്തിട്ട്, നീ തന്നെ മാർക്ക് ഇട്ടോളൂ’ എന്നു പറയുന്നതുപോലെ അപഹാസ്യമായ കാര്യം. അമേരിക്കയിൽ നടന്നത് ഭരണഘടന കർത്താക്കൾ ഭരണഘടന നിർമ്മിക്കുകയും, പിന്നീട് അത് പൊതുജന അംഗീകാരത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് നൽകുകയുമായിരുന്നു. അതായത് നിർമ്മിക്കുന്ന ആളല്ല അംഗീകരിക്കുന്നത്. അതാണ് അതിൻറെ ഒരു ശരിയായ രീതി, ശാസ്ത്രീയമായ രീതി. അങ്ങനെ വന്നാലേ ഭരണഘടന നിർമ്മിക്കുന്നവരുടെ മേലെ ഒരു മേൽനോട്ടം വരുകയുള്ളൂ. അതായത് ഇത് ആർക്കുവേണ്ടി നിർമ്മിക്കുന്നു, അവർക്ക് അതിൽ അഭിപ്രായത്തിനുള്ള ഒരു അവസരം ലഭിക്കുന്നു. അവരുടെ അംഗീകാരം അനുസരിച്ച് ഭരണഘടന പൊതുസംബന്ധമായി അംഗീകരിക്കപ്പെടുന്നു. പക്ഷേ ഈ രീതി, ഈ നടപടിക്രമം ഭാരതത്തിൻറെ ഭരണഘടനയുടെ കാര്യത്തിൽ നടന്നിട്ടില്ല. അതാണ് അതിലെ വൈരുദ്ധ്യവും. അതായത് നിർമ്മിച്ച വരും അംഗീകരിച്ചവരും ഒന്നുതന്നെ!

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: