ഞായറാഴ്‌ച, ഒക്ടോബർ 24, 2021
Home > ഇസ്ലാമിക അധിനിവേശങ്ങൾ > ഹിന്ദുക്കൾ എങ്ങനെ ഇസ്ലാമിക അധിനിവേശത്തെ ചെറുത്തുനിന്ന് അതിജീവിച്ചു?

ഹിന്ദുക്കൾ എങ്ങനെ ഇസ്ലാമിക അധിനിവേശത്തെ ചെറുത്തുനിന്ന് അതിജീവിച്ചു?

ഇനി ഞാൻ ഹിന്ദുക്കളുടെ അതിജീവനത്തെ പറ്റി സംസാരിക്കാം. ഹൈന്ദവരുടെ പ്രതിരോധം എപ്രകാരം കെട്ടിപ്പടുക്കപ്പെട്ടു? അവർ ഭീകരതക്കു കീഴടങ്ങിയോ? തങ്ങളുടെ പുണ്യസ്ഥലങ്ങൾ അശുദ്ധമാക്കി തകർക്കപ്പെട്ടപ്പോൾ അവർ എങ്ങിനെ അതിജീവിച്ചു? സമകാലീന മനശാസ്ത്രത്തിന് വിശകലനം ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ഇത്ര വലിയ ജനസഞ്ചയം എങ്ങനെ കൊടിയ പീഡനങ്ങളെ പ്രതിരോധിച്ചു എന്നത്. ഈ വിഷയം പലരുമായും ചർച്ച ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയത് ഇസ്ലാമിൻറെ ആക്രമങ്ങളിൽ, മധ്യപൂർവ ദേശങ്ങളിൽ സംഭവിച്ചതുപോലെ, നമ്മൾ ഭയങ്കരമായി വലിയതോതിൽ പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്നാണ് . പക്ഷേ അവിടെ അവർ മതംമാറ്റത്തിന് വിധേയരായി; ജനങ്ങൾ പൂർണമായി മാറുകയും ചെയ്തു. പക്ഷേ ഇവിടെ അങ്ങനെ സംഭവിച്ചില്ല. ഇതിൻറെ കാരണം എങ്ങിനെ വിശദീകരിക്കുമെന്നു ഞാൻ പല മനശാസ്ത്രജ്ഞരോടും ചോദിച്ചിട്ടുണ്ട്. ജൂതനായ ഒരു മനശാസ്ത്ര സുഹൃത്തിൽ നിന്നാണ് ഉത്തരം ലഭിച്ചത്. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തു. അദ്ദേഹം ഭഗവത്ഗീത വായിച്ചിട്ടുണ്ടായിരുന്നു.
അദ്ദേഹം പറഞ്ഞതനുസരിച്ച് നമ്മുടെ തത്വശാസ്ത്രത്തിൽ ശരീരവും, അനശ്വരമായ ആത്മാവും വെവ്വേറെയാണ്. അദ്ദേഹം പറഞ്ഞു. “ഞാൻ എന്നത് ഈ ശരീരമല്ല, ഈ മനസ്സും അല്ല, പരമപവിത്രവും ഉജ്ജ്വലവുമായ ആത്മാവാണ് ഞാൻ, നാശമില്ലാത്ത പരമാത്മാവാണ് ഞാൻ എന്ന് പറയുന്ന നിരവധി ഹൈന്ദവരെ ഞാൻ കണ്ടിട്ടുണ്ട്”. ഈ തത്വമാണ്  നിങ്ങളിൽ എല്ലാം കുടികൊള്ളുന്നത്. ഈ തത്വശാസ്ത്രമാണ് വൈദേശിക ആക്രമണകാരികളുടെ കൊടിയ പീഡനങ്ങൾ തരണം ചെയ്യുവാനുള്ള ശേഷി നിങ്ങൾക്കു തന്നത്.
ഉദാഹരണമായി സിക്ക് മതത്തിൻറെ ഗുരുക്കന്മാരെ എടുക്കാം. ഗുരു തേജ് ബഹാദൂറിന്റെ ചരിത്രം വിശദമായി ലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ കാണാം അദ്ദേഹത്തിൻറെ മാംസപേശികൾ വലിച്ചുകീറപ്പെടുന്നു, ഇഞ്ചിഞ്ചായി കഴുത്തറുക്കപ്പെടുന്നു. ഇതേ ഉദാഹരണത്തിൽ ഗുരു തേജ് ബഹാദൂറിനെ വധിക്കാനുള്ള ഉത്തരവിൽ ഔറംഗസീബ് പറയുന്നു, “ഒരുസമയം ഒരു തുള്ളി രക്തത്തിൽ കൂടുതൽ ചിന്താൻ പാടില്ല”. അദ്ദേഹത്തിൻറെ ശിഷ്യന്മാരെയാകട്ടെ ജീവനോടെ വേവിച്ചു കൊല്ലാനായിരുന്നു ഉത്തരവ്. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. അക്കാലത്തെ സർവ്വസാധാരണ അനുഭവങ്ങളായിരുന്നു. എന്നിട്ടും ഹിന്ദുവിലുള്ള സവിശേഷമായ എന്തോ ഒന്ന് ഈ കൊടിയ പീഡനങ്ങളെ അതിജീവിക്കുവാൻ അവരെ സഹായിച്ചു.
എനിക്കൊരു വിചിത്രമായ അനുഭവമുണ്ടായി. സ്വന്തം ക്ഷേത്രം തീവെച്ചു നശിപ്പിക്കപ്പെട്ട ഒരു കാശ്മീരി പണ്ഡിറ്റ് നോട് ഞാൻ ചോദിക്കുകയുണ്ടായി, ” എന്താണ് സംഭവിച്ചത് എങ്ങനെ നിങ്ങൾ അതിനെ തരണം ചെയ്തു”? ഓർക്കണം, ജനക്കൂട്ടം ക്ഷേത്രം ആക്രമിച്ചു മലിനമാക്കി നശിപ്പിച്ചിരുന്നു. അദ്ദേഹത്തിനും മാരകമായി പരിക്കേറ്റിരുന്നു. അദ്ദേഹം പറഞ്ഞു “എൻറെ ക്ഷേത്രത്ത സംരക്ഷിക്കാൻ സാധിക്കില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ എനിക്ക് രക്ഷപ്പെടാൻ തോന്നിയില്ല. ഞാൻ അവിടെത്തന്നെ ഇരുന്നു, എന്നിട്ട് സ്വയം പറഞ്ഞു അവർക്ക് എൻറെ ശരീരത്തിനോട് ചെയ്യാവുന്ന അതിനുമപ്പുറം എന്നെ ദ്രോഹിക്കാൻ ആവില്ല. ഞാൻ ഇവിടെത്തന്നെ മരണമടഞ്ഞേക്കാം. അതോടെ എന്നിൽ ഒരു ശാന്തി സംജാതമാവുകയും എൻറെ ദേവനെ കെട്ടിപ്പുണർന്നു കൊണ്ട് ബോധം മറയുകയും ചെയ്തു. അവർ എന്നെ ഭീകരമായി മർദ്ദിച്ചു. മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോവുകയും ചെയ്തു.
         ഈയൊരു വിശ്വാസം, ധ്യാനത്തിലൂടെ വെളിപ്പെടുന്ന ഞാൻ ശരീരമല്ല അനന്തമായ ആത്മാവാണ് എന്ന ഈ തത്വമാണ് നമ്മുടെ മൂലതത്വം. അതാണ് നമ്മളെ അതിജീവിക്കാൻ സഹായിച്ചത്. എൻറെ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം അത്യന്താപേക്ഷിതമാണ്.
        എനിക്ക് ഏറ്റവും പ്രിയങ്കരമായ ഒരു ചിത്രമാണ് ഗുരു തേജ് ബഹാദൂർ വധിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹം ധ്യാന നിരതനായി ഇരിക്കുന്നത്.ഇഞ്ചിഞ്ചായി അദ്ദേഹത്തിന് ഗളച്ഛേദം ചെയ്തുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം അക്ഷോഭ്യനായി. ജീവിക്കാൻ ഉദ്ദേശ്യം ഉള്ള ഒരാൾ എങ്ങനെയും അതിജീവിക്കും. വിക്ടർ ഫ്രാങ്ക് എന്ന മനഃശാസ്ത്രജ്ഞൻ അദ്ദേഹത്തിൻറെ ” മനുഷ്യൻറെ ആന്തരാർത്ഥം അതിനായുള്ള അന്വേഷണങ്ങൾ” എന്ന പുസ്തകത്തിൽ, ഇവിടെ മനുഷ്യൻ എന്നുദ്ദേശിച്ചത് സ്ത്രീയോ പുരുഷനോ ആകാം, പൊതുവായ അർത്ഥത്തിൽ പറയുന്നു. ഒരു മനുഷ്യൻ സ്വയം കണ്ടെത്തുന്നത് അവൻ ഉള്ളിലെ ഉള്ളിലെ സ്വത്വത്തെ അഭിമുഖീകരിക്കുമ്പോൾ ആണ്, ഇതുതന്നെയാണ് ഗീതയും പറഞ്ഞിട്ടുള്ളത്.
      എൻറെ അഭിപ്രായത്തിൽ നമ്മൾ ഒരു പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതായത് നമ്മൾ എങ്ങനെ അതിജീവിച്ചു, എന്തുകൊണ്ട് അതിജീവിച്ചു, എങ്ങനെ ഇത്രയും കൊടിയ പീഡനങ്ങളെ അതിജീവിച്ച് ഇത്രയും കാലം നിലനിന്നു എന്നതിനെപ്പറ്റി.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: