Home > തത്ത്വചിന്ത

ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

https://www.youtube.com/watch?v=OfsYksCadmY?cc_lang_pref=ml&cc_load_policy=1   ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൈഥഗോറസ് ഇന്ത്യയിലേക്ക് പോയി എന്നും, ഇന്ത്യയിൽ നിന്നു തത്ത്വജ്ഞാനവും അറിവും മറ്റും നേടിയെന്നും പാശ്ചാത്യ പണ്ഢിതരായ ആൽബെർട്ട് ബുർക്കി, എ.എൻ മാർലോ, ജി.ആർ.എസ് മീഡ് എന്നിവർ പറയുന്നു. ഇന്ത്യക്കാരായ പണ്ഢിതരല്ല ഇത് പറയുന്നത്. പാശ്ചാത്യ ഗ്രന്ഥങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വന്ന പൈതഗോറസ് അധ്യയനം നടത്തിയത് ദക്ഷിണേന്ത്യയിൽ ആയിരുന്നെന്ന അഭിപ്രായം ഉയർന്നു വരുന്നു. അത് കാഞ്ചീപുരത്തായിരുന്നോ എന്ന ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കാഞ്ചീപുരം പല്ലവരുടെ തലസ്ഥാനമായിരുന്നു

Read More

ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്? ഭരണകൂടം പൗരന്മാർക്ക് പൂർണ സ്വാതന്ത്ര്യം നൽകാത്തത് എന്തുകൊണ്ട്?

https://www.youtube.com/watch?v=t01QNlsf4rA?cc_lang_pref=ml&cc_load_policy=1   സ്വാതന്ത്ര്യവും പരമാധികാരവും അഭിപ്രായ സ്വാതന്ത്ര്യവും പരമപ്രധാനമായ കാര്യമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും  പരിപൂർണ്ണമായ സ്വാതന്ത്ര്യം അരാജകത്വം അല്ലാതെ മറ്റൊന്നുമല്ല.  എല്ലാവരേയും അവർക്കു തോന്നുംപോലെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നവും അരാജകത്വവുമായിരിക്കും ഉണ്ടാവുക. യാഥാസ്ഥിതികരെന്ന നിലയിൽ ഇന്നത്തേതുപോലുള്ള സ്ഥിരതയുടെ കാലം അപൂർവ്വമാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു. പൊതുവെ, ചരിത്രമെന്നത് അസ്ഥിരതയുടേയും സമാധാനമില്ലായ്മയുടേയും വിളനിലമാണ്. ഇക്കാലത്തെ ചരിത്രം നോക്കുക, ഇന്ത്യൻ ഭരണകൂടത്തിനു കീഴിൽ നാം സമാധാനം ആസ്വദിക്കുന്ന ഈ കാലഘട്ടം, ഇത് വളരെ സവിശേഷ കാലഘട്ടമാണ്.

Read More

ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വികാസപരിണാമം

https://www.youtube.com/watch?v=CyIBOkWYJr0?cc_lang_pref=ml&cc_load_policy=1 ഇന്ത്യയിലേക്ക് വന്നതിനൊപ്പം തന്നെ ബ്രീട്ടീഷുകാർ ഇന്ത്യയെക്കുറിച്ചു ചിട്ടയായ പഠനം നടത്താൻ തുടങ്ങി. ഇൻഡോളജിയും മറ്റുമായി അവർ ഇന്ത്യയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആരംഭിച്ചു. ഇന്ത്യയെ അവരുടെ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും ചെയ്തു. അവരുടേതായ പരിപ്രേക്ഷ്യത്തിലൂടെ ഇന്ത്യ പിന്നോക്കവും, അത്മീയപരവും, ജാതികളാൽ നയിക്കപ്പെടുന്നതുമായ ഒരു രാജ്യമാണെന്നു അവർ പറഞ്ഞു. അടിസ്ഥാനപരമായി ഇന്ത്യ ഒരു ഓറിയന്റലിസ്റ്റാണ്; മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആളുകൾ ലൗകിക കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാതെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചുകൊണ്ട്, വളർച്ച

Read More

‘യാഥാസ്ഥിതികവാദം’ എന്ന വാക്ക് കൊണ്ട് സത്യത്തിൽ നാം എന്താണ് അർഥമാക്കുന്നത്?

യാഥാസ്ഥിതികരെന്ന് സ്വയം വിശേഷിപ്പിക്കുക വഴി നാം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്? എന്റെ അഭിപ്രായത്തിൽ നാല് കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് - നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളയും ആധാരമാക്കുന്നു. ഏതെങ്കിലും മായികലോകത്ത് ജീവിക്കുന്ന ലിബറലുകളല്ല നാം; ഇടതുപക്ഷക്കാരെ പോലെ പ്രചണ്ഢമായ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവരുമല്ല. യാഥാസ്ഥിതികരെന്ന നിലയിൽ, വലതുപക്ഷമെന്ന നിലയിൽ, നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളെയും ആധാരമാക്കിയുള്ളതാണെന്ന് നാം കരുതുന്നു. രണ്ട് - ലോകം എങ്ങനെയാണോ, അതുപോലെ തന്നെ നാം അതിനെ നോക്കിക്കാണാൻ തയ്യാറാവുന്നു.

Read More