Home > ക്ഷേത്രങ്ങളെ മോചിപ്പിക്കൽ

ഹൈന്ദവസ്ഥാപനങ്ങളോടു നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥരും പുലർത്തുന്ന വിവേചനം

https://www.youtube.com/watch?v=BA_VQdUMdeY ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ജെ. സായി ദീപക്കിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ‘ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’ ആയിരുന്നു വിഷയം. പ്രഭാഷണത്തിന്റെ ഒരു ഭാഗം ഇവിടെ നൽകുന്നു. ഇതിൽ, സായി ദീപക് വിഷയം പരിചയപ്പെടുത്തി, പ്രശ്നത്തിന്റെ കാതലായ ഭാഗം വിശദീകരിക്കുന്നു. ജെ. സായ് ദീപക്:- താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു വിധേയമാകുന്നത് വിരോധാഭാസമാണെന്ന് താങ്കൾ പറഞ്ഞു. എന്നാൽ

Read More

ഭരണഘടനയിലെ 25 (5) (a) ആർട്ടിക്കിൾ – ഇതിന്റെ വ്യാഖ്യാനം അടിസ്ഥാനപരമായി പിഴവുള്ളതായത് എങ്ങിനെ?

https://www.youtube.com/watch?v=YMqprjUPLoE?cc_lang_pref=ml&cc_load_policy=1 മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, സർക്കാരിനു അതിൽ നിക്ഷിപ്തമായ അധികാരം ലഭിക്കുന്നത് ആർട്ടിക്കിൾ 25, 26 എന്നിവയിൽനിന്നാണ്. ആർട്ടിക്കിൾ 25, വ്യക്തിഗതമായ മതസ്വാതന്ത്ര്യവുമായി വിപുലമായി ബന്ധപ്പെട്ടതാണ്. ആർട്ടിക്കിൾ 26, വിവിധ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ളതാണ്, മതസ്ഥാപനങ്ങളെ ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 25-ഉം 26-ഉം തമ്മിൽ പരസ്പരബന്ധമുണ്ട്. ഇവ പ്രവർത്തിക്കുന്നത് പരസ്പരബന്ധത്തോടെയാണ്. ആർട്ടിക്കിൾ 25-നു കീഴിൽ നല്ലൊരു വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ 25 2(a) അനുച്ഛേദം പ്രത്യേകം എടുത്തുപറയുന്നത്, മതേതര-സാമ്പത്തിക-രാഷ്ട്രീയ പ്രവർത്തന കാര്യങ്ങളിൽ സർക്കാറിനു നിയമനിർമാണം നടത്താനുള്ള

Read More

ഹിന്ദു എൻഡോവ്മെന്റ് ബോർഡിൽ നിന്നുള്ള ധനം സർക്കാറുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്, ഭരണഘടനയിലെ ആർട്ടിക്കിൾ 27-ന്റെ നഗ്നമായ ലംഘനമാണിത്

https://www.youtube.com/watch?v=puYto9pNSk0?cc_lang_pref=ml&cc_load_policy=1 ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽ നിന്നുള്ള ധനം രണ്ടു കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കൃസ്ത്യാനികൾക്കു വിശുദ്ധനാട്ടിലേക്കുള്ള തീർത്ഥാടനത്തിനും, പിന്നെ ഹജ്ജ് സബ്സിഡിക്കും. ഹിന്ദുക്കളുടെ പണമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഞാൻ ഒരു കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ, ഇത് അവഹേളനപരമാണ്, ഞങ്ങളുടെ കയ്യിൽ പൈസയുണ്ടല്ലോ എന്നായിരിക്കും ഞാൻ സത്യത്തിൽ പറയുക. അവരും ആദ്യം ചോദിക്കുന്നത് ഈ ചോദ്യമായിരിക്കും. ഞങ്ങൾക്കു ഈ ഔദാര്യത്തിന്റെ ആവശ്യമെന്ത്? അതായിരിക്കും അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. നമുക്കിത് ഭരണഘടനയുടെ വെളിച്ചത്തിൽ പരിശോധിക്കാം. അതിനു

Read More

ക്ഷേത്രങ്ങളുടെ ഭരണം കയ്യടക്കുന്നതിൽ നിന്ന് തമിഴ്നാട് സർക്കാറിനെ സുപ്രീംകോടതി തടഞ്ഞത് എന്തുകൊണ്ട്?

https://www.youtube.com/watch?v=nzbhJOtCfgE?cc_lang_pref=ml&cc_load_policy=1 എന്നെ സംബന്ധിച്ച് ഈ രേഖ അതിപ്രധാനമായ വാർപ്പുമാതൃകയാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ HRCE (Hindu Religious and Charitable Endowments) നിയമനിർമാണങ്ങളിലും എന്താണ് പിഴവെന്നു സൂചിപ്പിക്കുന്ന മാതൃക. ഞാൻ നിങ്ങളോടു ഈ രേഖയുടെ പാശ്ചാത്തലത്തെ പറ്റി പറയാം, എന്നിട്ടു ബാക്കി തുടരാം. തമിഴ്‌നാട് നിയമത്തിൽ ഒരു കുപ്രസിദ്ധമായ സെക്ഷൻ ഉണ്ട് – സെക്ഷൻ 45. ഹൈന്ദവ സ്ഥാപനങ്ങളിലേക്കു എക്‌സിക്യുട്ടീവ് ഓഫീസർമാരെ, സർക്കാർ നിയമിക്കുന്നത് ഈ സെക്ഷനിൽ പെടുന്നു. ഇവരാണ് ആ പ്രത്യേക സ്ഥാപനത്തിന്റെ

Read More

ഹൈന്ദവ സ്ഥാപനങ്ങൾക്കു ബാധകമായ ആന്ധ്രപ്രദേശ് സർക്കാറിന്റെ നിയമനിർമാണത്തിനു എതിരെ സുപ്രീം കോടതിയിൽ നൽകപ്പെട്ട പെറ്റീഷനിൽ പറയുന്നതെന്ത്?

https://www.youtube.com/watch?v=gaddM0Cy6-I?cc_lang_pref=ml&cc_load_policy=1 ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തു കൊണ്ട്, ഹർജിക്കാരനു വേണ്ടി സമർപ്പിക്കപ്പെട്ട അപേക്ഷ ഇനി പറയുന്നു. അപേക്ഷ പ്രകാരം, ഹർജിക്കാരുടെ വിദഗ്ധസമിതിയുടെ വാദങ്ങളിലെ ഊന്നൽ, ഇന്ത്യൻ ഭരണഘടനയുടെ 25-26 ആർട്ടിക്കിളുകൾ മതകാര്യങ്ങളിൽ സ്വാതന്ത്ര്യം, അതായത് ഒരുവ്യക്തിക്കു ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് അത് ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, എല്ലാ പൗരന്മാർക്കും ഒരുപോലെ ഉറപ്പുനൽകുന്നു എന്നതിലായിരുന്നു. ഹിന്ദുക്കളാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ. ഇവർക്കൊപ്പം മുസ്ലിങ്ങൾ, കൃസ്ത്യാനികൾ, പാർസികൾ തുടങ്ങിയ ന്യൂനപക്ഷ മതങ്ങൾക്കും ആർട്ടിക്കിൾ

Read More

മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചരിത്രം – കേരളത്തിലെ ജിഹാദിസത്തിന്റെ നേർക്കാഴ്ച

Source:- Narasimha Moorthy Temple Website & Kerala Haindava Darsanam. പണ്ട്, വള്ളുവനാടൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം. അവിടെനിന്നു നാലുകിലോമീറ്റർ തെക്കു-പടിഞ്ഞാറ് മാറി, മാലാപ്പറമ്പ് എന്ന കുന്നുപ്രദേശത്താണ് ചരിത്രപ്രധാനമായ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജ്യോതിഷ കാലഗണനയനുസരിച്ച് ക്ഷേത്രത്തിനു 4000 വർഷത്തെ പൗരാണികതയുണ്ട്. ഈ പ്രദേശത്തിന്റെ ശക്തിവിശേഷം മൂലം ധാരാളം മഹർഷിമാർ തപസ്സിനും മറ്റുമായി ഇവിടേയ്‌ക്കു വന്നു ചേർന്നിരുന്നത്രെ. അത്തരമൊരു മഹർഷിക്കു നരസിംഹ അവതാരത്തിൽ മഹാവിഷ്ണുവിന്റെ

Read More

സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഹൈന്ദവക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത — അഡ്വ സായ് ദീപക്കിന്റെ പ്രഭാഷണം

https://www.youtube.com/watch?v=BA_VQdUMdeY?cc_lang_pref=ml&cc_load_policy=1 ആദ്യം തന്നെ ശ്രീജൻ ഫൗണ്ടേഷനോടു ഞാനെന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ പ്രഭാഷണത്തിനു അവസരമൊരുക്കിയ അഭിനവ് പ്രകാശ് സിംങ്, രാഹുൽ ദിവാൻ, അലോക് ഗോവിൽ, പിയൂഷ് ജെയിൻ എന്നിവർക്കു നന്ദി. എന്നെക്കുറിച്ച് ഒരു ആമുഖം അവരിവിടെ നൽകിക്കഴിഞ്ഞു. അഭിഭാഷകർക്കു പൊതുവെ അവരെപ്പറ്റി ധാരാളം സ്വയം സംസാരിക്കുന്ന ഒരു ശീലമുണ്ട്. ഇവിടെ ഞാനതിനു തുനിയുന്നില്ല, നേരെ വിഷയത്തിലേക്കു കടക്കുകയാണ്. താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു

Read More

ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് 'ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത'യെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകനായ സായി ദീപക് ആയിരുന്നു പ്രഭാഷകൻ. ഇവിടെ നൽകുന്ന ചെറുവീഡിയോയിൽ സായി ദീപക് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ എനിക്ക് മറുപടി പറയേണ്ടതുണ്ട്. കാരണം, അതാണ് ഒരാൾക്കു നൽകാവുന്ന ഏറ്റവും മോശം ഉദാഹരണം. ക്ഷമിക്കണം, ഞാൻ വിമർശനത്തിൽ ദയാദാക്ഷിണ്യം കാണിക്കില്ല.

Read More