Home > നിങ്ങൾക്കു അറിയുമോ

ബ്രിട്ടീഷ് റവന്യൂരേഖകൾ രാമക്ഷേത്രത്തെ എപ്രകാരം പിന്താങ്ങുന്നു?

https://www.youtube.com/watch?v=3O7425kFKFg?cc_lang_pref=ml&cc_load_policy=1   ബ്രിട്ടീഷുകാർ റവന്യൂ റിപ്പോർട്ടുകൾ ഉണ്ടാക്കിയിരുന്നു. അതായത്, ഓരോ സ്ഥലത്തിനും എത്രയാണ് വരുമാന നികുതി? ആരാണ് നികുതി അടയ്ക്കുക? തുടങ്ങിയ വ്യവസ്ഥാപിത റിപ്പോർട്ടുകൾ ഭൂമിയെ സംബന്ധിച്ചു നിലവിലുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ ആദ്യത്തെ നികുതി റിപ്പോർട്ട് തയ്യാറാക്കിയത് 1861-ലാണ്. അത് തീർപ്പാക്കിയശേഷം, ഓരോ 10-15 കൊല്ലം കൂടുമ്പോഴും, സാഹചര്യത്തിനു അനുസരിച്ച് പുതുക്കപ്പെട്ടു. 1861 മുതൽ, രാംകോട്ട് ഗ്രാമത്തിനുള്ള റവന്യൂ റിപ്പോർട്ടുകളിൽ, ബാബറി മസ്ജിദിനെ കുറിച്ച് പ്രസ്താവനയില്ല്ല. ബ്രിട്ടീഷുകാരുടെ റവന്യൂ റിപ്പോർട്ടുകളിൽ, 1861 മുതൽ

Read More

ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പോർച്ചുഗീസുകാർ സ്വീകരിച്ച നയങ്ങൾ

https://www.youtube.com/watch?v=D8mrMoxzDKw?cc_lang_pref=ml&cc_load_policy=1   ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പ്രധാനമായും രണ്ട് രീതികളാണ് പോർച്ചുഗീസുകാർ സ്വീകരിച്ചത്. ഒന്ന്‌ ഹിന്ദുക്കളുടെ ജീവിതം അത്യധികം ദുസ്സഹമാക്കുക എന്നതായിരുന്നു. ഹിന്ദുവായി തുടർന്നും ജീവിക്കാൻ ഒരുപാട് പ്രതിസന്ധികൾ മറികടക്കേണ്ടതായും, എന്നാൽ ക്രിസ്തുമതം സ്വീകരിച്ചാൽ സാമ്പത്തികവും, സാമൂഹികവും എന്നുവേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുമെന്ന അവസ്ഥയും ഉണ്ടായി. ഹിന്ദുവിരുദ്ധമായ നിയമങ്ങൾ ഹൈന്ദവരുടെ ജീവിതം നരകതുല്യമാക്കി. 1560-ൽ മതപരിവർത്തനത്തിന് തയ്യാറാവാത്ത ഹിന്ദുക്കളെ പോർച്ചുഗീസ് അധീന പ്രവിശ്യകളിൽ നിന്ന് പുറത്താക്കാൻ വൈസ്രോയി ഉത്തരവിട്ടു. വസ്തുവകകൾ വിൽക്കാൻ അവർക്കു ഒരുമാസം അനുവദിച്ചു;

Read More

ദക്ഷിണേന്ത്യൻ നാഗരികത BCE 500-ൽ കൂടുതൽ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട് ഖനനങ്ങൾ സൂചിപ്പിക്കുന്നു

https://www.youtube.com/watch?v=I9B7Vfq16W4?cc_lang_pref=ml&cc_load_policy=1   ഈ അടുത്ത കാലത്ത് കീഴടിയുടെ കാര്യം നമ്മോട് പറയപ്പെട്ടിട്ടുണ്ട്. കീഴടിക്കു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്. പുരാവസ്തു ഗവേഷകർ ഖനനം ചെയ്യാൻ ആഗ്രഹിച്ചത് മധുരയിൽ ആയിരുന്നു. എന്നാൽ മധുര മറ്റേത് ഭാരതീയ നഗരത്തെയും പോലെ ജനവാസനിബിഢവും വിലപിടിപ്പുള്ള ഭൂമിയുമായതിനാൽ പുരാവസ്തു ഗവേഷണത്തിനുള്ള ഭൂമി ലഭ്യമായില്ല. ആയതിനാൽ അവർ കൂലംകുഷമായി ആലോചിച്ചു. പ്രാചീന മധുരയിൽ അവശ്യവസ്തുക്കളുടെ വിതരണം ലഭ്യമായിരുന്നുവെങ്കിൽ അതു വന്നിരുന്ന പ്രധാനപാതകൾ എവിടെയായിരുന്നിരിക്കണം, മധുരയിൽ നിന്ന് ഒരു ദിവസത്തെ യാത്ര

Read More

ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

https://www.youtube.com/watch?v=OfsYksCadmY?cc_lang_pref=ml&cc_load_policy=1   ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൈഥഗോറസ് ഇന്ത്യയിലേക്ക് പോയി എന്നും, ഇന്ത്യയിൽ നിന്നു തത്ത്വജ്ഞാനവും അറിവും മറ്റും നേടിയെന്നും പാശ്ചാത്യ പണ്ഢിതരായ ആൽബെർട്ട് ബുർക്കി, എ.എൻ മാർലോ, ജി.ആർ.എസ് മീഡ് എന്നിവർ പറയുന്നു. ഇന്ത്യക്കാരായ പണ്ഢിതരല്ല ഇത് പറയുന്നത്. പാശ്ചാത്യ ഗ്രന്ഥങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വന്ന പൈതഗോറസ് അധ്യയനം നടത്തിയത് ദക്ഷിണേന്ത്യയിൽ ആയിരുന്നെന്ന അഭിപ്രായം ഉയർന്നു വരുന്നു. അത് കാഞ്ചീപുരത്തായിരുന്നോ എന്ന ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കാഞ്ചീപുരം പല്ലവരുടെ തലസ്ഥാനമായിരുന്നു

Read More

ബ്രിട്ടീഷ് അധിനിവേശക്കാർ ഇന്ത്യയെ കൊള്ളയടച്ചത് എങ്ങിനെ? – വിൽ ഡ്യുറണ്ടിന്റെ അഭിപ്രായം

https://www.youtube.com/watch?v=d9xHoMorfzs?cc_lang_pref=ml&cc_load_policy=1   ഇന്ത്യയിൽ ദാരിദ്ര്യത്തിന് കാരണമായതെന്താണെന്ന് നമുക്ക് കണ്ടെത്തണം. ഞാൻ 2 കൃതികളെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഒന്ന്, നെതർലന്റിലെ സാമ്പത്തിക ചരിത്രകാരനായ ആംഗ്സ് മാഡിസണിന്റേതാണ്. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായുള്ള ലോകത്തിലെ വിവിധ സമ്പദ്‌വ്യവസ്ഥകളെക്കുറിച്ച് 2003 വരെ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ലോക ജിഡിപിയുടെ ശതമാനമായി കണക്കിലെടുത്താൽ, ഇന്ത്യയാണ് അതിലെ നല്ലൊരു പങ്ക്, 33 ശതമാനം, സംഭാവന ചെയ്യുന്നത്. ചൈനയുടെ പങ്ക് 25 ശതമാനത്തോളമാണ്. പടിഞ്ഞാറൻ യൂറോപ്പിന്റെ പങ്ക് വളരെ കുറവാണ് - 15%.

Read More

ഹിന്ദു എൻഡോവ്മെന്റ് ബോർഡിൽ നിന്നുള്ള ധനം സർക്കാറുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്, ഭരണഘടനയിലെ ആർട്ടിക്കിൾ 27-ന്റെ നഗ്നമായ ലംഘനമാണിത്

https://www.youtube.com/watch?v=puYto9pNSk0?cc_lang_pref=ml&cc_load_policy=1 ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽ നിന്നുള്ള ധനം രണ്ടു കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കൃസ്ത്യാനികൾക്കു വിശുദ്ധനാട്ടിലേക്കുള്ള തീർത്ഥാടനത്തിനും, പിന്നെ ഹജ്ജ് സബ്സിഡിക്കും. ഹിന്ദുക്കളുടെ പണമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഞാൻ ഒരു കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ, ഇത് അവഹേളനപരമാണ്, ഞങ്ങളുടെ കയ്യിൽ പൈസയുണ്ടല്ലോ എന്നായിരിക്കും ഞാൻ സത്യത്തിൽ പറയുക. അവരും ആദ്യം ചോദിക്കുന്നത് ഈ ചോദ്യമായിരിക്കും. ഞങ്ങൾക്കു ഈ ഔദാര്യത്തിന്റെ ആവശ്യമെന്ത്? അതായിരിക്കും അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. നമുക്കിത് ഭരണഘടനയുടെ വെളിച്ചത്തിൽ പരിശോധിക്കാം. അതിനു

Read More

അയോധ്യയിൽ നിഹാങ് സിഖുകൾ നടത്തിയ പൂജ

https://www.youtube.com/watch?v=S1VmU2JaZyE?cc_lang_pref=ml&cc_load_policy=1 വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി

Read More

നെഹ്രുവിന്റെ ഭരണക്കാലത്ത് അയോധ്യയിൽ നിന്ന് രാമവിഗ്രഹത്തെ ഇളക്കിമാറ്റാൻ നടന്ന ശ്രമം

    https://www.youtube.com/watch?v=Z685tCBXc38?cc_lang_pref=ml&cc_load_policy=1 സ്വാതന്ത്ര്യം നേടിയശേഷം ഉടൻ, ഹിന്ദുക്കൾ അയോധ്യയിൽ പ്രൗഢമായ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യമുന്നയിച്ചു. (ഇത് നമ്മളിൽ അധികം പേർക്കും അറിയില്ല). ഈ നിവേദനം യുപി സർക്കാറിനു സമർപ്പിക്കപ്പെട്ടു. യുപി സർക്കാർ അയോധ്യയിലെ ജില്ലാ അധികാരികൾക്കു ഇത് അയച്ചുകൊടുത്തു. ജില്ലാ അധികാരികളും അവർക്ക് എതിർപ്പില്ലെന്നു അറിയിച്ചു – “ഹിന്ദുസമൂഹത്തിന്റെ മനോവികാരം ക്ഷേത്രം നിർമിക്കണമെന്നാണ്; ഞങ്ങൾ അതിനെ അനുകൂലിക്കുന്നു”. 1949 ഡിസംബർ 23-നു രാം ലല്ല-യുടെ (ശ്രീരാമൻ) പ്രതിഷ്ഠ ബാബറി മസ്ജിദിൽ സ്ഥാപിച്ചു. ഒരു

Read More

അയോധ്യ-രാമജന്മഭൂമി വിഷയം പരിഹരിക്കപ്പെടാതിരിക്കാൻ ഇടതുചരിത്രകാരന്മാർ പ്രചരിപ്പിച്ച നുണകൾ

  https://www.youtube.com/watch?v=RRYO-OJbBzQ&t=13s?cc_lang_pref=ml&cc_load_policy=1 ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ പ്രചാരണം നടത്തി, ASI-ക്ക് എതിരെ. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ

Read More

രാമജന്മഭൂമി – ബാബറി മസ്ജിദ് പ്രശ്നപരിഹാരം അസാധ്യമാക്കാൻ ഇടതു ചരിത്രകാരന്മാർ പ്രചരിപ്പിച്ച അസത്യങ്ങൾ

  https://www.youtube.com/watch?v=RRYO-OJbBzQ&t=131s?cc_lang_pref=ml&cc_load_policy=1 ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ ASI-ക്ക് എതിരെ പ്രചാരണം നടത്തി. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ

Read More

അയോധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന ഉദ്‌ഘനനത്തിന്റെ ഫലം

ശ്രീജൻ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ INTACH, Lodhi Estate-ൽ വച്ച്, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. (ഭാവിയിലും ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്). ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്‌ഡി നേടിയ ഡോക്ടർ മീനാക്ഷി ജെയിൻ ആയിരുന്നു പ്രഭാഷക. സാംസ്കാരിക പഠനത്തിൽ വിദഗ്ധയായ മീനാക്ഷി ജെയിൻ, ഇപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ഭരണസമിതിയിൽ അംഗമാണ്. അവരുടെ പ്രഭാഷണത്തിന്റെ സബ്‌ടൈറ്റിൽ തർജ്ജമയാണ് (Subtitle Translation) ഇവിടെ

Read More

ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് 'ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത'യെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകനായ സായി ദീപക് ആയിരുന്നു പ്രഭാഷകൻ. ഇവിടെ നൽകുന്ന ചെറുവീഡിയോയിൽ സായി ദീപക് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ എനിക്ക് മറുപടി പറയേണ്ടതുണ്ട്. കാരണം, അതാണ് ഒരാൾക്കു നൽകാവുന്ന ഏറ്റവും മോശം ഉദാഹരണം. ക്ഷമിക്കണം, ഞാൻ വിമർശനത്തിൽ ദയാദാക്ഷിണ്യം കാണിക്കില്ല.

Read More

ഇറാൻ, ഒമാൻ, ബഹ്റെൻ, മെസപ്പൊട്ടാമിയ, സുമേറിയ എന്നീ രാജ്യങ്ങളുമായി ഹാരപ്പൻ/മെലൂഹൻ സംസ്കാരത്തിന്റെ വ്യാപാരബന്ധങ്ങൾ

ശ്രീ. സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഗുജറാത്തിന്റേയും സരസ്വതിനദിയുടേയും ഭൂമിശാസ്ത്രം വിശദീകരിച്ച ശേഷം, സഞ്ജീവ് വ്യാപാരബന്ധങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നു. അദ്ദേഹം ഇതിനെ ഇൻഡോ-ഇറാനിയൻ ശ്രേണി എന്നു വിശേഷിപ്പിക്കുന്നു. സഞ്ജീവ് സന്യാൽ:- https://youtu.be/49T52kOepII ഹാരപ്പൻ ജനതയുടെ വ്യാപാരപങ്കാളികൾ ആരായിരുന്നു? ഈ ചോദ്യത്തിനു, രാജ്യങ്ങളുടെ പേരുകൾ നൽകി, ഉത്തരം പറയാൻ നമ്മുടെ പക്കൽ ധാരാളം തെളിവുകളുണ്ട്. കാരണം ഈ രാജ്യങ്ങളുടെ

Read More

ദക്ഷിണഭാരതം വെങ്കലയുഗത്തെ ഒഴിവാക്കി എങ്ങിനെ ഇരുമ്പുയുഗത്തിലേക്കു നേരിട്ടു മുന്നേറി?

             സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.              ഗുജറാത്തിലെ തുറമുഖങ്ങളെപ്പറ്റി വിശദീകരിച്ചശേഷം, കാലാവസ്ഥ വ്യതിയാനം, ദക്ഷിണഭാരതം വിവിധ പ്രവർത്തികളാൽ സജീവമായതെങ്ങിനെ, ഇരുമ്പ്‌യുഗത്തിന്റെ ആരംഭം എന്നീ വിഷയങ്ങൾ സഞ്ജീവ് ചർച്ചാവിഷയമാക്കുന്നു. https://www.youtube.com/watch?v=0dcrsU5v_Kk സഞ്ജീവ് സന്യാൽ: -             ബിസി 2000-ത്തോടടുത്ത് ലോകമെങ്ങും ഗുരുതര കാലവസ്ഥാ വ്യതിയാനമുണ്ടായെന്നു

Read More