Home > പ്രമുഖ ലേഖനങ്ങൾ

ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പോർച്ചുഗീസുകാർ സ്വീകരിച്ച നയങ്ങൾ

https://www.youtube.com/watch?v=D8mrMoxzDKw?cc_lang_pref=ml&cc_load_policy=1   ക്രിസ്ത്യൻ മതപരിവർത്തനത്തിനായി പ്രധാനമായും രണ്ട് രീതികളാണ് പോർച്ചുഗീസുകാർ സ്വീകരിച്ചത്. ഒന്ന്‌ ഹിന്ദുക്കളുടെ ജീവിതം അത്യധികം ദുസ്സഹമാക്കുക എന്നതായിരുന്നു. ഹിന്ദുവായി തുടർന്നും ജീവിക്കാൻ ഒരുപാട് പ്രതിസന്ധികൾ മറികടക്കേണ്ടതായും, എന്നാൽ ക്രിസ്തുമതം സ്വീകരിച്ചാൽ സാമ്പത്തികവും, സാമൂഹികവും എന്നുവേണ്ട പല ആനുകൂല്യങ്ങളും ലഭിക്കുമെന്ന അവസ്ഥയും ഉണ്ടായി. ഹിന്ദുവിരുദ്ധമായ നിയമങ്ങൾ ഹൈന്ദവരുടെ ജീവിതം നരകതുല്യമാക്കി. 1560-ൽ മതപരിവർത്തനത്തിന് തയ്യാറാവാത്ത ഹിന്ദുക്കളെ പോർച്ചുഗീസ് അധീന പ്രവിശ്യകളിൽ നിന്ന് പുറത്താക്കാൻ വൈസ്രോയി ഉത്തരവിട്ടു. വസ്തുവകകൾ വിൽക്കാൻ അവർക്കു ഒരുമാസം അനുവദിച്ചു;

Read More

ഗോവൻ മതദ്രോഹ വിചാരണയിലെ പീഡനമുറകൾ

https://www.youtube.com/watch?v=A0Kj89dL38g?cc_lang_pref=ml&cc_load_policy=1   മതദ്രോഹവിചാരണ നടന്ന കൊട്ടാരം വളരെ ഭയാനകവും ഗാംഭീര്യവും ഉള്ള കെട്ടിടമായിരുന്നെന്ന് ചാൾസ് ഡെല്ലൻ വിവരിക്കുന്നു. അതിലുള്ള 200 ജയിലറകളിൽ പലതും ഇരുട്ടു നിറഞ്ഞ ജനാലകളില്ലാത്തവ ആയിരുന്നു. 2 മതദ്രോഹ വിചാരണ നടത്തുന്ന 2 പേരുടെ താമസസ്ഥവും ആരാധനാലയവും കൊട്ടാരത്തിലുണ്ടായിരുന്നെന്ന് ഡെല്ലൻ പറയുന്നു. മതവിചാരണക്കാരെയെല്ലാം (Inquisitors) പോപ്പിന്റെ അംഗീകാരത്തോടെ രാജാവ് നാമനിർദേശം ചെയ്തവരായിരുന്നു. അവർക്ക് ആർച്ച്ബിഷപ്പിനേക്കാളും വൈസ്രോയിയെക്കാളും വലിയ പരിഗണന ലഭിച്ചിരുന്നു. ഫിലിപ്പ് റെനെ വൈക്ക്, 1903 ൽ പുറത്തിറങ്ങിയ തന്റെ

Read More

ദക്ഷിണേന്ത്യൻ നാഗരികത BCE 500-ൽ കൂടുതൽ പഴക്കമുള്ളതാണെന്ന് കീഴടി, അരിക്കമേട് ഖനനങ്ങൾ സൂചിപ്പിക്കുന്നു

https://www.youtube.com/watch?v=I9B7Vfq16W4?cc_lang_pref=ml&cc_load_policy=1   ഈ അടുത്ത കാലത്ത് കീഴടിയുടെ കാര്യം നമ്മോട് പറയപ്പെട്ടിട്ടുണ്ട്. കീഴടിക്കു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്. പുരാവസ്തു ഗവേഷകർ ഖനനം ചെയ്യാൻ ആഗ്രഹിച്ചത് മധുരയിൽ ആയിരുന്നു. എന്നാൽ മധുര മറ്റേത് ഭാരതീയ നഗരത്തെയും പോലെ ജനവാസനിബിഢവും വിലപിടിപ്പുള്ള ഭൂമിയുമായതിനാൽ പുരാവസ്തു ഗവേഷണത്തിനുള്ള ഭൂമി ലഭ്യമായില്ല. ആയതിനാൽ അവർ കൂലംകുഷമായി ആലോചിച്ചു. പ്രാചീന മധുരയിൽ അവശ്യവസ്തുക്കളുടെ വിതരണം ലഭ്യമായിരുന്നുവെങ്കിൽ അതു വന്നിരുന്ന പ്രധാനപാതകൾ എവിടെയായിരുന്നിരിക്കണം, മധുരയിൽ നിന്ന് ഒരു ദിവസത്തെ യാത്ര

Read More

പുരാതന കാലത്ത് ഗ്രീക്കുകാർ ഭാരതീയ ഗണിതവിജ്ഞാനം കടംകൊണ്ടിരുന്നു

https://www.youtube.com/watch?v=es5mva8sfnI?cc_lang_pref=ml&cc_load_policy=1   ഹിപ്പാർക്കസ്, ത്രികോണമിതി എന്നിവയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനു മുൻപ്.., രേഖീയ മാനകങ്ങൾ സൂര്യസിദ്ധാന്തത്തിൽ അടങ്ങിയിട്ടുണ്ട്. ആര്യഭട്ട 3.5 ° സെഗ്‌മെൻറുകളിൽ സൈൻ ടേബിൾ നിർമിച്ചിട്ടുണ്ട് – Gian സൈനും കോസൈനും. 400 BCE-ൽ പിംഗളയും ചന്ദ്രശാസ്ത്രയും കോമ്പിനാറ്ററിക്‌സ്, ബൈനോമിയൽ എന്നീ മേഖലയിൽ  പഠനം നടത്തി. BCE 500-ൽ (Before Current Era – BCE) വൃദ്ധിഗർഗ ഭൂമിയുടെ അച്ചുതണ്ടിൽ വ്യതിയാനം ഉണ്ടാകുന്നെന്ന കാര്യം മുന്നോട്ടുവച്ചു. വ്യതിയാനം നൂറ് വർഷത്തിൽ

Read More

ഭാരതീയജ്ഞാനം പാശ്ചാത്യർ അപഹരിച്ച് സ്വന്തമാക്കിയത് എങ്ങിനെ?

https://www.youtube.com/watch?v=YttpuDIZdJg?cc_lang_pref=ml&cc_load_policy=1   ഈ വിജ്ഞാനത്തിന്റെ മധ്യകാല യൂറോപ്പിലേക്കുള്ള കൈമാറ്റത്തെപ്പറ്റി നിങ്ങളോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ടോലിഡോയിൽ, ഒരു ക്രിസ്ത്യൻ സ്പെയിനും മുസ്ലീം സ്പെയിനും ഉണ്ടായിരുന്നെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാവും. മുസ്ലീം സ്പെയിന് കോർഡോബയും, ക്രിസ്ത്യൻ ഭാഗത്തിന് ടോലിഡോയുമായിരുന്നു തലസ്ഥാനം. ടോലിഡോയിൽ അറബിയിൽ നിന്ന് ലാറ്റിനിലേക്ക് കൃതികൾ വിവർത്തനം ചെയ്യാൻ മാത്രമായി ഒരു ആശ്രമം ഉണ്ടായിരുന്നു. ക്രെമോണയിലെ ജെരാർഡ് എന്ന പേര് ഭൂതലാകത്തുനിന്ന് നമ്മിലേക്കു എത്തുന്നത് ഇങ്ങിനെയാണ്. അദ്ദേഹം ലാറ്റിനിൽ നിന്ന് 87 അറബി കൃതികൾ

Read More

ഭാരതീയ വിജ്ഞാനധാരയുമായുള്ള പൈതഗോറസിന്റെ ബന്ധം

https://www.youtube.com/watch?v=OfsYksCadmY?cc_lang_pref=ml&cc_load_policy=1   ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പൈഥഗോറസ് ഇന്ത്യയിലേക്ക് പോയി എന്നും, ഇന്ത്യയിൽ നിന്നു തത്ത്വജ്ഞാനവും അറിവും മറ്റും നേടിയെന്നും പാശ്ചാത്യ പണ്ഢിതരായ ആൽബെർട്ട് ബുർക്കി, എ.എൻ മാർലോ, ജി.ആർ.എസ് മീഡ് എന്നിവർ പറയുന്നു. ഇന്ത്യക്കാരായ പണ്ഢിതരല്ല ഇത് പറയുന്നത്. പാശ്ചാത്യ ഗ്രന്ഥങ്ങളിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങിനെ വന്ന പൈതഗോറസ് അധ്യയനം നടത്തിയത് ദക്ഷിണേന്ത്യയിൽ ആയിരുന്നെന്ന അഭിപ്രായം ഉയർന്നു വരുന്നു. അത് കാഞ്ചീപുരത്തായിരുന്നോ എന്ന ചോദ്യമാണ് ഞാൻ ഉന്നയിക്കുന്നത്. കാഞ്ചീപുരം പല്ലവരുടെ തലസ്ഥാനമായിരുന്നു

Read More

ബ്രിട്ടീഷ് അധിനിവേശക്കാർ ഇന്ത്യയെ കൊള്ളയടച്ചത് എങ്ങിനെ? – വിൽ ഡ്യുറണ്ടിന്റെ അഭിപ്രായം

https://www.youtube.com/watch?v=d9xHoMorfzs?cc_lang_pref=ml&cc_load_policy=1   ഇന്ത്യയിൽ ദാരിദ്ര്യത്തിന് കാരണമായതെന്താണെന്ന് നമുക്ക് കണ്ടെത്തണം. ഞാൻ 2 കൃതികളെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഒന്ന്, നെതർലന്റിലെ സാമ്പത്തിക ചരിത്രകാരനായ ആംഗ്സ് മാഡിസണിന്റേതാണ്. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായുള്ള ലോകത്തിലെ വിവിധ സമ്പദ്‌വ്യവസ്ഥകളെക്കുറിച്ച് 2003 വരെ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ലോക ജിഡിപിയുടെ ശതമാനമായി കണക്കിലെടുത്താൽ, ഇന്ത്യയാണ് അതിലെ നല്ലൊരു പങ്ക്, 33 ശതമാനം, സംഭാവന ചെയ്യുന്നത്. ചൈനയുടെ പങ്ക് 25 ശതമാനത്തോളമാണ്. പടിഞ്ഞാറൻ യൂറോപ്പിന്റെ പങ്ക് വളരെ കുറവാണ് - 15%.

Read More

ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്? ഭരണകൂടം പൗരന്മാർക്ക് പൂർണ സ്വാതന്ത്ര്യം നൽകാത്തത് എന്തുകൊണ്ട്?

https://www.youtube.com/watch?v=t01QNlsf4rA?cc_lang_pref=ml&cc_load_policy=1   സ്വാതന്ത്ര്യവും പരമാധികാരവും അഭിപ്രായ സ്വാതന്ത്ര്യവും പരമപ്രധാനമായ കാര്യമാണെന്ന് നാം വിശ്വസിക്കുന്നു. എങ്കിലും  പരിപൂർണ്ണമായ സ്വാതന്ത്ര്യം അരാജകത്വം അല്ലാതെ മറ്റൊന്നുമല്ല.  എല്ലാവരേയും അവർക്കു തോന്നുംപോലെ പ്രവർത്തിക്കാൻ അനുവദിച്ചാൽ ക്രമസമാധാനപ്രശ്നവും അരാജകത്വവുമായിരിക്കും ഉണ്ടാവുക. യാഥാസ്ഥിതികരെന്ന നിലയിൽ ഇന്നത്തേതുപോലുള്ള സ്ഥിരതയുടെ കാലം അപൂർവ്വമാണ് എന്ന് നമ്മൾ വിശ്വസിക്കുന്നു. പൊതുവെ, ചരിത്രമെന്നത് അസ്ഥിരതയുടേയും സമാധാനമില്ലായ്മയുടേയും വിളനിലമാണ്. ഇക്കാലത്തെ ചരിത്രം നോക്കുക, ഇന്ത്യൻ ഭരണകൂടത്തിനു കീഴിൽ നാം സമാധാനം ആസ്വദിക്കുന്ന ഈ കാലഘട്ടം, ഇത് വളരെ സവിശേഷ കാലഘട്ടമാണ്.

Read More

സാമ്പത്തിക വലതുപക്ഷത്തിന്റെ പ്രവർത്തനം എങ്ങിനെ രാജ്യവിരുദ്ധമാകുന്നു

https://www.youtube.com/watch?v=ruB7DY2exhA?cc_lang_pref=ml&cc_load_policy=1   ഇനി രാജ്യവിരുദ്ധരായ മറ്റൊരു വിഭാഗത്തിലേക്കു വരാം – സാമ്പത്തിക വലതുപക്ഷം.  ലിബറൽ സാമ്പത്തികശാസ്ത്രത്തിന്റെ വീക്ഷണകോൺ.., നിങ്ങൾക്കറിയാമല്ലോ, അത് സുസ്ഥിരതക്കു എതിരാണ്. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ തികച്ചും വിഡ്ഢിത്തമാണ്. ഞാൻ അങ്ങിനെ കരുതുന്നു. എന്നാൽ ഇപ്പോൾ വലതുപക്ഷം പാവങ്ങൾക്ക് എതിരായി കാണപ്പെടാൻ തുടങ്ങിയിട്ടുണ്ട്. വലതുപക്ഷം പാവപ്പെട്ടവർക്കും, കർഷകർക്കും, യുവാക്കൾക്കും വിരുദ്ധമാണെന്ന് പറയപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഇവിടെ നാം ഒരുനിമിഷം പിൻവലിഞ്ഞു നിന്ന്, നിലപാടുകളിൽ പുനരാലോചന നടത്തണം. ജനങ്ങൾക്ക് ആരോഗ്യപരമായും വിദ്യാഭ്യാസപരമായും കിട്ടുന്ന

Read More

ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും വികാസപരിണാമം

https://www.youtube.com/watch?v=CyIBOkWYJr0?cc_lang_pref=ml&cc_load_policy=1 ഇന്ത്യയിലേക്ക് വന്നതിനൊപ്പം തന്നെ ബ്രീട്ടീഷുകാർ ഇന്ത്യയെക്കുറിച്ചു ചിട്ടയായ പഠനം നടത്താൻ തുടങ്ങി. ഇൻഡോളജിയും മറ്റുമായി അവർ ഇന്ത്യയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആരംഭിച്ചു. ഇന്ത്യയെ അവരുടെ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും ചെയ്തു. അവരുടേതായ പരിപ്രേക്ഷ്യത്തിലൂടെ ഇന്ത്യ പിന്നോക്കവും, അത്മീയപരവും, ജാതികളാൽ നയിക്കപ്പെടുന്നതുമായ ഒരു രാജ്യമാണെന്നു അവർ പറഞ്ഞു. അടിസ്ഥാനപരമായി ഇന്ത്യ ഒരു ഓറിയന്റലിസ്റ്റാണ്; മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആളുകൾ ലൗകിക കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാതെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചുകൊണ്ട്, വളർച്ച

Read More

ആധുനിക വ്യവസായ സമൂഹത്തിലൂടെ മാത്രമേ ഒരു രാഷ്ട്രത്തിന്റെ ഉദയം സാധ്യമാകൂ എന്ന് സവർക്കർ സിദ്ധാന്തിച്ചു

https://www.youtube.com/watch?v=79YwxJ0Y9R8?cc_lang_pref=ml&cc_load_policy=1 വലതുപക്ഷ ചിന്തയിലെ ഒരു വലിയ പിഴവിലേക്കാണ് ഞാൻ വരുന്നത് - നമ്മുടെ ഉൽഭവസ്ഥാനത്തെ കുറിച്ച് നാം മറന്നു. സവർക്കറെ വലതുപക്ഷത്തുള്ള, ചിട്ടയായ ഒരു രാഷ്ട്രീയ ചിന്താഗതിയായാണ് ഞാൻ കാണുന്നത്. അത് ഒരു ഗ്രാമീണ ഉട്ടോപ്യയെയല്ല മുന്നോട്ടു വെക്കുന്നത്. കാർഷിക ഉട്ടോപ്യയ്ക്കുവേണ്ടി അത് വാദിക്കുന്നില്ല. മറിച്ച് ഒരു ആധുനിക വ്യാവസായിക രാജ്യത്തിനു വേണ്ടിയാണത് നിലകൊള്ളുന്നത്. കാരണം ആധുനിക വ്യാവസായിക മേഖലയിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ പുരോഗതിയുണ്ടാകൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണത്?

Read More

‘യാഥാസ്ഥിതികവാദം’ എന്ന വാക്ക് കൊണ്ട് സത്യത്തിൽ നാം എന്താണ് അർഥമാക്കുന്നത്?

യാഥാസ്ഥിതികരെന്ന് സ്വയം വിശേഷിപ്പിക്കുക വഴി നാം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്? എന്റെ അഭിപ്രായത്തിൽ നാല് കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് - നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളയും ആധാരമാക്കുന്നു. ഏതെങ്കിലും മായികലോകത്ത് ജീവിക്കുന്ന ലിബറലുകളല്ല നാം; ഇടതുപക്ഷക്കാരെ പോലെ പ്രചണ്ഢമായ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവരുമല്ല. യാഥാസ്ഥിതികരെന്ന നിലയിൽ, വലതുപക്ഷമെന്ന നിലയിൽ, നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളെയും ആധാരമാക്കിയുള്ളതാണെന്ന് നാം കരുതുന്നു. രണ്ട് - ലോകം എങ്ങനെയാണോ, അതുപോലെ തന്നെ നാം അതിനെ നോക്കിക്കാണാൻ തയ്യാറാവുന്നു.

Read More

ഹൈന്ദവസ്ഥാപനങ്ങളോടു നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥരും പുലർത്തുന്ന വിവേചനം

https://www.youtube.com/watch?v=BA_VQdUMdeY ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ജെ. സായി ദീപക്കിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ‘ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’ ആയിരുന്നു വിഷയം. പ്രഭാഷണത്തിന്റെ ഒരു ഭാഗം ഇവിടെ നൽകുന്നു. ഇതിൽ, സായി ദീപക് വിഷയം പരിചയപ്പെടുത്തി, പ്രശ്നത്തിന്റെ കാതലായ ഭാഗം വിശദീകരിക്കുന്നു. ജെ. സായ് ദീപക്:- താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു വിധേയമാകുന്നത് വിരോധാഭാസമാണെന്ന് താങ്കൾ പറഞ്ഞു. എന്നാൽ

Read More

സരസ്വതി നദിയും ഗുജറാത്തിലെ തുറമുഖങ്ങളും

  https://www.youtube.com/watch?v=ylXFf45q0Gw?cc_lang_pref=ml&cc_load_policy=1 സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഈ ചെറുലേഖനത്തിൽ സഞ്ജീവ് സന്യാൽ ഗുജറാത്തിന്റെ തീരമേഖലയേയും, ധോലവിര (Dholavira) ലോതൽ (Lothal) എന്നീ തുറമുഖങ്ങളേയും പറ്റി സംസാരിക്കുന്നു. ഞാൻ ഗുജറാത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് സംഭാഷണം തുടങ്ങാം. കാരണം എന്റെ ചർച്ചയുടെ ആരംഭം ഗുജറാത്തിലാണ്. ഗുജറാത്തിന്റെ തീരമേഖല ഇന്നുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും വൈവിധ്യങ്ങളില്ലാതെ, ഏകതാനമായി നടക്കുന്ന

Read More

അയോധ്യയിലെ ആദ്യത്തെ സായുധ സംഘർഷം

  https://www.youtube.com/watch?v=AlD4-P0-UTE?cc_lang_pref=ml&cc_load_policy=1 ഇനി അയോധ്യാ പ്രശ്നത്തിലേക്കു കടക്കാം. ഇക്കാര്യത്തിൽ നാം വളരെ ഭാഗ്യവാന്മാരാണ്. കാരണം, ഈ തർക്കത്തെ കുറിക്കുന്ന, 1822 മുതലുള്ള രേഖകൾ ജില്ലാ കോടതിയിൽ ഉണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ തെളിവ്, ഹഫീസുള്ള എന്ന കോടതി ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറിപ്പാണ്. ഫൈസാബാദ് ജില്ലാകോടതിയിൽ സമർപ്പിച്ച ഈ കുറിപ്പ്, ബാബറി മസ്‌ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തിട്ടാണെന്നും, സീതാ-കി-രസോയി (സീതയുടെ അടുക്കള) തൊട്ടടുത്താണെന്നും പറയുന്നു. രാമക്ഷേത്രത്തേയും സീത-കി-രസോയിയേയും കുറിച്ചുള്ള ശരിയായ പരാമർശമാണിത്. കോടതി ഉദ്യോഗസ്ഥനാണ് ഇത്

Read More

അയോധ്യ-രാമജന്മഭൂമി വിഷയം പരിഹരിക്കപ്പെടാതിരിക്കാൻ ഇടതുചരിത്രകാരന്മാർ പ്രചരിപ്പിച്ച നുണകൾ

  https://www.youtube.com/watch?v=RRYO-OJbBzQ&t=13s?cc_lang_pref=ml&cc_load_policy=1 ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ പ്രചാരണം നടത്തി, ASI-ക്ക് എതിരെ. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ

Read More

വിഷ്ണുഹരി ശിലാലിഖിതവും ഇടതുപക്ഷ ചരിത്രകാരന്മാരുടെ വഞ്ചനയും

  https://www.youtube.com/watch?v=E8Zy44ARn6c?cc_lang_pref=ml&cc_load_policy=1 1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. അപ്പോൾ മസ്ജിദിന്റെ ഭിത്തിയിൽനിന്നു 5 അടി നീളവും 2 അടി വീതിയുമുള്ള ഒരു ശിലാലിഖിതം തറയിലേക്കു പതിച്ചു. നാം ഇതിനെ വിഷ്‌ണുഹരി ശിലാലിഖിതം എന്നു വിളിക്കുന്നു. ഈ ലിഖിതം ക്ഷേത്രത്തിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്നുണ്ട്. അലഹാബാദ് ഹൈക്കോടതി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ASI) ശിലാലിഖിത വകുപ്പിനോടു ഈ ലിഖിതത്തിൽ എഴുതിയിരിക്കുന്നത് കണ്ടെത്തി, അത് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ശിലാലിഖിതം ഒരോരോ ശ്ലോകമായി ഉരുക്കഴിച്ചെടുത്ത്,

Read More

മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചരിത്രം – കേരളത്തിലെ ജിഹാദിസത്തിന്റെ നേർക്കാഴ്ച

Source:- Narasimha Moorthy Temple Website & Kerala Haindava Darsanam. പണ്ട്, വള്ളുവനാടൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം. അവിടെനിന്നു നാലുകിലോമീറ്റർ തെക്കു-പടിഞ്ഞാറ് മാറി, മാലാപ്പറമ്പ് എന്ന കുന്നുപ്രദേശത്താണ് ചരിത്രപ്രധാനമായ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജ്യോതിഷ കാലഗണനയനുസരിച്ച് ക്ഷേത്രത്തിനു 4000 വർഷത്തെ പൗരാണികതയുണ്ട്. ഈ പ്രദേശത്തിന്റെ ശക്തിവിശേഷം മൂലം ധാരാളം മഹർഷിമാർ തപസ്സിനും മറ്റുമായി ഇവിടേയ്‌ക്കു വന്നു ചേർന്നിരുന്നത്രെ. അത്തരമൊരു മഹർഷിക്കു നരസിംഹ അവതാരത്തിൽ മഹാവിഷ്ണുവിന്റെ

Read More

അയോധ്യപ്രശ്നത്തിൽ അലഹാബാദ് ഹൈക്കോടതിയിൽ നടന്ന വ്യവഹാരങ്ങൾ

  https://www.youtube.com/watch?v=jJRwZJiD-c4&t=23s വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി

Read More

സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഹൈന്ദവക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത — അഡ്വ സായ് ദീപക്കിന്റെ പ്രഭാഷണം

https://www.youtube.com/watch?v=BA_VQdUMdeY?cc_lang_pref=ml&cc_load_policy=1 ആദ്യം തന്നെ ശ്രീജൻ ഫൗണ്ടേഷനോടു ഞാനെന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ പ്രഭാഷണത്തിനു അവസരമൊരുക്കിയ അഭിനവ് പ്രകാശ് സിംങ്, രാഹുൽ ദിവാൻ, അലോക് ഗോവിൽ, പിയൂഷ് ജെയിൻ എന്നിവർക്കു നന്ദി. എന്നെക്കുറിച്ച് ഒരു ആമുഖം അവരിവിടെ നൽകിക്കഴിഞ്ഞു. അഭിഭാഷകർക്കു പൊതുവെ അവരെപ്പറ്റി ധാരാളം സ്വയം സംസാരിക്കുന്ന ഒരു ശീലമുണ്ട്. ഇവിടെ ഞാനതിനു തുനിയുന്നില്ല, നേരെ വിഷയത്തിലേക്കു കടക്കുകയാണ്. താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു

Read More

രാമജന്മഭൂമി – ബാബറി മസ്ജിദ് പ്രശ്നപരിഹാരം അസാധ്യമാക്കാൻ ഇടതു ചരിത്രകാരന്മാർ പ്രചരിപ്പിച്ച അസത്യങ്ങൾ

  https://www.youtube.com/watch?v=RRYO-OJbBzQ&t=131s?cc_lang_pref=ml&cc_load_policy=1 ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ ASI-ക്ക് എതിരെ പ്രചാരണം നടത്തി. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ

Read More

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കേണ്ടതിന്റെ ആവശ്യകത: ഡോ. മീനാക്ഷി ജെയിനിന്റെ പ്രഭാഷണം

ശ്രീജൻ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ INTACH, Lodhi Estate-ൽ വച്ച്, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. (ഭാവിയിലും ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്). ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്‌ഡി നേടിയ ഡോക്ടർ മീനാക്ഷി ജെയിൻ ആയിരുന്നു പ്രഭാഷക. സാംസ്കാരിക പഠനത്തിൽ വിദഗ്ധയായ മീനാക്ഷി ജെയിൻ, ഇപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ഭരണസമിതിയിൽ അംഗമാണ്. അവരുടെ പ്രഭാഷണത്തിന്റെ സബ്‌ടൈറ്റിൽ തർജ്ജമയാണ് (Subtitle Translation) ഇവിടെ

Read More

കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഭൂമിശാസ്ത്രമാറ്റവും, മഹാപ്രളയം മിത്തുകളും

ശ്രീ. സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ച് സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഈ ചെറിയ ലേഖനത്തിൽ, ഭാരതം ഉൾപ്പെടുന്ന തെക്കനേഷ്യയിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥ, ഭൂകമ്പ-ഭൂമിശാസ്ത്ര വ്യതിയാനങ്ങളെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നു. മഹാപ്രളയത്തെ അടിസ്ഥാനമാക്കുന്ന മിത്തുകളേയും അദ്ദേഹം വിവരിക്കുന്നു. സഞ്ജീവ് സന്യാൽ:- https://youtu.be/hNkoOx2upGU ഇന്ത്യൻ മഹാസമുദ്രവുമായ ബന്ധപ്പെട്ട ഭൂവിഭാഗത്തിന്റെ ചരിത്രം ഇനി പരിശോധിക്കാം. ഇതേപ്പറ്റി ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് – തെക്കനേഷ്യൻ

Read More

ദക്ഷിണഭാരതം വെങ്കലയുഗത്തെ ഒഴിവാക്കി എങ്ങിനെ ഇരുമ്പുയുഗത്തിലേക്കു നേരിട്ടു മുന്നേറി?

             സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.              ഗുജറാത്തിലെ തുറമുഖങ്ങളെപ്പറ്റി വിശദീകരിച്ചശേഷം, കാലാവസ്ഥ വ്യതിയാനം, ദക്ഷിണഭാരതം വിവിധ പ്രവർത്തികളാൽ സജീവമായതെങ്ങിനെ, ഇരുമ്പ്‌യുഗത്തിന്റെ ആരംഭം എന്നീ വിഷയങ്ങൾ സഞ്ജീവ് ചർച്ചാവിഷയമാക്കുന്നു. https://www.youtube.com/watch?v=0dcrsU5v_Kk സഞ്ജീവ് സന്യാൽ: -             ബിസി 2000-ത്തോടടുത്ത് ലോകമെങ്ങും ഗുരുതര കാലവസ്ഥാ വ്യതിയാനമുണ്ടായെന്നു

Read More

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും, തെളിവിന്റെ അസത്യവൽക്കരണവും

ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച്, ശ്രീ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തെ ആസ്പദമാക്കിയുള്ള ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനമാണിത്. പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) സംഘടിപ്പിച്ച നിലേഷ് ഓക്ക്-ന്റെ പ്രഭാഷണമാണ് ഈ ലേഖനത്തിന്റെ പ്രധാന ആശയസ്രോതസ്സ്. രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം. ആദ്യത്തെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://goo.gl/tpf7LW നിലേഷ് ഓക്ക് നടത്തിയ ഇതിഹാസ കാലനിർണയത്തിനെതിരെ, നിരവധി വിമർശകർ രംഗത്തുവന്നിട്ടുണ്ട്. ഈ വിമർശനങ്ങൾക്കു മറുപടി

Read More