Home > പ്രമുഖ ലേഖനങ്ങൾ (Page 2)

ആധുനിക വ്യവസായ സമൂഹത്തിലൂടെ മാത്രമേ ഒരു രാഷ്ട്രത്തിന്റെ ഉദയം സാധ്യമാകൂ എന്ന് സവർക്കർ സിദ്ധാന്തിച്ചു

https://www.youtube.com/watch?v=79YwxJ0Y9R8?cc_lang_pref=ml&cc_load_policy=1 വലതുപക്ഷ ചിന്തയിലെ ഒരു വലിയ പിഴവിലേക്കാണ് ഞാൻ വരുന്നത് - നമ്മുടെ ഉൽഭവസ്ഥാനത്തെ കുറിച്ച് നാം മറന്നു. സവർക്കറെ വലതുപക്ഷത്തുള്ള, ചിട്ടയായ ഒരു രാഷ്ട്രീയ ചിന്താഗതിയായാണ് ഞാൻ കാണുന്നത്. അത് ഒരു ഗ്രാമീണ ഉട്ടോപ്യയെയല്ല മുന്നോട്ടു വെക്കുന്നത്. കാർഷിക ഉട്ടോപ്യയ്ക്കുവേണ്ടി അത് വാദിക്കുന്നില്ല. മറിച്ച് ഒരു ആധുനിക വ്യാവസായിക രാജ്യത്തിനു വേണ്ടിയാണത് നിലകൊള്ളുന്നത്. കാരണം ആധുനിക വ്യാവസായിക മേഖലയിലൂടെ മാത്രമേ ഒരു രാജ്യത്തിന്റെ പുരോഗതിയുണ്ടാകൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണത്?

Read More

‘യാഥാസ്ഥിതികവാദം’ എന്ന വാക്ക് കൊണ്ട് സത്യത്തിൽ നാം എന്താണ് അർഥമാക്കുന്നത്?

യാഥാസ്ഥിതികരെന്ന് സ്വയം വിശേഷിപ്പിക്കുക വഴി നാം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്? എന്റെ അഭിപ്രായത്തിൽ നാല് കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് - നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളയും ആധാരമാക്കുന്നു. ഏതെങ്കിലും മായികലോകത്ത് ജീവിക്കുന്ന ലിബറലുകളല്ല നാം; ഇടതുപക്ഷക്കാരെ പോലെ പ്രചണ്ഢമായ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവരുമല്ല. യാഥാസ്ഥിതികരെന്ന നിലയിൽ, വലതുപക്ഷമെന്ന നിലയിൽ, നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളെയും ആധാരമാക്കിയുള്ളതാണെന്ന് നാം കരുതുന്നു. രണ്ട് - ലോകം എങ്ങനെയാണോ, അതുപോലെ തന്നെ നാം അതിനെ നോക്കിക്കാണാൻ തയ്യാറാവുന്നു.

Read More

ഹൈന്ദവസ്ഥാപനങ്ങളോടു നീതിന്യായവ്യവസ്ഥയും ഉദ്യോഗസ്ഥരും പുലർത്തുന്ന വിവേചനം

https://www.youtube.com/watch?v=BA_VQdUMdeY ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് ജെ. സായി ദീപക്കിന്റെ ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. ‘ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത’ ആയിരുന്നു വിഷയം. പ്രഭാഷണത്തിന്റെ ഒരു ഭാഗം ഇവിടെ നൽകുന്നു. ഇതിൽ, സായി ദീപക് വിഷയം പരിചയപ്പെടുത്തി, പ്രശ്നത്തിന്റെ കാതലായ ഭാഗം വിശദീകരിക്കുന്നു. ജെ. സായ് ദീപക്:- താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു വിധേയമാകുന്നത് വിരോധാഭാസമാണെന്ന് താങ്കൾ പറഞ്ഞു. എന്നാൽ

Read More

സരസ്വതി നദിയും ഗുജറാത്തിലെ തുറമുഖങ്ങളും

  https://www.youtube.com/watch?v=ylXFf45q0Gw?cc_lang_pref=ml&cc_load_policy=1 സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഈ ചെറുലേഖനത്തിൽ സഞ്ജീവ് സന്യാൽ ഗുജറാത്തിന്റെ തീരമേഖലയേയും, ധോലവിര (Dholavira) ലോതൽ (Lothal) എന്നീ തുറമുഖങ്ങളേയും പറ്റി സംസാരിക്കുന്നു. ഞാൻ ഗുജറാത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് സംഭാഷണം തുടങ്ങാം. കാരണം എന്റെ ചർച്ചയുടെ ആരംഭം ഗുജറാത്തിലാണ്. ഗുജറാത്തിന്റെ തീരമേഖല ഇന്നുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും വൈവിധ്യങ്ങളില്ലാതെ, ഏകതാനമായി നടക്കുന്ന

Read More

അയോധ്യയിലെ ആദ്യത്തെ സായുധ സംഘർഷം

  https://www.youtube.com/watch?v=AlD4-P0-UTE?cc_lang_pref=ml&cc_load_policy=1 ഇനി അയോധ്യാ പ്രശ്നത്തിലേക്കു കടക്കാം. ഇക്കാര്യത്തിൽ നാം വളരെ ഭാഗ്യവാന്മാരാണ്. കാരണം, ഈ തർക്കത്തെ കുറിക്കുന്ന, 1822 മുതലുള്ള രേഖകൾ ജില്ലാ കോടതിയിൽ ഉണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ തെളിവ്, ഹഫീസുള്ള എന്ന കോടതി ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറിപ്പാണ്. ഫൈസാബാദ് ജില്ലാകോടതിയിൽ സമർപ്പിച്ച ഈ കുറിപ്പ്, ബാബറി മസ്‌ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തിട്ടാണെന്നും, സീതാ-കി-രസോയി (സീതയുടെ അടുക്കള) തൊട്ടടുത്താണെന്നും പറയുന്നു. രാമക്ഷേത്രത്തേയും സീത-കി-രസോയിയേയും കുറിച്ചുള്ള ശരിയായ പരാമർശമാണിത്. കോടതി ഉദ്യോഗസ്ഥനാണ് ഇത്

Read More

അയോധ്യ-രാമജന്മഭൂമി വിഷയം പരിഹരിക്കപ്പെടാതിരിക്കാൻ ഇടതുചരിത്രകാരന്മാർ പ്രചരിപ്പിച്ച നുണകൾ

  https://www.youtube.com/watch?v=RRYO-OJbBzQ&t=13s?cc_lang_pref=ml&cc_load_policy=1 ഇടതുചരിത്രകാരന്മാർ ഈ വിഷയത്തിൽ പ്രചാരണം നടത്തി, ASI-ക്ക് എതിരെ. ഇനി… ചില ആശയങ്ങൾ കൂടി നിങ്ങൾക്കു നൽകിക്കൊണ്ട്, പ്രഭാഷണം സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടതുപക്ഷ ചരിത്രകാരന്മാർ കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് അവ. അവർ കോടതിയിൽ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ നിന്ദാകരമാണ്. അവരെ ആരും കാര്യമായെടുക്കുന്നില്ലെന്നത് ഇക്കാലത്തും വളരെ ശരിയാണ്. ഇടതു ചരിത്രകാരന്മാർക്കും ആർക്കിയോളജിസ്റ്റുകൾക്കും ഇടയിൽ ഒരു ധാരണാപത്രം ഉണ്ടായിരുന്നു. ഇടതരിലെ നാലു പ്രമുഖരായ ആർ.എസ്.ശർമ, ഡി.എൻ.ത്സാ, റോമില താപ്പർ, ഇർഫാൻ

Read More

വിഷ്ണുഹരി ശിലാലിഖിതവും ഇടതുപക്ഷ ചരിത്രകാരന്മാരുടെ വഞ്ചനയും

  https://www.youtube.com/watch?v=E8Zy44ARn6c?cc_lang_pref=ml&cc_load_policy=1 1992-ൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടു. അപ്പോൾ മസ്ജിദിന്റെ ഭിത്തിയിൽനിന്നു 5 അടി നീളവും 2 അടി വീതിയുമുള്ള ഒരു ശിലാലിഖിതം തറയിലേക്കു പതിച്ചു. നാം ഇതിനെ വിഷ്‌ണുഹരി ശിലാലിഖിതം എന്നു വിളിക്കുന്നു. ഈ ലിഖിതം ക്ഷേത്രത്തിന്റെ ചരിത്രത്തെ സൂചിപ്പിക്കുന്നുണ്ട്. അലഹാബാദ് ഹൈക്കോടതി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (ASI) ശിലാലിഖിത വകുപ്പിനോടു ഈ ലിഖിതത്തിൽ എഴുതിയിരിക്കുന്നത് കണ്ടെത്തി, അത് കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ ശിലാലിഖിതം ഒരോരോ ശ്ലോകമായി ഉരുക്കഴിച്ചെടുത്ത്,

Read More

മാലാപ്പറമ്പ് മാട്ടുമ്മൽ നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ചരിത്രം – കേരളത്തിലെ ജിഹാദിസത്തിന്റെ നേർക്കാഴ്ച

Source:- Narasimha Moorthy Temple Website & Kerala Haindava Darsanam. പണ്ട്, വള്ളുവനാടൻ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം. അവിടെനിന്നു നാലുകിലോമീറ്റർ തെക്കു-പടിഞ്ഞാറ് മാറി, മാലാപ്പറമ്പ് എന്ന കുന്നുപ്രദേശത്താണ് ചരിത്രപ്രധാനമായ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജ്യോതിഷ കാലഗണനയനുസരിച്ച് ക്ഷേത്രത്തിനു 4000 വർഷത്തെ പൗരാണികതയുണ്ട്. ഈ പ്രദേശത്തിന്റെ ശക്തിവിശേഷം മൂലം ധാരാളം മഹർഷിമാർ തപസ്സിനും മറ്റുമായി ഇവിടേയ്‌ക്കു വന്നു ചേർന്നിരുന്നത്രെ. അത്തരമൊരു മഹർഷിക്കു നരസിംഹ അവതാരത്തിൽ മഹാവിഷ്ണുവിന്റെ

Read More

അയോധ്യപ്രശ്നത്തിൽ അലഹാബാദ് ഹൈക്കോടതിയിൽ നടന്ന വ്യവഹാരങ്ങൾ

  https://www.youtube.com/watch?v=jJRwZJiD-c4&t=23s വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി

Read More

സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഹൈന്ദവക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത — അഡ്വ സായ് ദീപക്കിന്റെ പ്രഭാഷണം

https://www.youtube.com/watch?v=BA_VQdUMdeY?cc_lang_pref=ml&cc_load_policy=1 ആദ്യം തന്നെ ശ്രീജൻ ഫൗണ്ടേഷനോടു ഞാനെന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ പ്രഭാഷണത്തിനു അവസരമൊരുക്കിയ അഭിനവ് പ്രകാശ് സിംങ്, രാഹുൽ ദിവാൻ, അലോക് ഗോവിൽ, പിയൂഷ് ജെയിൻ എന്നിവർക്കു നന്ദി. എന്നെക്കുറിച്ച് ഒരു ആമുഖം അവരിവിടെ നൽകിക്കഴിഞ്ഞു. അഭിഭാഷകർക്കു പൊതുവെ അവരെപ്പറ്റി ധാരാളം സ്വയം സംസാരിക്കുന്ന ഒരു ശീലമുണ്ട്. ഇവിടെ ഞാനതിനു തുനിയുന്നില്ല, നേരെ വിഷയത്തിലേക്കു കടക്കുകയാണ്. താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു

Read More