Home > ലഘുലേഖനങ്ങൾ (Page 4)

അയോധ്യയെപ്പറ്റി യൂറോപ്യൻ സഞ്ചാരികളുടെ വിവരണം

https://www.youtube.com/watch?v=kr_ZFjAgaQQ&t=5s സത്യത്തിൽ എന്താണ് രാമജന്മഭൂമിയിൽ സംഭവിക്കുന്നത്. ഇതറിയാൻ, നമുക്ക് രണ്ട് യൂറോപ്യൻ രേഖകളുണ്ട്. ആദ്യത്തേത് എഴുതിയത് വില്യം ഫിഞ്ച് ആണ്. അദ്ദേഹം അയോധ്യയിലേക്കു വന്നത്, രാമക്ഷേത്രം തകർത്തിട്ടു 80 വർഷങ്ങൾക്കു ശേഷമാണ്. വില്യം ഫിഞ്ച് പറയുന്നു – “ഹിന്ദുക്കൾ ഇവിടെ തീർത്ഥാടനത്തിനു വന്ന്, സരയൂനദിയിൽ സ്‌നാനം നിർവഹിക്കുന്നു. അവിടെയുള്ള ബ്രാഹ്മണർ സ്ഥലത്തെത്തി, തീർത്ഥാടനത്തിനു വന്ന എല്ലാവരുടേയും പേരുകൾ ശേഖരിക്കുന്നു”. വില്യം ഫിഞ്ച് അയോധ്യയിൽ മുസ്ലിം സാന്നിധ്യമുണ്ടെന്നോ നമാസ് നടക്കാറുണ്ടെന്നോ പറയുന്നില്ല. അദ്ദേഹം

Read More

രാമക്ഷേത്ര ധ്വംസനത്തെ പറ്റിയുള്ള രചനാപരമായ തെളിവുകൾ എന്തെല്ലാം?

  https://www.youtube.com/watch?v=QP3UJLN3_JA എന്തൊക്കെ തെളിവുകളാണ് നമുക്കുള്ളത്, അയോധ്യയിലെ ക്ഷേത്രധ്വംസനത്തെ കുറിച്ചുള്ള രചനാപരമായ തെളിവുകൾ? 18, 19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ധാരാളം ചരിത്രരചനകൾ നിലവിലുണ്ട്. അറബിയിൽ, പേർഷ്യനിൽ, ഉർദുവിൽ. ഇവയിലൊരു ചരിത്രവും ബാബറി മസ്ജിദ് നിർമിച്ചത് ശൂന്യമായിക്കിടന്ന സ്ഥലത്താണെന്ന് പറയുന്നില്ല. 18, 19 നൂറ്റാണ്ടിലെ പേർഷ്യൻ അറബിക്, ഉർദു ചരിത്രപുസ്തകങ്ങൾ വ്യക്തമായി പറയുന്നത്, ക്ഷേത്രം തകർത്ത് പകരം മോസ്ക് പണിയാൻ ബാബർ ഉത്തരവിട്ടു എന്നാണ്. ഒരുപുസ്തകവും ഇക്കാര്യത്തിൽ മറിച്ചു പറയുന്നില്ല. ഞാൻ പറയുന്നത് അറബിക്,

Read More

പൗരാണികകാലത്തെ രാമായണ ചിത്രീകരണം

  https://www.youtube.com/watch?v=mK01SiZTmN0&t=8s വളരെക്കാലം മുമ്പ് മുതൽ, രാമായണത്തിലെ രംഗങ്ങൾ കലാപരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ബിസി രണ്ടാം നൂറ്റാണ്ടിലെ ഒരു ടെറാക്കോട്ട (ചുട്ട കളിമൺരൂപം) ആണ്.  അതിൽ രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതും, തന്നെ കണ്ടെത്താൻ ആർക്കെങ്കിലും സഹായകമാകുമെന്ന പ്രതീക്ഷയിൽ, സീത ആഭരണങ്ങൾ താഴേക്കു ഇടുന്നതും കാണിച്ചിരിക്കുന്നു. ഇതാണ് രാമായണത്തെ കുറിച്ചുള്ള ആദ്യത്തെ ചിത്രീകരണം. കലാപരമായ ധാരാളം ചിത്രീകരണങ്ങൾ നൂറ്റാണ്ടുകളെ അതിജീവിച്ചിട്ടുണ്ട്. പക്ഷേ ഈ ടെറാക്കോട്ട ചിത്രീകരണം രാമായണത്തിന്റെ ജനസമ്മതിയെ പറ്റി ചില

Read More

കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഢവർമ്മയുടെ വിജയം

  https://www.youtube.com/watch?v=a7vkREW_zqw?cc_lang_pref=ml&cc_load_policy=1 പിന്നെ, നിങ്ങൾ കേരളത്തിൽ നിന്നുള്ള ആളല്ലെങ്കിൽ, തീർച്ചയായും നിങ്ങൾ മാർത്താണ്ഢ വർമ്മയെ കുറിച്ച് കേട്ടിരിക്കില്ല. മാർത്താണ്ഢ വർമ്മ തികച്ചും ഉജ്വലമായ ഒരു കഥാപാത്രമാണ്. അദ്ദേഹം, അക്കാലത്ത് വളരെ ചെറിയ രാജ്യമായിരുന്ന, തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു. അദ്ദേഹം ഭരണത്തിലേറിയപ്പോൾ, ആ രാജ്യം സത്യത്തിൽ ഒരു നാട്ടുരാജ്യമായിരുന്നു; ഇന്നത്തെ ഡൽഹിയേക്കാൾ ചെറുത്. അദ്ദേഹം എതിരിടാൻ ദൃഢനിശ്ചയം ചെയ്തതോ, അന്ന് ലോകത്തിലെ തന്നെ പ്രബല സാമ്രാജ്യത്തേയും  – ഡച്ച് സാമ്രാജ്യം. ഇവർ ഇന്ന് ഏതാണ്ട് വിസ്മരിക്കപ്പെട്ടു കഴിഞ്ഞു.

Read More

അയോധ്യ ശ്രീരാമജന്മഭൂമിയിൽ നടന്ന ഉദ്‌ഘനനത്തിന്റെ ഫലം

ശ്രീജൻ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ INTACH, Lodhi Estate-ൽ വച്ച്, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. (ഭാവിയിലും ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്). ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്‌ഡി നേടിയ ഡോക്ടർ മീനാക്ഷി ജെയിൻ ആയിരുന്നു പ്രഭാഷക. സാംസ്കാരിക പഠനത്തിൽ വിദഗ്ധയായ മീനാക്ഷി ജെയിൻ, ഇപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ഭരണസമിതിയിൽ അംഗമാണ്. അവരുടെ പ്രഭാഷണത്തിന്റെ സബ്‌ടൈറ്റിൽ തർജ്ജമയാണ് (Subtitle Translation) ഇവിടെ

Read More

ശബരിമലയിലെ യുവതീപ്രവേശന വിവാദത്തിൽ ജെ. സായി ദീപക്കിന്റെ അഭിപ്രായം

ശ്രീജൻ ഫൗണ്ടേഷൻ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയിൽ വച്ച് 'ഹൈന്ദവക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മോചിപ്പിക്കേണ്ടതിന്റെ ആവശ്യകത'യെ കുറിച്ച് പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. പ്രശസ്ത അഭിഭാഷകനായ സായി ദീപക് ആയിരുന്നു പ്രഭാഷകൻ. ഇവിടെ നൽകുന്ന ചെറുവീഡിയോയിൽ സായി ദീപക് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ എനിക്ക് മറുപടി പറയേണ്ടതുണ്ട്. കാരണം, അതാണ് ഒരാൾക്കു നൽകാവുന്ന ഏറ്റവും മോശം ഉദാഹരണം. ക്ഷമിക്കണം, ഞാൻ വിമർശനത്തിൽ ദയാദാക്ഷിണ്യം കാണിക്കില്ല.

Read More

ഇറാൻ, ഒമാൻ, ബഹ്റെൻ, മെസപ്പൊട്ടാമിയ, സുമേറിയ എന്നീ രാജ്യങ്ങളുമായി ഹാരപ്പൻ/മെലൂഹൻ സംസ്കാരത്തിന്റെ വ്യാപാരബന്ധങ്ങൾ

ശ്രീ. സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ചിരുന്നു. വിഷയം - ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’. ഗുജറാത്തിന്റേയും സരസ്വതിനദിയുടേയും ഭൂമിശാസ്ത്രം വിശദീകരിച്ച ശേഷം, സഞ്ജീവ് വ്യാപാരബന്ധങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നു. അദ്ദേഹം ഇതിനെ ഇൻഡോ-ഇറാനിയൻ ശ്രേണി എന്നു വിശേഷിപ്പിക്കുന്നു. സഞ്ജീവ് സന്യാൽ:- https://youtu.be/49T52kOepII ഹാരപ്പൻ ജനതയുടെ വ്യാപാരപങ്കാളികൾ ആരായിരുന്നു? ഈ ചോദ്യത്തിനു, രാജ്യങ്ങളുടെ പേരുകൾ നൽകി, ഉത്തരം പറയാൻ നമ്മുടെ പക്കൽ ധാരാളം തെളിവുകളുണ്ട്. കാരണം ഈ രാജ്യങ്ങളുടെ

Read More

ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗങ്ങൾ

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ കാലനിർണയത്തെ കുറിച്ച് ശ്രീ നിലേഷ് ഓക്ക്-ന്റെ (Nilesh Oak) അഭിപ്രായങ്ങളും വാദങ്ങളും, ഒരു ലേഖനപരമ്പര വഴി ഞങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങുകയാണ്. ശ്രീജൻ ഫൗണ്ടേഷൻ (Srijan Foundation) പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയിൽവച്ചു സംഘടിപ്പിച്ച പരിപാടിയിൽ നിലേഷ് ഓക്ക് നടത്തിയ പ്രഭാഷണത്തേയും, മറ്റു അനുബന്ധ ഡാറ്റകളേയും അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. രാമായണം, മഹാഭാരതം എന്നിവയുടെ കാലനിർണയമായിരുന്നു പ്രഭാഷണവിഷയം. ഇതിഹാസങ്ങളുടെ കാലനിർണയത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ ഏതൊക്കെയെന്ന് നമുക്കു

Read More